LIFE

  • വിലകൂടിയ ഫോൺ വാങ്ങിയിട്ട് കാര്യമില്ല,ചാർജ്ജറും നല്ലതാകണം; സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ

    സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്.ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി  സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം. ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും.വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും.ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ്  സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കറന്റോ വോള്‍ട്ടേജോ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ ബാറ്ററി വേഗത്തിൽ നശിക്കുകയും ചെയ്യും. വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട ശേഷവും ഫോണ്‍ ഉപയോഗിക്കുന്നത്.ദീര്‍ഘനേരം കോള്‍ ചെയ്യുന്നതും…

    Read More »
  • ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല;രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ

    ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍.അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന് ധാരാളമുണ്ട്.എന്നാൽ ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല എന്നോർക്കണം.പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം. രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ.. ചേരുവകൾ: തേങ്ങ- ഒരുകപ്പ് വെള്ളരിക്ക – അരക്കപ്പ് ചേന- കാല്‍ക്കപ്പ് ചേമ്പ്- കാല്‍ക്കപ്പ് ഏത്തക്കായ- കാല്‍ക്കപ്പ് കാരറ്റ്- കാല്‍ക്കപ്പ് മുരിങ്ങക്കായ- കാല്‍ക്കപ്പ് മത്തങ്ങ- കാല്‍ക്കപ്പ് വഴുതനങ്ങ- കാല്‍ക്കപ്പ് വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ് വേപ്പില- 10 എണ്ണം ജീരകം- 2 നുള്ള് ഉപ്പ്- പാകത്തിന് മഞ്ഞൾപ്പൊടി- അര ടീസ്പൂൺ പച്ചമുളക്- 4 എണ്ണം വെള്ളം- 3 കപ്പ് വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേ‍ര്‍ക്കുക. മൂടി…

    Read More »
  • എല്ലാവരും ഭയത്തോടെ നോക്കികാണുന്ന രോ​ഗമാണ് കാൻസർ; എല്ലാ മുഴകളും കാൻസറല്ല, ഏത് മുഴയാണ് അപകടകാരി ?

    എല്ലാവരും ഭയത്തോടെ നോക്കികാണുന്ന രോ​ഗമാണ് കാൻസർ. യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാൻസർ. കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം എന്ന് പറയുന്നത്. 2020ൽ 10 ദശലക്ഷത്തിലധികം കാൻസർ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. അസാധാരണമായ കാൻസർ കോശങ്ങൾ ശരീരത്തിൽ മറ്റെവിടെയെങ്കിലും വ്യാപിക്കുന്നു. അവിടെ അവ മുഴകളായി വികസിക്കുന്നു. മുഴ രൂപപ്പെടുന്ന അനേകം നിരവധി കാൻസറുകളുണ്ട്. സ്പർശനത്തിലൂടെ എല്ലാ അർബുദങ്ങളും കണ്ടുപിടിക്കാൻ കഴിയില്ല. എല്ലാ മുഴകളും കാൻസറാണെന്ന് പറയാൻ കഴിയില്ല. ചില മുഴകൾ ദോഷകരമല്ലാത്തവയാണ് (അർബുദമില്ലാത്തവ). അവ പടരുകയോ സമീപത്തുള്ള കോശങ്ങളെ ആക്രമിക്കുകയോ ചെയ്യുന്നില്ല. എന്താണ് മുഴകൾ? ഒരു സാധാരണ മനുഷ്യശരീരത്തിൽ ജീവിതകാലം മുഴുവൻ കോശങ്ങൾ വളരുകയും പെരുകുകയും ചെയ്യുന്നു. പഴയ കോശങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. കൂടാതെ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയയും ചെയ്യുന്നു. ചിലപ്പോൾ…

    Read More »
  • ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു, സോഷ്യൽ മീഡിയായിൽ തരംഗമായി

    സി. കെ അജയ്കുമാർ     മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം.എം കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം’ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ 2 സംവിധായകൻ. കീരവാണി പാശ്ചാത്തലമൊരുക്കിയ  തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് . തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ‘ജെൻ്റിൽമാൻ.’ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരോടൊപ്പം ഷങ്കറിന് സ്ഥാനം നേടാൻ…

    Read More »
  • ‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്; പ്രിയാ വാര്യര്‍, അനശ്വര ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

    അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ ഹിന്ദി പതിപ്പ് എത്തുക. ‘യാരിയാന്‍ 2’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ‘യാരിയാന്‍’ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം മെയ് 12, 2023-ന് തിയറ്ററുകളില്‍ എത്തും. 2016-ലാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ തമിഴ്,…

    Read More »
  • വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?  എംവിഡി പറയുന്നു…

    തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം. പലർക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. അടുത്തിടെ പലയിടത്തും ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങൾ തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം വി ഡി വ്യക്തമാക്കി. ഇത് മൂലം തീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയുമെന്നും എം വി ഡി വിവരിച്ചു. ഇത് മാത്രമല്ല വാഹനത്തിന് തീപീടിച്ചുള്ള അപകടം ഒഴിവാക്കാൻ ചെയ്യേണ്ട എല്ലാകാര്യങ്ങളും വിവരിച്ച് എം വി ഡി ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. എം വി ഡിയുടെ കുറിപ്പ് പൂർണരൂപത്തിൽ വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ…

    Read More »
  • ഒരു കാലത്ത് പോലീസ് പോലും പോകാൻ മടിച്ചിരുന്ന വീരപ്പന്റെ കാട്ടു താവളത്തിലേയ്ക്ക് പ്രത്യേക സഫാരി

    തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസിനെ ഏറെ വലച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ കാട്ടിലെ താവളം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കര്‍ണാടക വനം വകുപ്പ് ഇതിനുള്ള ശ്രമങ്ങളിലാണ്. വീരപ്പന്റെ വനംകൊള്ള കഥകള്‍ കേട്ട് ആരും പോകാന്‍ ഭയന്നിരുന്ന ഗോപിനാഥം വനഗ്രാമമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നത്. ഇവിടേക്ക് പ്രത്യേക സഫാരി (Jungle Safari) ആരംഭിക്കാനാണു പദ്ധതി. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ പഴയ താവളത്തിലേക്ക് മറ്റാരും പോകാറുണ്ടായിരുന്നില്ല. വീരപ്പന്‍ വേട്ടയുടെ ഭാഗമായി പോലീസിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും നിരന്തര റെയ്ഡുകളും പീഡനങ്ങളും കാരണം ഗോപിനാഥം ഗ്രാമവാസികളും ഇവിടം ഉപേക്ഷിച്ചു പോയിരുന്നു. വീരപ്പന്റെ കാലത്ത് പൊലീസ് പോലും കടന്നുചെല്ലാന്‍ ഭയപ്പെട്ടിരുന്ന പ്രദേശമാണിത്. വീരപ്പന്റെ താവളം എന്ന കൗതുകം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇതൊരു വനം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടത്. സര്‍ക്കാരിനു കീഴിലുള്ള ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്‌സിനു (Jungle Lodges &…

    Read More »
  • രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല; ധ്യാനിൻറെ ‘ജയിലർ’ റിലീസ് മാറ്റിവച്ചു

    കൊച്ചി: ജയിലർ എന്ന പേരിൽ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലർ വരുന്നതിനാൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തിൽ പല സെൻററുകളിലും തിയറ്റർ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിൻറെ സംവിധായകൻ സക്കീർ മഠത്തിൽ ആരോപിച്ചിരുന്നു. രജനികാന്ത് അഭിനയിക്കുന്ന ജയിലർ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിൻറെ ജയിലർ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാർത്ത. ജയിലർ സിനിമ കേരളത്തിൽ മാത്രം 300 ഓളം തീയറ്ററുകളിൽ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തിൽ ധ്യാനിൻറെ പടം റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ.ബി.ജോർജിൻറെ പോസ്റ്റ് പ്രകാരം ചിത്രത്തിൻറെ റിലീസ് ഓഗസ്റ്റ് 18 ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. നേരത്തെ മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ ചിത്രത്തിന് തീയറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. നിലവിൽ 40 തിയറ്ററുകൾ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട്…

    Read More »
  • രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു; അനൌൺസ്മെൻറ് വീഡിയോ പുറത്തുവിട്ടു

    മുംബൈ: രൺവീറിനെ നായകനാക്കി ഡോൺ 3 സിനിമ വരുന്നു. ചിത്രത്തിൻറെ അനൌൺസ്മെൻറ് വീഡിയോ നിർമ്മാതാക്കളായ എക്സൽ എന്റർടൈൻമെൻറ് പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോൺ വേഷം പുതിയ രീതിയിൽ രൺവീറാണ് ചെയ്യുക. ഫർഹാൻ അക്തർ തന്നെയായിരിക്കും ചിത്രത്തിൻറെ സംവിധാനം. ഡോൺ 3യിൽ ഷാരൂഖ് ഖാൻ അഭിനയിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രൺവീർ സിംഗ് അനൌൺസ്മെൻറ് വീഡിയോയിൽ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ ബിഗിൻസ് അഥവ പുതിയ യുഗം തുടങ്ങുന്നുവെന്നാണ് ചിത്രത്തിൻറെ ക്യാപ്ഷൻ. അതായത് പുതിയ ഡോണിനെയാണ് ഫർഹാൻ അക്തർ സ്ക്രീനിൽ എത്തിക്കുന്നതെന്ന് വ്യക്തം. 2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോൺ ഇറങ്ങിയത്. ഇത് വൻ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ൽ ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചൻ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷൻ ചിത്രത്തിൻറെ റീമേക്കായിരുന്നു ആദ്യത്തെ ഡോൺ. ഫർഹാൻ അക്തറുടെ പിതാവ്…

    Read More »
  • എങ്കിലുമെന്റെ കരളേ!!! മദ്യം മാത്രമല്ല, ആഹാരം അമിതമായാലും ലിവര്‍ സിറോസീസ് വരാം

    ഒരാള്‍ക്ക് ലിവര്‍ സിറോസീസ് വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അപകടവാസ്ഥയിലായാല്‍, പലരും പറയുക നല്ല മദ്യപാനമായിരിക്കും അതുകൊണ്ടാണ് കരള്‍ രോഗം വന്നതെന്ന്. മദ്യപിച്ചാല്‍ കരള്‍ രോഗത്തിലുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സത്യം തന്നെ. എന്നാല്‍, കരള്‍ രോഗം വരുന്നവരെല്ലാം മദ്യപിക്കുന്നവരാകണം എന്നും നിര്‍ബന്ധമില്ല. നമ്മള്‍ കഴിക്കുന്ന ചില ആഹാരങ്ങളും അതുപോലെ നമ്മളുടെ ചില ജീവിതശൈലികളും കരള്‍ രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മദ്യപിക്കാത്തവരില്‍ കണ്ടുവരുന്ന ലിവര്‍ സിറോസീസ് ആണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ് എന്ന് പറയുന്നത്. ഇതുതന്നെയാണ് സംവിധായകന്‍ സിദ്ദിഖിനേയും ബാധിച്ചത്. എന്താണ് ലിവര്‍ സിറോസീസ്? നമ്മളുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഈ കരള്‍ ഒരു സുപ്രഭാധത്തില്‍ പണി സാവാധാനത്തില്‍ മുടക്കി തുടങ്ങിയാല്‍ അത് നമ്മളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നമ്മളുടെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്, അതുപോലെ, ചില പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നതും നമ്മളുടെ ശരീരത്തിന് വേണ്ട ഊര്‍ജം സൂക്ഷിക്കുന്നതും ദഹനം നല്ലപോലെ നടക്കുന്നതിനും കരള്‍ മുഖ്യ പങ്ക്…

    Read More »
Back to top button
error: