LIFE
-
കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍; എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്‍; രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള്‍ ഭീകരന്‍
എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍. എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് രോഗമാണ് പടരുന്നത്. എത്യോപ്യയില്‍ തെക്കന്‍ മേഖലയിലാണ് മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചതായി ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദമാക്കുന്നത്. 88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയില്‍ മാരകമായ പാത്തോജനാണ് മാര്‍ബര്‍ഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛര്‍ദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 25 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ്…
Read More » -
കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്‍കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന്‍ വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു. ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍…
Read More » -
ഇലക്ട്രിക് പോസ്റ്റുകള്‍ ഇനി വെറും ‘തൂണുകളല്ല’, കല, എഞ്ചിനീയറിംഗ്, പരിസ്ഥിതി എന്നിവയുടെ സംയോജനം ; ഭീമന്‍ മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള വൈദ്യുതി പോസ്റ്റുകള്‍, പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മേക്ക് ഓവര്‍
പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മൃഗ ശില്‍പങ്ങളുടെ ആകൃതിയിലുള്ള പടുകൂറ്റന്‍ പവര്‍ ലൈനുകള്‍ രൂപകല്‍പ്പന ചെയ്ത് ഓസ്ട്രിയ. പവര്‍ ലൈന്‍ ആശയം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സവിശേഷവും ഭാവനാത്മകവുമായ സമീപനം സംസ്ഥാനങ്ങളിലുടനീളം സ്ഥാപിക്കാനാണ് നീക്കം. വിജയിച്ചാല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ ഈ നൂതന പവര്‍ ലൈനുകള്‍ സ്ഥാപിക്കും. ഡിസൈന്‍ സ്ഥാപനമായ മെയ്സല്‍ ആര്‍ക്കിടെക്റ്റുകളുമായി സഹകരിച്ച് ഓസ്ട്രിയന്‍ പവര്‍ ഗ്രിഡ് (എപിജി) ആണ് ഈ ആശയം വികസിപ്പിച്ചെടുക്കുന്നത്. ഘടനാപരമായ സാധ്യതയും വൈദ്യുത സുരക്ഷയും വിലയിരുത്തുന്നതിനായി പ്രീടെസ്റ്റിംഗിനായി രണ്ട് പ്രോട്ടോടൈപ്പുകള്‍ മാത്രമേ – സ്റ്റോര്‍ക്ക്, സ്റ്റാഗ് – മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. ബര്‍ഗന്‍ലാന്‍ഡിന്റെ വാര്‍ഷിക പക്ഷി സന്ദര്‍ശനങ്ങളെ സ്റ്റോര്‍ക്ക് പ്രതീകപ്പെടുത്തുന്നു, അതേസമയം ലോവര്‍ ഓസ്ട്രിയയുടെ വനപ്രദേശമായ ആല്‍പൈന്‍ താഴ്വരകളെ ഒരു മാന്‍ പ്രതിനിധീകരിക്കുന്നു. വൈദ്യുതീകരണത്തിന്റെയും ഡീകാര്‍ബണൈസേഷന്റെയും വിഭാഗത്തില്‍ 2025 ലെ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയ മിനിയേച്ചര്‍ മോഡലുകള്‍ നിലവില്‍ 2026 ഒക്ടോബര്‍ വരെ സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബര്‍ഗന്‍ലാന്‍ഡ്, കരിന്തിയ,…
Read More » -
തടവില്‍ കൂട്ട ബലാത്സംഗം; നായ്ക്കളെ കൊണ്ടും ലൈംഗികാതിക്രമം; ഇസ്രയേല്‍ തടവില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനം പുറത്തു പറഞ്ഞ് പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്; ‘ലോഹ മേശയില്‍ മൂന്നു ദിവസം നഗ്നയാക്കി കിടത്തി, മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തു’
ഗാസ: പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില്‍ ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്‍റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ തടവില്‍ നേരിട്ട പൈശാചിക പീഡനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി. 2024 നവംബറിൽ വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ പിടിയിലായതാണ് ഈ യുവതി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്. ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ്…
Read More » -
807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്‍ച്ച അവസാനിപ്പിച്ച് പാക് താരം ബാബര്‍ അസം; സെഞ്ചുറി ആഘോഷത്തില്‍ കോലിയെ അനുകരിച്ച് പ്രകടനം; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില്‍ ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്‍നിന്നുപോലും പുറത്തായ പാക് താരം ബാബര്‍ അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്‍ ട്രോളുമായി ഇന്ത്യക്കാര്‍. 83 ഇന്നിംഗ്‌സുകളിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചാണ് 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയത്. ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും ലേശം പുലിവാല് പിടിച്ചെന്നു മാത്രം. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്‌കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി…
Read More » -
അമേരിക്കന്‍ സഖ്യരാജ്യത്തിന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ തീക്കളി; കപ്പല്‍ കൊണ്ടുപോയത് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍; ലൈവായി കണ്ട് യുഎസ് ഡ്രോണുകള്‍; വിട്ടുകൊടുത്തില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാന്‍: അമേരിക്ക സുരക്ഷയൊരുക്കുന്ന മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുമാണ് ‘തലാറ’യെന്ന കപ്പല്‍ ഇറാന്‍റെ റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയത്. യെമന്‍ തീരത്ത് വച്ച് ഇറാന്‍റെ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയില്‍ നിന്നും സിംഗപ്പുരിലേക്ക് ഡീസലുമായി പോയ കപ്പല്‍ യുഎഇ തീരത്ത് നിന്നും വരികയായിരുന്നു. പിന്നീട് സിഗ്നല്‍ നഷ്ടമായെന്ന് കപ്പല്‍ മാനേജര്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈപ്രസിലെ പാഷ ഫിന്‍സിന്‍റേതാണ് തലാറയെന്ന കപ്പല്‍. കപ്പല്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് കരുതുന്നതെന്ന് യുകെ മാരിടൈം ഓപ്പറേഷന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇറാനിലേക്ക് സൈനികര്‍ കപ്പല്‍ കൊണ്ടുപോയെന്ന് ബ്രിട്ടിഷ് മാരിടൈം സംഘമായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് കപ്പലിന്‍റെ അവസാന സന്ദേശമെത്തിയിരിക്കുന്നത്. സംഭവത്തില്‍ റോയിറ്റേഴ്സ് പ്രതികരണം തേടിയെങ്കിലും ഇറാനോ യുഎഇയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. അജ്മാനില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തലാറയെ ഇറാന്‍ സൈന്യം പിടിച്ചെടുത്തെന്നാണ് യുഎസ്…
Read More » -
ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കിംഗ് ജോങ് ഉന്‍; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉത്തര കൊറിയക്കാര്‍ക്ക് ലൈവ് കാണാനാകില്ല
സോള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര്‍ ടിവിയില്‍ കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുന്നതിന് വിചിത്രമായ നിയന്ത്രണങ്ങളാണ് കി ജോങ് ഉന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ല. സംപ്രേഷണത്തിന് മുൻപ് റീ- എഡിറ്റ് ചെയ്യും. 90 മിനിറ്റ് ദൈർഘ്യമുള്ള ഓരോ കളിയും 60 മിനിറ്റായി ചുരുക്കും. സ്റ്റേഡിയത്തിൽ കാണുന്ന എല്ലാ ഇംഗ്ലീഷ് എഴുത്തുകളും ഉത്തര കൊറിയൻ ഗ്രാഫിക്സ് ഉപയോഗിച്ച് മറയ്ക്കും. ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കും. ബ്രെന്റ്ഫോഡിന്റെ കിം ജി-സൂ, വോൾവ്സിന്റെ ഹ്വാങ് ഹീ-ചാൻ എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യും. എൽജിബിടിക്യു പ്ലസ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ഫുട്ബോളാണ് നോര്‍ത്ത് കൊറിയയിലെ ജനപ്രീയ വിനോദം. അണ്ടര്‍ 17 വനിതാ ലോകചാംപ്യന്‍മാരാണ് നോര്‍ത്ത് കൊറിയന്‍ ടീം.
Read More » -
കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെയും മൂന്നുവര്‍ഷം മുമ്പ് കൊന്നു; മുന്‍വൈരാഗ്യമെന്ന് സൂചന
ബംഗളുരു: കര്‍ണാടകയില്‍ പട്ടാപകല്‍ ആളുകള്‍ നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വാഹനം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. യാദ്ഗിര്‍ സ്വദേശിനിയായ സാമൂഹിക ക്ഷേമവകുപ്പിലെ സെക്കന്‍ഡ് ഡിവിഷണല്‍ ഓഫീസറാണു ദാരുണായി കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന. സാമൂഹിക ക്ഷേമ വകുപ്പില്‍ സെക്കന്‍ഡ് ഡിവിഷണല്‍ ഓഫീസറായ അഞ്ജലി ഗിരീഷ് കമ്പോത്തെന്ന ഓഫീസറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസം മുന്‍പ് ഓഫീസിലേക്കു പോകുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം കാര്‍തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകാലുകളിലും വെട്ടി. സാരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ പുലര്‍ച്ചെ മരണപ്പെട്ടു. മൂന്നുവര്‍ഷം മുന്‍പ് അജ്ഞലിയുടെ ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കമ്പോത്തിനെ സമാന രീതിയില്‍ വെട്ടിക്കൊന്നിരുന്നു. ഇതേ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലയാളി സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ആസൂത്രകനായി തിരച്ചില്‍ തുടരുകയാണ്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു ഷഹബാദ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന അജ്ഞലിക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുകയായിരുന്നു. karnataka-government-employee-murder
Read More » -
‘നീലക്കുപ്പായത്തില്‍ പൊടിമീശക്കാരനായി എത്തി, ക്യാപ്റ്റനായി മടക്കം: താങ്ക്യൂ ചേട്ടാ’; സഞ്ജുവിന്റെ വിടവാങ്ങലിന് കുറിപ്പുമായി രാജസ്ഥാന്‍ റോയല്‍സ്; നായകനായും കൂട്ടുകാരനായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുമെന്ന് സഹതാരങ്ങളും; ‘വണക്കം സഞ്ജു, സ്വാഗതം ചേട്ടാ’ എന്നു ചെന്നൈയും
ബംഗളുരു: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന്‍ കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്. പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു. You walked in as a young boy in Blue. Today, we bid goodbye to a Captain, Leader, our Chetta. Thank you for everything,…
Read More »
