LIFE

  • കുക്ക് അബുവായി ഹൈദര്‍ അലി; ‘പാപ്പച്ചന്‍ ഒളിവിലാണ്’ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു

    സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മാധ്യമപ്രവർത്തകൻ ഹൈദർ അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പോസ്റ്റർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. കുക്ക് അബു എന്നാണ് കഥാപാത്രത്തിൻറെ പേര്. സൈജു കുറുപ്പ് തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവാഗതനായ സിൻറോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാണം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ…

    Read More »
  • മലബന്ധം അകറ്റാൻ ഡ്രൈ ഫ്രൂട്ട്സുകൾ

    മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ഇത്തരത്തിലുള്ള മലബന്ധം അകറ്റാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്ന രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം… ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയില്‍ അയേണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ ഇരുമ്ബിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. പ്രത്യേകിച്ച്‌, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്ബോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്ബുഷ്ടമാണ് ഈന്തപ്പഴം. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം…

    Read More »
  • പ്രമേഹം നിയന്ത്രിക്കാൻ കുറുക്കുവഴി, പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കൂ

       പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ഫ്രാന്‍സിലെ ഐഎസ്‌ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം പേരെ ഏഴ് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോള്‍ കഴിക്കുന്നു എന്നതും പ്രമേഹത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ നല്ലതല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇന്‍സുലിന്‍ തോതിനെയും ബാധിക്കുമെന്ന് ഐഎസ് ഗ്ലോബലിലെ ഗവേഷക അന്ന പാലോമര്‍ ക്രോസ് പറയുന്നു. രാത്രി ഭക്ഷണം പത്ത് മണിക്ക് ശേഷം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം അടിവരയിടുന്നു.…

    Read More »
  • കാത്തിരിപ്പിന് വിരാമം; ‘പോര്‍ തൊഴില്‍’ ഒടിടിയിലേക്ക്

    തമിഴ് സിനിമയിൽ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു പോർ തൊഴിൽ. വിഗ്നേഷ് രാജയുടെ സംവിധാനത്തിൽ ശരത് കുമാർ, അശോക് സെൽവൻ നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രം. ജൂൺ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് ബോക്സ് ഓഫീസിൽ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ബോക്സ് ഓഫീസിൽ വിജയം നേടുന്ന ചിത്രങ്ങളുടെ ഒടിടി റിലീസിലേക്കുള്ള കുറഞ്ഞ കാലദൈർഘ്യം മലയാളമുൾപ്പെടെ പല സിനിമാ മേഖലകളിലും സജീവ ചർച്ചയിലുള്ള വിഷയമാണ്. പോർ തൊഴിൽ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈർഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റർ റിലീസ് കഴിഞ്ഞ് 63 ദിനങ്ങൾ പിന്നിട്ടാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെക്കുറിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ പല തരം പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ…

    Read More »
  • ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ

    ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ തോത് കുറയ്ക്കാൻ സാധിക്കും. തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജങ്ക് ഫുഡ് തുടങ്ങിയവ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും. വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം തുടങ്ങിയ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവും ചില രോഗാവസ്ഥകൾക്ക് കാരണമാകും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനുപുറമെ മറ്റ് ജീവിതശൈലി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… മോശം കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു. പതിവ് വ്യായാമം ശരീരഭാരം നിലനിർത്താനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനുട്ട് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ…

    Read More »
  • ഏത്തപ്പഴം കഴിച്ചാൽ വണ്ണം വയ്ക്കുമോ ? ആരോഗ്യകരമായി വണ്ണം കൂട്ടാൻ എന്ത് ചെയ്യാം?

    ശരീരവണ്ണം കൂടുന്നത് എപ്പോഴും അനാരോഗ്യകരമായ അവസ്ഥയല്ല. മിക്കവരും- വണ്ണം കൂടുന്നത് തന്നെ മോശമാണെന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. സൗന്ദര്യവുമായി ബന്ധപ്പെട്ട് ഓരോരുത്തർക്കുമുള്ള അഭിരുചി അനുസരിച്ച് വണ്ണം കുറയ്ക്കുകയോ കൂട്ടുകയോ എല്ലാം ചെയ്യാം. പക്ഷേ വണ്ണമിത്തിരി കൂടുന്നതോടെ ആരോഗ്യം പോയി എന്ന ചിന്ത വേണ്ട. അതേസമയം അമിതവണ്ണം അനാരോഗ്യകരമാണെന്ന ഓർമ്മയും വേണം. തീരെ വണ്ണമില്ലാതിരിക്കുന്നതും ചിലപ്പോൾ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെ തന്നെ സൗന്ദര്യത്തിൻറെ കാര്യത്തിലേക്ക് വന്നാലും ചിലർക്ക് അൽപം കൂടി വണ്ണം വേണമെന്ന ആഗ്രഹമുണ്ടാകാം. അങ്ങനെയെങ്കിൽ ആരോഗ്യകരമായി വണ്ണം കൂട്ടാൻ എന്ത് ചെയ്യാം? ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെ കഴിച്ചാൽ മതി. ഇത്തരത്തിൽ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ… വൈറ്റ് റൈസ് പതിവായി കഴിച്ചാൽ ശരീരഭാരം കൂട്ടാൻ സാധിക്കുന്നതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കലോറിയുടെയും കാർബോഹൈഡ്രേറ്റിൻറെയും അളവ് തന്നെ. ഒരു കപ്പ് വൈറ്റ് റൈസ് (വേവിച്ചതിൽ) 204 കലോറിയും 44 ഗ്രാം കാർബുമാണുള്ളത്. ഇതിനൊപ്പം ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ എല്ലാം ഉള്ളതിനാൽ ഇതുകൊണ്ട് ഗുണങ്ങളുമുണ്ട്. എന്നാൽ ചോറ്…

    Read More »
  • ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിച്ച് വരുന്ന റോസ് വാട്ടർ മുഖസൗന്ദര്യത്തിന് ഇങ്ങനെ ഉപയോ​ഗിക്കാം

    ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം ഉപയോഗിക്കാറുണ്ട്. റോസ് വാട്ടറിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ കാരണം പ്രകൃതിദത്തമായ ചർമ്മ ടോണർ ആണെന്ന് പറയപ്പെടുന്നു. ഈ ഘടകം ചർമ്മത്തെ ശാന്തമാക്കുകയും മൃദുവായി മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. അതിനാൽ അതിന്റെ അതിലോലമായ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും നീക്കം ചെയ്യുന്ന ഗുണങ്ങളുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാൻ സഹായിക്കും. ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നിയന്ത്രിക്കാൻ ഇതിന് കഴിയും. ഇത് കോശങ്ങളെ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ സഹായിക്കുന്നു. മോയ്സ്ചറൈസിംഗ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടർ ആന്റി-ഏജിംഗ്…

    Read More »
  • മലയാളം ‘ജയിലറി’ന് തിയറ്ററുകള്‍ നിഷേധിച്ചതായി സംവിധായകന്‍; ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിന്

    ഒരേ പേരില്‍ തമിഴ്, മലയാളം ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് സിനിമാ മേഖലയില്‍ സമീപകാലത്ത് വാര്‍ത്തയും വിവാദവുമായ കാര്യമാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള ചിത്രവുമാണ് ജയിലര്‍ എന്ന ഒരേ പേരില്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 10 ആണ് രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി. അതേസമയം, ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ തന്റെ ചിത്രത്തിന് തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പറയുകയാണ് മലയാളം ജയിലറിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ താന്‍ ഒറ്റയാള്‍ സമരത്തിന് ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പ് ആയ സിനിഫൈലില്‍ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സക്കീര്‍ മഠത്തിലിന്റെ കുറിപ്പ് ”ഹായ്, ഞാന്‍ ജയിലര്‍ സിനിമയുടെ സംവിധായകനാണ്. സക്കീര്‍ മഠത്തില്‍. ധ്യാന്‍ ശ്രീനിവാസന്‍…

    Read More »
  • രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

    തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.   1. ചിക്കനും ബീഫും പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മാറാരോഗോയാവും. 2. ചീര വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും. 3. മുട്ട മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 4.…

    Read More »
  • പല്ലുവേദന മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ 

    1. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും. 2. പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദന മാറാന്‍ ഏറെ നല്ലതാണ്. 3. ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. 4 . ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ കൊള്ളുന്നതും പല്ലുവേദന കുറയ്ക്കും. 5. വേദനയുള്ള പല്ലില്‍ ഗ്രാമ്പു കടിച്ചു പിടിക്കുന്നതു വേദന കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. 6. ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തില്‍ വേദനയുള്ള പല്ലില്‍ വെച്ചാല്‍ പിന്നെ പല്ലുവേദനയുടെ ശല്യം ഉണ്ടാകില്ല. 7. വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക. 8. ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചി നീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക. പല്ല് വേദന വന്നാൽ തൽക്കാല ആശ്വാസത്തിന് മേൽ പറഞ്ഞവ ഉപകരിക്കുമെങ്കിലും വിദഗ്ദനായ ഒരു വൈദ്യന്റെ സഹായം തേടാൻ മറക്കരുത്.

    Read More »
Back to top button
error: