LIFE
-
ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ
കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…
Read More » -
ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും വിശദീകരണം
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സൂചന. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് പറയില്ല, പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അബിന്‍ വര്‍ക്കി കോഴിക്കോട്ട് പറഞ്ഞു. പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം’– അബിന്‍ വര്‍ക്കി പറഞ്ഞു. അബിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ശക്തമായ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കടുത്ത അതൃപ്ത്തിയിലാണ്. പ്രസിഡന്റായ ഒ.ജെ. ജെനീഷും വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലും…
Read More » -
സിനിമയിൽ സജീവമായി അഭിനയിക്കുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ചെയ്യാൻ കഴിയുന്ന ഒരു പാർട്ട് ടൈം ജോലി അല്ല ഒരു ജനപ്രതിനിധി എന്നത്!! പ്രിയപ്പെട്ട സുരേഷ് ഗോപി മൈക്കിനു മുന്നിൽ ഓരോന്നു വിളമ്പുമ്പോൾ അതു കാണുന്ന താങ്കൾക്ക് വോട്ട് ചെയ്ത തൃശ്ശൂരിലെ ഒരു വോട്ടർക്ക് എന്തുവികാരമാണ് തോന്നുകയെന്ന് എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ?
വായിൽ തോന്നിയതു കോതയ്ക്ക് പാട്ട് എന്ന പോലെയായിട്ടുണ്ട് സുരേഷ് ഗോപിക്കു മൈക്ക് കയ്യിൽ കിട്ടുമ്പോൾ. ഓരോ ദിവസവും ഓരോ വള്ളിക്കെട്ടുകൾ പിടിക്കാൻ താരം മറക്കാറില്ല. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം, രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല എന്നാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസംഗിച്ചത്. പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും തൃശ്ശൂരിന്റെ എംപി ആകണമെന്നും ആവശ്യപ്പെട്ട് പൊതുജനം നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? തിരഞ്ഞെടുപ്പിൽ ജയിച്ച് ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധി ആകുമ്പോൾ ആയിരുന്നില്ല ഈ തിരിച്ചറിവുകൾ താങ്കൾക്ക് ലഭിക്കേണ്ടിയിരുന്നത്. താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്ന് മറന്നുപോകരുത്. “എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതൽ സമ്പാദിക്കണം, നിലവിൽ എന്റെ വരുമാനം പൂർണമായി നിലച്ചു” എന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. സിനിമയിൽ സജീവമായി അഭിനയിക്കണം എന്നായിരുന്നു താങ്കളുടെ ആഗ്രഹമെങ്കിൽ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. താങ്കൾ ഇന്ന് ബിജെപി മെമ്പർഷിപ്പ് ഉള്ള സിനിമ താരമല്ല, തൃശ്ശൂരിൽ…
Read More » -
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും നുഴഞ്ഞുകയറ്റക്കാരന്‍ തന്നെ ; അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമല്ലോ? അമിത്ഷായ്ക്ക് ശക്തമായി മറുപടി നല്‍കി അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും കുടിയേറ്റക്കാരനാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള്‍ പ്രചരിപ്പിക്കുകയും യുപിയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്ന് യാദവ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്നും ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റം നടക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്തതിന് പിന്നാലെയാണ് യാദവിന്റെ പരാമര്‍ശം. ദൈനിക് ജാഗരണിന്റെ മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് നരേന്ദ്ര മോഹന്റെ സ്മരണയ്ക്കായി നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് ഷാ ഈ പരാമര്‍ശം നടത്തിയത്. റാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഞായറാഴ്ച ലഖ്‌നൗവിലെ ലോഹ്യ പാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ബിജെപിയുടെ കൈവശം വ്യാജ സ്ഥിതിവിവരക്കണക്കുകളുണ്ടെന്ന് യാദവ് പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാനത്തേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞു. യോഗി ആദിത്യനാഥ് ഒരു ബിജെപിക്കാരന്‍ പോലും അല്ലായിരുന്നെന്നും…
Read More » -
ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഓപ്പറേഷനുകള്‍ അവസാനിച്ചതിന് ശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും അക്രമാസക്തമായ ആഭ്യന്തര സംഘട്ടനങ്ങളില്‍ ഒന്നാണിത്. നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് തോക്കുധാരികളും കുടുംബത്തിലെ പോരാളികളും തമ്മില്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹമാസ് നിയന്ത്രിത ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സുരക്ഷാ യൂണിറ്റുകള്‍ ഇവരെ വളയുകയും പിടികൂടാന്‍ കനത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തില്‍ ദുഗ്മുഷ് കുടുംബത്തിലെ 19 പേരും എട്ട് ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. 300-ല്‍ അധികം പോരാളികളുള്ള ഹമാസ് സേന, ദുഗ്മുഷ് തോക്കുധാരികള്‍ ഒളിച്ചിരുന്ന ഒരു റെസിഡന്‍ഷ്യല്‍ ബ്ലോക്ക് ലക്ഷ്യമാക്കി നീങ്ങിയതിനെ തുടര്‍ന്നാണ് ഗാസ…
Read More » -
അഴിക്കോട് സാറിന്റെ വാക്കുകൾ കടംകൊള്ളുന്നു ഇവിടെ… “മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും, മൃഗം അധ:പതിച്ചാൽ…
കേരളത്തിൽ നടമാടുന്നത് പോലീസ് രാജാണോയെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്ക് പോലീസിൽ നിന്നും മൃഗീയമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. അക്രമത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസിനെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ആണ് നാം കണ്ടത്. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം ദു:സഹം ആയിരിക്കും. പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ എത്തുന്ന സിപിഎംകാരിൽ മുഖമില്ലാത്ത സൈബർ അണികൾ മുതൽ പാർട്ടി സെക്രട്ടറി വരെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയെ സിപിഎമ്മിന്റെ തന്നെ കോട്ട എന്ന് അവർ അവകാശപ്പെടുന്ന വടകരയിൽ എത്തി ഷാഫി പറമ്പിൽ തോൽപ്പിച്ചതിനു ശേഷം ഷാഫിയോട് സിപിഎമ്മിന് അടങ്ങാത്ത ദേഷ്യവും വൈരാഗ്യവും ഉണ്ട്. ഈ പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതുതന്നെയാണ്. അല്ലെങ്കിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ മാത്രമാണ് പോലീസ് അക്രമണങ്ങൾ…
Read More » -
ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു
ലെബനന്‍: ഗാസയില്‍ സമാധാനക്കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ’ അടുത്ത വിഭാഗമായ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. പേജര്‍ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിന് ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരേ തിരിച്ചടിച്ച ഇസ്രയേല്‍, ഇക്കുറി വാഹനങ്ങളെയാണു ലക്ഷ്യമിട്ടത്. തെക്കന്‍ ലെബനനില്‍ കെട്ടിടങ്ങളും മറ്റു സായുധ കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സാമഗ്രികളുമായി എത്തിയ കൂറ്റന്‍ ലോറികളടക്കം എന്‍ജിനീയറിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ബോംബിട്ടത്. ഇതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. തെക്കന്‍ ലെബനനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇതു തകര്‍ത്തതെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് മോഡലില്‍ ജനങ്ങളെ മറയാക്കി പ്രതിരോധം ഉയര്‍ത്താനാണ് ഹിസ്ബുള്ളയുടെയും ശ്രമമെന്നും ഐഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. ELIMINATED: Hezbollah terrorist involved in attempts to reestablish the group’s military infrastructure in Qalaouiyah, southern Lebanon. Additionally, troops also struck an engineering…
Read More » -
ഈജിപ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടം; ഖത്തര്‍ അമീറിന്റെ അടുപ്പക്കാര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; മരിച്ചത് ഗാസ സമാധാന ചര്‍ച്ചയ്ക്ക് എത്തിയവര്‍; ഇസ്രയേല്‍ പിന്‍മാറിയതിനു പിന്നാലെ വിമതരെ അടിച്ചമര്‍ത്തി ഹമാസ്; അറസ്റ്റും കൊലയും വ്യാപകം
കെയ്‌റോ: ഗാസയിലെ സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഖത്തര്‍ ഉദേ്യാഗസ്ഥര്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത. ഖത്തര്‍ അമീറിന്റെ ഉദേ്യാഗസ്ഥരായ മൂന്നുപേരാജ് ഹമാസ്- ഇസ്രയേല്‍ ചര്‍ച്ച നടന്ന ഷരാം അല്‍ ഷെയ്ക്കിലെ റെഡ് സീ റിസോര്‍ട്ടിനു സമീപം മരിച്ചത്. ഖത്തര്‍ എംബസി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റെന്നും ഇവര്‍ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ദോഹയില്‍ എത്തിക്കും. നഗരത്തില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുള്ള വളവില്‍വച്ചാണ് അപകടമുണ്ടായതെന്നു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കെത്തിയവരാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യഘട്ട നീക്കങ്ങള്‍ക്കു തീരുമാനമായിരുന്നു. തിങ്കളാഴ്ച ഈജിപ്റ്റിലെ സിറ്റിയില്‍ കരാറിന്റെ അവസാനഘട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഗോള നേതാക്കള്‍ എത്താനിരിക്കേയാണ് അപകടമെന്നതും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. നേരത്തേ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന അപകടത്തില്‍…
Read More » -
സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നു താലിബാന്‍; വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ മൗനം; അഫ്ഗാനിലും വനിതകളുടെ മാധ്യമ പ്രവര്‍ത്തനത്തിന് വിലക്ക്; 12 വയസിനു മുകളില്‍ വിദ്യാഭ്യാസവും ഇല്ല
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ വാർത്താസമ്മേളനത്തില്‍ നിന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ രാജ്യമാകെ വിമര്‍ശനമുയരുമ്പോഴും പ്രതികരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം. പൊതുധാരയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിടവുമില്ലാതെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം. രാജ്യാന്തര സമ്മര്‍ദങ്ങളെ താലിബാന്‍ അവഗണക്കുകയാണ്. ബെഹസ്ത അർഗന്ദ്. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ചാനലില്‍ അവതാരകയായിരുന്ന ബെഹസ്ത അർഗന്ദിന് താലിബാന് വീണ്ടും അധികാരത്തിലെത്തിയ 2021 ഓഗസ്റ്റ് അവസാനം നാടുവിടേണ്ടിവന്നു. ബെഹസ്ത അർഗന്ദിനൊപ്പം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ മാധ്യമപ്രവര്‍ത്തനത്തിനും ഏതാണ്ട് തിരശീലവീണു. വീണ്ടും അധികാരത്തിലേക്ക് വന്ന താലിബാന്‍റെ ആദ്യനടപടികളിലൊന്ന് വനിതകളെ പൊതുധാരയില്‍ നിന്നും നിഷ്കാസനം ചെയ്യുകയായിരുന്നു. 12 വയസിനുമേല്‍ വിദ്യാഭ്യാസത്തിന് വിലക്കേര്‍പെടുത്തി. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധം. സര്‍ക്കാര്‍ ജോലികളില്‍ നിയമനമില്ല. കായികമല്‍സരങ്ങള്‍ക്ക് വിലക്ക്. സ്ത്രീകള്‍ക്ക് ചികില്‍സ ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ തേടണമെങ്കിലോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനോ ബന്ധുവായ പുരുഷന്‍ ഒപ്പം വേണം. പാര്‍ക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകളെ വിലക്കി ‘ദുരാചാര സദാചാര’ മന്ത്രാലയം ഉത്തരവുമിറക്കി. സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ…
Read More »
