LIFE

  • ശബരിമലയില്‍ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയെന്ന് വെള്ളാപ്പള്ളി; സ്വര്‍ണ മോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരും; പ്രതിപക്ഷം അനാവശ്യമായി കലിതുള്ളുന്നെന്നും വിമര്‍ശനം

    ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി. കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണ്. വിവാദത്തിൽ വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിനും മുസ്ലിം ലീഗിനും ലീഗ് നേതാക്കൾക്കുമെതിരെ അധിക്ഷേപം തുടർന്ന് എസ്.എൻഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.എം.ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലും സ്വഭാവത്തിലുമാണ് പെറുമാറുന്നതെന്നും ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവാത്തത് കൊണ്ടാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നതെന്നും വെള്ളാപ്പള്ളി തിരുവനന്തപുരം ഉഴമലയ്ക്കലിലെ എസ്എൻഡിപിയോഗം നേതൃസംഗമത്തിൽ പറഞ്ഞു.

    Read More »
  • കരിമണല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് സമയന്‍സ് അയയ്ക്കാത്തത് എന്തുകൊണ്ട്? കേസുകള്‍ സുപ്രീം കോടതിയിലും തോറ്റതോടെ പുതിയ ആരോപണം; മുഖ്യമന്ത്രിക്ക് വീണയെക്കൂടാതെ മകന്‍കൂടിയുണ്ടെന്ന് അറിയിക്കാനാണോ സമന്‍സ് എന്നും കെ. അനില്‍ കുമാര്‍

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത തെളിയിക്കാന്‍ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അഗം കെ. അനില്‍ കുമാര്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു നടുവിലാണു മനോരമ മാസപ്പടി വാര്‍ത്തയുമായി ഇറങ്ങിയതെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ കള്ളപ്പണം കരിമണല്‍ കമ്പനിയില്‍നിന്നു കടത്തിയതില്‍ ചോദ്യമില്ലേയെന്നും അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ നാളിതുവരെ കരിമണല്‍ കമ്പനിക്ക് അനുകൂലമായ ഒരു ചെറുകാര്യം പോലും ചെയ്തിട്ടില്ല എന്ന സത്യം സുപ്രീം കോടതി പറഞ്ഞത് മനോരമക്കുള്ള സമ്മാനം കൂടിയാണ്. കരിമണല്‍ കേസില്‍ കള്ളപ്പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇഡി സമന്‍സ് അയയ്ക്കാത്തത് ഡീല്‍ അല്ലേയെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു എന്നു വാര്‍ത്തയില്‍ പറയുന്നു. എത്ര രൂപ, ഏത് അക്കൗണ്ടില്‍ എന്നു കൈമാറിയെന്നു കൂടി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനു വിദേശ പണം…

    Read More »
  • ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി

    ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു. ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല. ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും…

    Read More »
  • പ്രിയപ്പെട്ട സുരേഷ് ​ഗോപി, താങ്കൾക്കിതെന്തു പറ്റി, ഒരിക്കലും കേരളത്തിന് അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമല്ല താങ്കൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്, മുൻകാലങ്ങളിൽ കേന്ദ്രമന്ത്രി പദവി അലങ്കരിച്ച ഏതെങ്കിലും ഒരു നേതാവിൽ നിന്ന് പോലും കോൾക്കാത്ത പദങ്ങൾ…

    വളരെയധികം ഫീൽ ഗുഡ് ആയി പോകുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ രക്ത രൂക്ഷിതമായ ത്രില്ലർ സ്വഭാവം കൈവരുന്ന ഒട്ടനവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ കാര്യവും ഏതാണ്ട് ഇതിനു സമാനമാണ്. എംപി ആയി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് സുരേഷ് ഗോപിയെ പറ്റിയുണ്ടായിരുന്ന ഇമേജ് മനുഷ്യസ്നേഹി, വിവരവും വിദ്യാഭ്യാസവും ഉള്ള സിനിമാതാരം എന്നൊക്കെയായിരുന്നു. എന്നാൽ തൃശ്ശൂരിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സുരേഷ് ഗോപി മലയാളിക്ക് കേട്ടു പരിചയമുള്ള സുരേഷ് ഗോപി അല്ല. പരാതിയുമായി എത്തുന്ന പൊതുജനങ്ങളോട് ക്ഷുഭിതനാകുന്ന, പൊതുജനത്തെ പ്രജയായി കാണുന്ന, നിരന്തരം രാഷ്ട്രീയപരമായി വിഡ്ഢിത്തങ്ങൾ സംസാരിക്കുന്ന ഒരാളെയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അധികാരം ഒരു മനുഷ്യനെ ഇത്തരത്തിൽ പരിവർത്തനം ചെയ്തതാണോ അതോ അധികാരം കിട്ടാൻ വേണ്ടി സിനിമയിൽ എന്നതുപോലെ അയാൾ പൊതുമധ്യത്തിലും അഭിനയിക്കുകയായിരുന്നോ എന്നതാണ് ഇതെല്ലാം കാണുമ്പോൾ തോന്നിപ്പോകുന്നത്. സുരേഷ് ഗോപിയുടെ ‘പൊതുജനം പ്രജകളാണ്’ എന്ന പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദങ്ങളും വിമർശനങ്ങളും…

    Read More »
  • രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം

    ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല.…

    Read More »
  • യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്

    ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി. ‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്. ALSO READ ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ്…

    Read More »
  • ഒരിക്കല്‍ ഐശ്വര്യാറായിക്കും സുഷ്മിതാസെന്നിനും ഒപ്പം ഇന്ത്യയിലെ സൂപ്പര്‍മോഡല്‍ ; ഗ്‌ളാമര്‍ജീവിതത്തില്‍ മടുത്ത് സിനിമാലോകം വിട്ടു ; ഇപ്പോള്‍ എവറസ്റ്റിന് കീഴില്‍ ബുദ്ധസന്യാസിനി

    ബോളിവുഡിന്റെ മിന്നുന്ന ലോകം എല്ലാവരെയും ആകര്‍ഷിക്കുന്നു; ഗ്ലാമര്‍, പ്രശസ്തി, ആരാധകരുടെ സ്നേഹം എന്നിവ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും പരിവര്‍ത്തനം ചെയ്യുന്നു. ഈ ഗ്ലാമര്‍ ലോകത്ത്, ഈ തിളങ്ങുന്ന ലോകത്തിനിടയിലും, ആന്തരിക വെളിച്ചം തേടുന്ന നിരവധി കലാകാരന്മാരുണ്ട്. ഗ്ലാമര്‍ ജീവിതത്തോട് സ്വമേധയാ വിടപറയുക മാത്രമല്ല, മതത്തിന്റെയും ആത്മീയ പരിശീലനത്തിന്റെയും പാത തിരഞ്ഞെടുത്ത് സിനിമാ വ്യവസായം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്ത ആള്‍ക്കാരുമുണ്ട്. സുഷ്മിത സെന്‍, ഐശ്വര്യ റായ് തുടങ്ങിയ സുന്ദരികള്‍ക്കൊപ്പം മിസ് ഇന്ത്യയുടെ വേദിയില്‍ പങ്കെടുത്ത നടി ബര്‍ഖ മദന്‍ ആണ് ബോളിവുഡ് ഗ്ളാമര്‍വിട്ട് ആത്മീയതയുടെ മനശ്ശാന്തിയും സമാധാനവും തേടിപ്പോയത്. പെണ്‍കുട്ടി ഇന്ന് പര്‍വതങ്ങളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്നു. തുടക്കം മുതല്‍ തന്നെ ബര്‍ഖ മദന്റെ ജീവിതം അസാധാരണമായിരുന്നു. 1994-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത അവര്‍, അവിടെ ‘മിസ് ടൂറിസം ഇന്ത്യ’ പട്ടം നേടി, മലേഷ്യയില്‍ നടന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ മൂന്നാം സ്ഥാനം നേടി. പിന്നീട് അവര്‍ ബോളിവുഡിലേക്ക് തിരിഞ്ഞു. 1996-ലെ സൂപ്പര്‍ഹിറ്റ്…

    Read More »
  • ഒറിജിനല്‍ പോലും ഇത്ര വ്യൂസ് ഇല്ല; ഇത്രയ്ക്കു വേണ്ടായിരുന്നു: ശരീരം മോശമായി കാണിച്ചതിന് എതിരേ ലിച്ചി; വീഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് പരാതി

    കൊച്ചി: തന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി അന്ന രാജൻ (ലിച്ചി). വെള്ള സാരി ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ലിച്ചിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ വിഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്തെത്തിയത്. ‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’–  അന്ന രാജൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇതാണ് യഥാർഥ ഞാൻ’ എന്നുപറഞ്ഞ് മറ്റൊരു റീൽലും ലിച്ചി പങ്കുവച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിടെയാണ് അന്ന അഭിനയരംഗത്തേക്ക് വന്നത്. ഈ സിനിമയില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ഈ വേഷം വൈറലായതോടെയാണ് താരത്തെ എല്ലാവരും ലിച്ചി എന്ന് വിളിച്ചുതുടങ്ങിയത്.  അയ്യപ്പനും കോശിയും, വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും ലിച്ചി അഭിനയിച്ചിട്ടുണ്ട്.

    Read More »
  • ‘രാമരാജ്യം’, ‘ബീഹാര്‍’ എന്നീ വാക്കുകള്‍ മിണ്ടരുത് ; ആര്‍എന്‍എസ് എന്ന സംഘടനയുടെ പേര് മൂടണം ; ‘പ്രൈവറ്റ്’ സിനിമയെയും സെന്‍സര്‍ബോര്‍ഡ് വിട്ടില്ല, ഒമ്പതിടത്ത് കത്തിവെച്ചു

    ന്യുഡല്‍ഹി: മലയാളത്തില്‍ നിന്നും മറ്റൊരു സിനിമയ്ക്ക് കൂടി സെന്‍സര്‍ബോര്‍ഡിന്റെ ക ത്തി. ഹാലിന് പിന്നാലെ ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘പ്രൈവറ്റ്’ സിനിമയ്ക്കും സെന്‍സര്‍ബോര്‍ കട്ട് പറഞ്ഞു. സിനിമ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് ഒമ്പതി ലധികം കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിനിമയില്‍ മൊത്തം മൂന്ന് മിനിറ്റോളം വരും. സിനിമയില്‍ പറയുന്ന ഒരു സംഘടനയുടെ പേരായ ആര്‍എന്‍എസ് മാസ്‌ക്ക് ചെയ്യണം, പൗരത്വ ബില്ലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സീനുകള്‍, സിനിമയില്‍ ഹിന്ദിസംസാരി ക്കുന്നവര്‍, ബീഹാര്‍ എന്നും രാമരാജ്യം എന്ന് പറയുന്നതും മ്യൂട്ട് ചെയ്യണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിപ്പിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ എന്ന വാക്കും പറയരുത്. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ബില്ലിന് മേല്‍ ഉണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്ന് പറയുന്നതും ഗൗരീലങ്കേഷിന് ആദരം നല്‍കിക്കൊണ്ട് വരുന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലും മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 1 ന് തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമ സെന്‍സര്‍ബോര്‍ഡ് വിലക്കിയതിനാല്‍ ഇന്നലെയാണ് തീയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ്…

    Read More »
  • വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്‍ വിദേശമന്ത്രിയുടെ വാര്‍ത്താ സമ്മേളന വേദിക്കു പുറത്ത് പ്രതിഷേധം; മേശപ്പുറത്ത് താലിബാന്‍ പതാക; പിന്നില്‍ ബാമിയാന്‍ ബുദ്ധ; പുറത്തിറങ്ങിയപ്പോള്‍ പഴയ അഫ്ഗാന്‍ റിപ്പബ്ലിക്കിന്റെ പതാക

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തരെ വിലക്കിയതില്‍ പ്രതിഷേധം ശക്തം. മുത്തഖി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോള്‍ വനിതാ മാധ്യമപ്രവർത്തകരെ പുറത്തു നിർത്തിയ നടപടിയില്‍ രോഷം ആളിക്കത്തി. ഒട്ടേറെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. ഓരോ രാജ്യത്തിനും അതിന്‍റേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ ഒരു ചെറിയ പതാക പുറത്തെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈദരാബാദ് ഹൗസിൽ ആമിർ ഖാൻ മുത്തഖിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തിന്റെയും പതാകകൾ ഉണ്ടായിരുന്നില്ലതാനും. അവിടെയും തീര്‍ന്നില്ല മുത്തഖിയുടെ മുന്നിലുള്ള മേശപ്പുറത്ത് താലിബാൻ പതാകയും പിന്നില്‍ ചുമരിൽ 2001 ൽ താലിബാൻ നശിപ്പിച്ച ബാമിയൻ ബുദ്ധപ്രതിമകളുടെ…

    Read More »
Back to top button
error: