LIFE

  • ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍

    ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…

    Read More »
  • പോളിഷ് വനിതയെ 15-ാം വയസ്സില്‍ മാതാപിതാക്കളാല്‍ മുറിയില്‍ പൂട്ടിയിട്ടു; കാണാതായയാളെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി ; അയല്‍ക്കാര്‍ വീട്ടില്‍ നിന്നും ശബ്ദം കേട്ട് പോലീസിനെ വിളിച്ചുവരുത്തി

    കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട വനിതയെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി. 1998-ല്‍ 15 വയസ്സുള്ളപ്പോള്‍് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ മിറെല്ലയെ 42 വയസ്സുള്ളപ്പോഴാണ് കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞ് അയല്‍ക്കാര്‍, അവര്‍ക്ക് നേരിടേണ്ടി വന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും ഞെട്ടിയിരിക്കുകയാണ്. വാര്‍സോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്വീറ്റോക്ലോവിസ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മാതാപിതാക്കളുടെ ഫ്‌ലാറ്റില്‍ നിന്ന് അയല്‍ക്കാര്‍ ബഹളം കേട്ട് പോലീസിനെ വിളിച്ചുവരുത്തുകയയായിരുന്നു. മിറെല്ലയെ ജൂലൈയില്‍ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും കഥ പൊതുജനശ്രദ്ധയില്‍ വന്നത് ഈ ഒക്ടോബറിലാണ്. 15 വയസ്സുള്ളപ്പോള്‍ മുതല്‍ പൂട്ടിയിട്ട നിലയിലായിരുന്നു, എന്നാല്‍ മകളെ കാണാതായി എന്നാണ് മാതാപിതാക്കള്‍ സമൂഹത്തോട് പറഞ്ഞിരുന്നത്. പോലീസ് അവളെ കണ്ടെത്തുമ്പോള്‍ അതീവ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. അയല്‍ക്കാരുടെ അഭിപ്രായത്തില്‍ അവളുടെ ശാരീരിക നില ‘ഒരു വൃദ്ധയുടേത് പോലെ’ യായിരുന്നു. പോലീസ് സന്ദര്‍ശന വേളയില്‍ മിറെല്ലയും അവളുടെ അമ്മയും പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും, ഉദ്യോഗസ്ഥര്‍ അവളെ ഒരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചു. അണുബാധകള്‍, കാലിലെ…

    Read More »
  • പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.

    ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു. നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ…

    Read More »
  • ബിഹാർ തിരഞ്ഞെടുപ്പ് യുദ്ധവും എൻഡിഎയ്ക്കുളിലെ വിശ്വാസക്കുറവും കരുത്താക്കാൻ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം

    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്. പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി…

    Read More »
  • തെറ്റുകൾക്കെതിരെ പോരാടാനുള്ള ജനാധിപത്യത്തിന്റെ ബദലാകുന്ന കോൺഗ്രസ്

    കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചത് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ അംഗത്വമെടുത്തു. കേവലം ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേർന്നു എന്നതിലുപരി ഈ വാർത്തയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. കോൺഗ്രസ് അതിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസിലേക്കുള്ള കണ്ണൻ ഗോപിനാഥന്റെ കടന്നുവരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ രാജ്യത്ത് ജനാധിപത്യ ആശയങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യർക്ക് ഒത്തുകൂടാനുള്ള വേദിയായി കോൺഗ്രസ് രൂപപ്പെടുന്നു എന്ന നിലയിലാണ് ഈ കടന്നുവരവിനെ നാം നോക്കി കാണേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസ് തങ്ങളുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി കാൽനടയായി നടന്ന ഭാരത് ജോഡോ മുതൽ ഇങ്ങോട്ട് കോൺഗ്രസ് പ്രവർത്തനത്തിന്റെ മട്ടും ഭാവവും അടിമുടി മാറ്റിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വോട്ട് ചോരി ക്യാമ്പയിലും ശേഷം…

    Read More »
  • മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ചികിത്സ

    ഡോ. വി. ആനന്ദ് കുമാര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, എച്ച്ഒഡി, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റല്‍ കൊച്ചി നമ്മുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്ന വിവിധ കാരണങ്ങളുണ്ട്. ‘മോശം കൊളസ്ട്രോള്‍’ എന്നറിയപ്പെടുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ഹൃദയവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ കാര്യത്തില്‍ പ്രാഥമിക ആശങ്കയായി കണക്കാക്കപ്പെടുന്നു. തോത് കൂടുതലായിരിക്കുമ്പോള്‍ എല്‍ഡിഎല്‍സി ധമനികളില്‍ പ്ലാക്കുകള്‍ രൂപപ്പെടുത്തുകയും രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. പരിശോധനയിലൂടെ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട ആദ്യപടി. 2024ല്‍ പ്രസിദ്ധീകരിച്ച കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സിഎസ്ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 18 വയസ്സ് മുതല്‍ തന്നെ കൊളസ്ട്രോള്‍ പരിശോധനകള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന എല്‍ഡിഎല്‍സി നേരത്തേ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കുന്നു എന്ന് മാത്രമല്ല എല്‍ഡിഎല്‍സിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയും. അതിരോസ്‌കല്‍റോസിസ് (രക്തപ്രവാഹത്തിന് തടസ്സം സൃഷട്ടിക്കുന്ന വിധം ശരീരത്തിലെ സുപ്രധാന ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടല്‍) ഉണ്ടാകുന്നതിന് എല്‍ഡിഎല്‍…

    Read More »
  • തലൈവന്‍ രജനികാന്ത് ഹിമാലയന്‍ തീര്‍ത്ഥാടനത്തില്‍ ; ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹയില്‍ ധ്യാനത്തില്‍ തമിഴ് സൂപ്പര്‍താരം ; ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി സമയം കണ്ടെത്തുന്നു

    ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്ര താരങ്ങളില്‍ ഒരാളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ സിനിമ റിലീസിന്റെയോ പ്രഖ്യാപന ത്തിന്റെയോ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ അഗാധമായ ആത്മീയ യാത്രയുടെ പേരി ലാണ്. സൂപ്പര്‍സ്റ്റാര്‍ഡവും ലാളിത്യവും വിശ്വാസവും സമന്വയിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ രജനികാന്ത് നിലവില്‍ ഹിമാലയന്‍ തീര്‍ത്ഥാടനത്തിലാണ്. കുറച്ച് നാള്‍ മുമ്പ് ഋഷികേശിലും ബദരീനാഥ് ധാമിലും അദ്ദേഹത്തെ കണ്ടിരുന്നു. ഇത്തവണ, അദ്ദേഹം ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുണ്യസ്ഥലമായ ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സന്ദര്‍ശിച്ചു. രജനികാന്ത് ഗുഹ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങ ളില്‍ നിറഞ്ഞു, നിശബ്ദമായ ആത്മപരിശോധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളാ ണ് ഇവ പകര്‍ത്തിയത്. കറുത്ത ജമ്പറും വെള്ള പാന്റ്സും നൈക്കി തൊപ്പിയും ധരിച്ച്, ഒരു ഊന്നുവടിയുമായി, ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ കുക്കുഛിന യ്ക്ക് സമീപ മുള്ള മഹാഅവതാര്‍ ബാബാജി ഗുഹയ്ക്ക് പുറത്ത് രജനികാന്ത് ധ്യാനത്തിലിരി ക്കുന്നതിന്റേ താണ് ദൃശ്യങ്ങള്‍. ഈ സ്ഥലത്ത്, രജനികാന്ത് ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളും ധ്യാനവുമായി…

    Read More »
  • സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറിനും പണികിട്ടി

    പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്വാര പാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് എന്ന് അറിയാമായിരുന്നി ട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ വേണ്ടി തെറ്റായി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ചെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോ ഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. വിജിലന്‍സിന്റെ കണ്ടെത്തലില്‍ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.…

    Read More »
  • ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ

    കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…

    Read More »
  • ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും വിശദീകരണം

    യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്  സൂചന. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് പറയില്ല, പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അബിന്‍ വര്‍ക്കി കോഴിക്കോട്ട് പറഞ്ഞു. പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം’– അബിന്‍ വര്‍ക്കി പറഞ്ഞു. അബിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ശക്തമായ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കടുത്ത അതൃപ്ത്തിയിലാണ്. പ്രസിഡന്റായ ഒ.ജെ. ജെനീഷും വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലും…

    Read More »
Back to top button
error: