കളങ്കാവല്‍ റീലുമായി തൃശൂര്‍ സിറ്റി പോലീസ്; സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുകയെന്ന മുന്നറിയിപ്പ്

തൃശൂര്‍: മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കളങ്കാവല്‍ എന്ന പുതിയ ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ച് തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പ് റീല്‍സ് കയ്യടി നേടുന്നു.
കളങ്കാവല്‍ സിനിമയിലെ തമിഴ് പാട്ടും മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഒരു രംഗവും ചേര്‍ത്താണ് റീല്‍സ് ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ മുഖം മാസ്‌ക് വെച്ച് മറച്ച നിലയിലാണ് റീല്‍സില്‍.
റീല്‍സ് അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് മെസേജുകള്‍ സ്‌ക്രീനില്‍ തെളിയും.
അവര്‍ അപരിചിതരാകാം, വ്യാജ ലിങ്കുകളാകാം, അന്വേഷണ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരാകാം, ഒടിപിയോ മറ്റു സാമ്പത്തിക വിവരങ്ങളോ ചോദിക്കുന്നവരാകാം, നിങ്ങളെ മോഹിപ്പിച്ചേക്കാം, മികച്ച വാഗ്ദാനങ്ങളിലൂടെ ആകര്‍ഷിച്ചേക്കാം, സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുക, സൈബര്‍ ഹെല്‍പ് ലൈന്‍ 1930 എന്ന അറിയിപ്പിനു ശേഷം കേരള പോലീസിന്റെ എംബ്ലം തെളിയുന്നതോടെയാണ് റീല്‍സ് അവസാനിക്കുക.
കളങ്കാവല്‍ എന്ന സിനിമയുടെ തീമുമായി ഏറെ സാമ്യം പുലര്‍ത്തിക്കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് ഒരുക്കിയ ഈ റീല്‍സ് ഇതിനകം തന്നെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.






