LIFE
-
‘കളിയില്‍ തോറ്റെങ്കിലും ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ അവര്‍ക്കായി കൈയടിച്ചു’; ഇന്ത്യയുമായുള്ള തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി; ‘എല്ലാ ക്രെഡിറ്റും അവര്‍ക്ക്, ഞങ്ങള്‍ എന്തു ചെയ്തു എന്നതില്‍ പ്രസക്തിയില്ല’
മുംബൈ: കടുത്ത സമ്മര്‍ദത്തിനിടയിലും ഇന്ത്യ വനിതാ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ ഡ്രെസിംഗ് റൂമില്‍ കൈടയി ലഭിച്ചെന്നു തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ചയാണ് കിരീട പോരാട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (89) ജെമീമയുടെയും (127 നോട്ടൗട്ട്) ശ്രമങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ ഡ്രെസിംഗ് റൂമില്‍ വലിയ പ്രശംസ ലഭിച്ചെന്ന് പെറി പറഞ്ഞു. കളി കഴിഞ്ഞശേഷം തിരിഞ്ഞു നോക്കുകയും ചര്‍ച്ച ചെയ്യുന്നതും എളുപ്പമാണ്. അതുപോലെയല്ല ഇന്ത്യ കളിച്ചത്. ഹര്‍മനെയും ജെമിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പവര്‍ പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ പോയിട്ടും അവര്‍ ചേസിംഗില്‍ മുന്നേറി. ഞങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ എന്തു ചെയ്തു എന്നതിന് ഈ അവസരത്തില്‍ പ്രസക്തിയില്ല. Unforgettable dressing room moments Right after playing a of a knock…
Read More » -
എറിഞ്ഞാല്‍ തിരിച്ചെറിയും കിടന്ന് നാറും ; മാലിന്യം വഴിയിലെറിയുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു പണിയില്ല ; തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ നഗരസഭ വണ്ടിപിടിച്ച് ഗേറ്റില്‍ തിരിച്ചുകൊണ്ടുവന്നിടും
ബെംഗളൂരു: തെരുവുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ബെംഗളൂരു നിവാസികള്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. നിങ്ങള്‍ തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അത് നിങ്ങളുടെ വീട്ടിലേക്ക് തിരികെ എറിയും. നഗരം വൃത്തികേടാക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ വീട്ടുപടിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പരിപാടി നഗരസഭ അവതരിപ്പിച്ചു. ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി പോകുന്ന ഏകദേശം 5,000 ഓട്ടോറിക്ഷകള്‍ ബെംഗളൂരുവിലുണ്ട്. എന്നാലും, കുറച്ച് ആളുകള്‍ക്ക് തെരുവില്‍ തന്നെ മാലിന്യം വലിച്ചെറിയണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരിഗൗഡ പറയുന്നു. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളെ പിടിക്കാന്‍ ഇവര്‍ സിസിടിവികളും മറ്റും വെച്ചിട്ടുണ്ട്. അതിലെ വീഡിയോകള്‍ പരിശോധിച്ചായിരിക്കും നടപടി. മാലിന്യം തിരികെ വലിച്ചെറിയുന്നതിനു പുറമേ, 2,000 രൂപ പിഴയും ചുമത്തുമെന്ന് കരിഗൗഡ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിചിത്രമെന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു,…
Read More » -
അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി
അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി. തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്. ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്.…
Read More » -
ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും
വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…
Read More » -
ലൂവ്രെ മ്യൂസിയത്തിലെ വമ്പന്‍ പകല്‍ക്കൊള്ള കേസ്: പാരീസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ കള്ളനെന്ന് സ്ഥിരീകരിച്ചു ; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; പക്ഷേ മോഷണമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്. ഓബര്‍വില്ലിയേഴ്സില്‍ നിന്നുള്ള 34-ഉം 39-ഉം വയസ്സുള്ള രണ്ട് പ്രതികളെ നാല് ദിവസത്തോളം തടവിലിട്ട ശേഷം സംഘടിത മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിരുന്നു. അവര്‍ പരിമിതമായ മൊഴികള്‍ മാത്രമാണ് നല്‍കിയതെങ്കിലും, കവര്‍ച്ചയില്‍ പങ്കെടുത്തതായി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. അതേസമയം 102 മില്യണ്‍ ഡോളര്‍ (ഏകദേശം…
Read More » -
മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും
തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം…
Read More » -
കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരേ പീഡന ആരോപണവുമായി യുവതി; തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പരസ്യ പ്രതിഷേധം; ‘നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല’
തൃശൂര്‍: കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി പോട്ടയിലിനെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി നേതൃത്വം നീതിപാലിക്കണമെന്നും ആവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശിനിയായ യുവതി ഡിസിസി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഒല്ലൂര്‍ ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ ജോലിക്കിടെ പീഡനം നേരിട്ടതായി ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലും രഹസ്യമൊഴി നല്‍കി. സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സെക്രട്ടറി നിഷ അഭിഷ്, യു.കെ. സദാനന്ദന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായാണു പ്രതിഷേധിച്ചത്. ഡിസിസി യോഗം നടക്കുന്നതിനാല്‍ നേതാക്കളെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു വനിതാ പോലീസ് എത്തി യുവതിയെ മാറ്റി.
Read More » -
എട്ടുമാസം ഗര്‍ഭിണി, വീട്ടിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു ; പിറന്നയുടന്‍ നവജാതശിശുവിനെ മുഖത്ത് വെള്ളമൊഴിച്ചു കൊന്നു ; ആര്‍ത്തവരക്തം പുരണ്ട തുണിയാണെന്ന് പറഞ്ഞ് ബാഗിലാക്കി ബന്ധുവിനെക്കൊണ്ട് ക്വാറിയില്‍ എറിഞ്ഞു
തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണ്. ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്‌ലറ്റില്‍ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും കയ്യില്‍ കരുതി. ആര്‍ത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്. കൂനത്തറയിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൈവശം ബാഗ് നല്‍കി ക്വാറിയില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു. ബാഗില്‍ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. പത്താം…
Read More » -
കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റവുമായി മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി, അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിൽ പോലും പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഈ രീതി, ആധുനിക കാൻസർ ചികിത്സയുടെ പുതിയ മുഖമാണ്. മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ…
Read More » -
മൂന്ന് ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ക്ക് വേര്‍പിരിയാന്‍ കഴിയുന്നില്ല ; ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു ; രണ്ടു യുവതികളെയും ഒരേ വേദിയില്‍ യുവാവ് വിവാഹം കഴിച്ചു ; ഒരു കുഴപ്പുവമില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍
ബംഗലുരു: ഉറ്റസുഹൃത്തുക്കളായ രണ്ടു യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് വിവാഹം ചെയ്തിരിക്കുകയാണ് യുവാവ്. ഒക്‌ടോബര്‍ 16 ന് നടന്ന അസാധാരണ ചടങ്ങില്‍ 25 കാരനായ വസീം ഷെയ്ഖ് എന്ന യുവാവാണ് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എം.കെ. പാലസില്‍ നടന്ന ചടങ്ങില്‍ വിവാഹം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദര്‍ എന്നീ യുവതികളെയാണ് വസീം ഒരേ വേദിയില്‍ വിവാഹം കഴിച്ചത്്. വിവാഹത്തില്‍ ഒരേ തരം വേഷം ധരിച്ചെത്തിയ യുവതികള്‍ വരനോടൊപ്പം സന്തോഷത്തോടെ കൈപിടിച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. മൂന്ന് കുടുംബങ്ങളും പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹചടങ്ങുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ചടങ്ങില ഉടനീളം സന്തോഷത്തോടെയാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആ ദിവസത്തെ സന്തോഷപൂര്‍ണ്ണമാക്കിയതും. മൂന്നുപേരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നും ആഴത്തിലുള്ള വൈകാരികബന്ധം അവര്‍ തമ്മിലുണ്ടെന്നും തമ്മില്‍ പിരിയുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
Read More »