Movie
-
വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം: ‘ചിയാൻ 62’
മലയാള സിനിമയെ വ്യത്യസ്തമായ അഭിനയ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് ‘ചിയാൻ 62’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ചിയാൻ 62’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായാണ് സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. കേരള സംസ്ഥാന അവാർഡ്, മികച്ച നടനുള്ള ദേശീയ അവാർഡ് തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങൾ കരസ്ഥമാക്കിയ സുരാജിന്റെ ഗംഭീര പ്രകടനം ‘ചിയാൻ 62’വിൽ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ. ‘ചിയാൻ’ വിക്രം, എസ്‌ജെ സൂര്യ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന വാർത്തകളോടെ ‘ചിയാൻ 62’ അപ്‌ഡേറ്റുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എസ് യു അരുൺകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂട് കൂടി എത്തുമ്പോൾ ഇത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിപ്പിച്ചു. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ,’ ‘ഡ്രൈവിംഗ് ലൈസൻസ്,’ ‘ജനഗണമന,’ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആരാധകരുടെ…
Read More » -
ആ ധൈര്യം മലയാളികള്‍ക്ക് നല്‍കിയത് സന്തോഷ് പണ്ഡിറ്റ്; പ്രശംസിച്ച് അജു വര്‍ഗീസ്
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് അജു വര്ഗീസ്. പിന്നീട് കോമഡി താരമായും, സഹ നടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അജു അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിര്‍മ്മാതാവായും സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു. നിലവില്‍ ഒട്ടനവധി സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ അവസരത്തില്‍ ഇന്നത്തെ കാലത്തെ സിനിമകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും അജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ആര്‍ക്കും സിനിമ ചെയ്യാം എന്നുള്ള ധൈര്യം നല്‍കിയതില്‍ മുന്‍പന്തിയിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് അജു വര്‍?ഗീസ് പറയുന്നത്. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്ത് ഒരു സിനിമ തിയറ്ററില്‍ ഇറക്കി വിജയം കൈവരിച്ച ആളാണ് അദ്ദേഹമെന്നും അജു പറഞ്ഞു. ”ഇന്ന് ആര്‍ക്കും സിനിമ എടുക്കാം എന്ന ധൈര്യം മലയാളികള്‍ക്ക് നല്‍കിയതില്‍ പ്രമുഖ വ്യക്തിയായി ഞാന്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. ആ ധൈര്യം. തിയറ്ററില്‍ ഇറക്കി ഹിറ്റാക്കി. എന്ന്? അന്ന്.. സോഷ്യല്‍ മീഡിയ…
Read More » -
”പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം! എന്നെയാരും മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ല”
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മലയാളം മാധ്യമത്തിന് മമിത ബൈജു നല്‍കിയ അഭിമുഖം തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത് തീര്‍ത്തും മറ്റൊരു രൂപത്തിലാണ്. പ്രേമലുവിന്റെ പ്രമോഷനിടയില്‍ മമിത അഭിനയിച്ച വനാങ്കന്‍ എന്ന ചിത്രത്തെ കുറിച്ച് അവതാരകന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തമിഴില്‍ വന്‍ വിവാദമായ ഒരു സിനിമയെ കുറിച്ച് പ്രതികരിച്ചപ്പോള്‍ നമിത അല്പം ഒന്ന് അശ്രദ്ധ കാണിച്ചു എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്. പിന്മാറിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കവെ സംവിധായകന്‍ തന്നെ അഭിനയം പഠിപ്പിച്ചതിനെ കുറിച്ച് പറയുകയായിരുന്നു മമിത. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാല സര്‍ ചെറുതായി തല്ലുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. അത് പക്ഷെ ഷോട്ട് നന്നാവാന്‍ വേണ്ടിയായിരുന്നു. താന്‍ എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്, അതുകൊണ്ട് ടെന്‍ഷനടിക്കുകയൊന്നും വേണ്ട എന്നദ്ദേഹം പറഞ്ഞിരുന്നു എന്നുമൊക്കെയാണ് അഭിമുഖത്തില്‍ മമിത പറയുന്നത്. തനിക്ക് വലിയ മെന്റല്‍ പ്രഷറൊന്നും ഉണ്ടായിരുന്നില്ല, കൂളായിട്ടാണ് അഭിനയിച്ചത്. സൂര്യ സര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബാല സാറിനെ നേരത്തെ അറിയാവുന്നത് കൊണ്ട്…
Read More » -
ഒരേ മാസം റിലീസെത്തിയ മൂന്നു സിനിമകള്‍; ആഗോള കളക്ഷനില്‍ പിന്നിട്ടത് 50 കോടി വീതം
കൊച്ചി: ഉത്സവസീസണ്‍ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയില്‍ തിയേറ്ററുകള്‍ ഹൗസ്ഫുളായി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകര്‍ഷിച്ചത്. നിറഞ്ഞചിരിയാണ് പ്രേമലുവിന്റെ വിജയത്തിനുപിന്നിലെങ്കില്‍ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയരഹസ്യം. ചിത്രം തമിഴ്‌നാട്ടിലും മികച്ച കളക്ഷന്‍ നേടുകയാണ്. 2023-ല്‍ അന്യഭാഷാചിത്രങ്ങളായിരുന്നു (ജയിലര്‍, ലിയോ, പഠാന്‍) കേരളത്തില്‍ തരംഗമെങ്കില്‍ 2024-ന്റെ ആദ്യപാദത്തില്‍ത്തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഒരുമാസം റിലീസ്‌ചെയ്ത മൂന്നു മലയാള സിനിമകള്‍, ആ മാസംതന്നെ ആഗോള കളക്ഷനില്‍ 50 കോടി പിന്നിട്ടത് മോളിവുഡില്‍ ആദ്യമായാണ്. ഒന്‍പതിന് റിലീസ്‌ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷന്‍ നേടിയതായി നിര്‍മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ് പറഞ്ഞു. സൂപ്പര്‍ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുഗു ഡബ് വേര്‍ഷന്‍ മാര്‍ച്ച് എട്ടിന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുഗില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Read More » -
ഇന്നലെ മാത്രം വിറ്റത് 49,000 ടിക്കറ്റുകള്‍! തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഈ വാരാന്ത്യം സംഭവിക്കുക അത്ഭുതം?
മലയാള സിനിമകള്‍ക്ക് കാലാകാലങ്ങളായി റിലീസ് ഉള്ള ന?ഗരമാണ് ചെന്നൈ. മലയാളികളുടെ വലിയ സംഖ്യ ഉണ്ടെന്നത് തന്നെ കാരണം. എന്നാല്‍ മലയാളികളല്ലാത്തവര്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരായി എത്തുന്നത് അപൂര്‍വ്വമാണ്. മുന്‍പ് പ്രേമം അത്തരത്തില്‍ അവിടെ തരം?ഗം തീര്‍ത്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സും. ചെന്നൈയില്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം മികച്ച സ്‌ക്രീന്‍ കൗണ്ടോടെ, വന്‍ മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. പ്രേമം, ബാം?ഗ്ലൂര്‍ ഡെയ്‌സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാടിന്റെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനകം മാറിയിരുന്നു. 3 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് ചിത്രം. തമിഴ് യുട്യൂബ് ചാനലുകളിലെ ഏറ്റവും പുതിയ സംസാരവിഷയം ഈ മലയാള ചിത്രമാണ്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ഉള്ള ചിത്രത്തില്‍ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ട്. ബുധന്‍, വ്യാഴം ദിനങ്ങളില്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്‌സ്…
Read More » -
”ചിത്രീകരണത്തിനിടെ സംവിധായകന്‍ ബാല തല്ലുകയും ചീത്ത പറയുകയും ചെയ്തു; പടത്തില്‍നിന്നും പിന്മാറാനുള്ള കാരണം ഇതാണ്”
മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് മമിത ബൈജുവിനോട്. സോഷ്യല്‍ മീഡിയയിലെല്ലാം താരം സജീവമാണ്.ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ കളക്ഷന്‍ 70 കോടി കടന്നിരിക്കുകയാണ്.സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മമിതയുടെ വാക്കുകള്‍ വൈറലാവുകയാണ്. ക്ലബ് എഫ് എമ്മിന് ന്ല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം, താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം മമിതയ്ക്ക് കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. ”വില്ലടിച്ചാംപാട്ട്…
Read More » -
ബിനുരാജ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം ഇന്ന് ഒഞ്ചിയത്ത് ആരംഭിച്ചു
ഫെബ്രുവരി 29 വ്യാഴം, വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ ആരംഭിച്ചത്. ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനു ശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ ബിസിനസ് പ്രമുഖനായ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പ് നൽകി. നേരത്തേ തിരക്കഥാകൃത്ത് സനു അശോകൻ്റെ മാതാവ് രോഹിണി ആദ്യ ഭദ്രദീപം തെളിയിച്ചു. മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛൻ്റെ ഓട്ടോ റിക്ഷാ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥയുടെ പുരോഗതി. നല്ല സുഹൃത് ബന്ധത്തിൻ്റെ ഉടമ കൂടിയായ നന്ദൻ്റെ…
Read More » -
അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ‘മദർ മേരി’ കൽപ്പറ്റയിൽ തുടങ്ങി, വിജയ് ബാബുവും പി.എം ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ
മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ, പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ കുടുംബ ചിത്രം, ‘മദർ മേരി’ ചിത്രീകരണം തുടങ്ങി. നവാഗതനായ അത്തിക്ക് റഹ്മാൻവാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൽപ്പറ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന സ്ഥലത്ത് അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ തരിയോട് പഞ്ചായത്തു പ്രസിഡൻ്റ് വി.ജി ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി. പ്രശസ്ത നടി പി.എം ലാലി ആദ്യ രംഗത്തിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, രണ്ടായാരത്തി പതിനെട്ട്, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. സാധാരണ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം അവതരിപ്പിക്കുന്നത്, അമ്മയും ഒരു ചെറിയ കുട്ടിയും തമ്മിലുള്ള…
Read More » -
ലോകത്തിന് കാഴ്ച വിരുന്നാകാന്‍ ‘ദൃശ്യം’ ഹോളിവുഡിലേക്ക്
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ‘ദൃശ്യം’ ഇനി ഹോളിവുഡിലേക്ക്. ”ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി മലയാള ചിത്രം. ഇത് അഭിമാന നിമിഷം” – മലയാളം ഫിലിം ഇന്‍ഡസ്ട്രി ഡിസ്ട്രിബ്യൂറ്ററായ എ.ബി ജോര്‍ജ്ജ് ട്വിറ്ററില്‍ കുറിച്ചു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19 ന് കേരളത്തില്‍ റിലീസ് ചെയ്ത ദൃശ്യം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ലോകമെമ്പാടും 75 കോടിയിലധികം നേടിയ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. 125 ദിവസം ഓടിയ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ചിത്രമായും ദൃശ്യം മാറി. ദൃശ്യം പിന്നീട് മറ്റ് നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. കന്നഡയില്‍ ദൃശ്യ (2014),തെലുങ്കില്‍ ദൃശ്യം…
Read More » -
നടൻ സൂര്യ നിർമ്മിക്കുന്ന കാർത്തിയുടെ ’27’-മത് ചിത്രം പൂർത്തിയായി: വീഡിയോ കാണാം
സി.കെ അജയ് കുമാർ നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ ചിത്രീകരണം പൂത്തിയായി. ’96’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത് എന്ന സവിശേഷതയും ‘കാർത്തി 27’നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. അരവിന്ദ സാമി, ശ്രിദിവ്യ, രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച് പുറത്തു വിട്ടിട്ടുള്ള വാർത്ത.
Read More »