Movie

  • സിനിമ റിലീസ് ചെയ്ത് ആദ്യ 2 ദിവസങ്ങൾ റിവ്യു വേണ്ട, കഥ പറയരുത്, വ്ലോഗർമാർക്ക് കടിഞ്ഞാണിടാൻ 10 നിർദേശങ്ങൾ

       റിവ്യു ബോംബിങ് തടയുന്നതിനായി സിനിമ റിലീസ് ചെയ്ത്‌ ആദ്യ 2 ദിവസങ്ങൾ റിവ്യു വേണ്ട എന്നതടക്കമുള്ള നിർണായക നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു. വിവാദം ഉണ്ടാക്കി ക്ലിക്ക് ബൈറ്റ് വർധിപ്പിക്കാൻ വേണ്ടിയായിരിക്കരുത് റിവ്യു എന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ചു. ‘വ്ലോഗര്‍മാർ’ എന്ന ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും 33 പേജുള്ള റിപ്പോര്‍ട്ടിൽ അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു. മലയാളത്തിലെ ചില സിനിമകളെ ‘റിവ്യു ബോംബിങ്’ നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഏതാനും സിനിമാ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിയെ…

    Read More »
  • നടൻ സൈജുക്കുറുപ്പ് നിർമ്മാതാവാകുന്ന ‘ഭരതനാട്യം’ അങ്കമാലിയിൽ ആരംഭിച്ചു

       പ്രശസ്ത നടൻ സൈജു ക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ  നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ  തുടങ്ങിയത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ .കെ .എം സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോസണ്ണി, സംവിധായകൻ മനു രാധാകൃഷ്ണൻ, ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു. ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ്…

    Read More »
  • ഒപ്പന്‍ഹൈമര്‍ മികച്ച ചിത്രം, സംവിധായകന്‍ നോളന്‍, നടി എമ്മ സ്റ്റോണ്‍, നടന്‍ കിലിയന്‍ മര്‍ഫി

    ലോസ് ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പന്‍ഹൈമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഒപ്പന്‍ഹൈമറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. പുവര്‍ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന്‍ ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി. ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാര്‍ട്ടിന്‍ സ്‌കോസെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് മികച്ച…

    Read More »
  • ‘മഞ്ഞുമ്മലിന്’ ഇത്ര ഹൈപ്പ് വേണോ? വെടിപൊട്ടിച്ച്് ‘മലയാളി’ നടി മേഘ്‌ന എല്ലെന്‍

    മലയാളി പ്രേക്ഷകരേയും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തെയും വിമര്‍ശിച്ച് മലയാളി നടി മേഘ്‌ന എല്ലെന്‍. കേരളത്തില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇത്ര ചര്‍ച്ചയാകുന്നില്ലെന്നും തമിഴ്‌നാട്ടില്‍ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും മേഘ്‌ന പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ തമിഴ് സിനിമകളെ വിജയിപ്പിക്കാറില്ല. ഉണ്ടെങ്കില്‍ അത് വിജയ് സിനിമകള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, നടിയുടെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍ രംഗത്തെത്തി. മേഘ്‌ന നായികയായ ‘അരിമാപ്പട്ടി ശക്തിവേല്‍’ എന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തി മടങ്ങവേ മാധ്യമങ്ങളോട് മേഘ്‌ന പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരം ആരംഭിക്കുന്നത്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ലെന്ന് മേഘന പറഞ്ഞു. ”എന്തുകൊണ്ട് തമിഴ്‌നാട്ടില്‍ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയില്‍ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല.…

    Read More »
  • ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി

    കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് മാനുവല്‍…

    Read More »
  • എം.മോഹനൻ്റെ ‘ഒരു ജാതി ജാതക’ത്തിലെ ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ (വീഡിയോ)

      “ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ?” ആ പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു. ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷം അവൾ പറയുന്നു: “ങ്ങടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമാണിനി വരാൻ പോകുന്നത്. ഒരുപാട് അപമാനങ്ങളും അവഹേളനങ്ങളും ഒക്കെ സഹിക്കേണ്ടി വരും…” ഇതു കേൾക്കുന്ന ജയശങ്കറിൻ്റെ മുഖം വിവർണമാകുന്നു. വീണ്ടും അവളുടെ വാക്കുകൾ: “ങ്ങള് കാരണം ഇവിടെ കലാപങ്ങൾ വരെഉണ്ടാകാൻ  സാദ്ധ്യതയുണ്ട്. ഞാനിനി ഒരു കാര്യം കൂടി പറയാം. ങ്ങടെ കൈ ഇനി വേറൊരു മനുഷ്യനെ കാണിക്കാൻ നിക്കണ്ട.” ഇതും കൂടി കേട്ട ജയശങ്കർ ആകെ തകർന്നു…. എം.മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ ഒരു മുഹൂർത്തമാണിത്. കൈ രേഖ നോക്കി ഒരു യുവാവിൻ്റെ ഭാവി പ്രവചിക്കുന്ന പെൺകുട്ടിയുടെ ഈ വാക്കുകളും, അവളുടെ ഭാവഭേദമില്ലാത്ത ഇടപെടലും ജയശങ്കറിൻ്റെ നിസ്സഹയാവസ്ഥയും ഇതിനകം ഏറെ പ്രചുരപ്രചാരം നേടുകയും കൗതുകമുയർത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ജയശങ്കറായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്. നിഖിലാ…

    Read More »
  • വിവാദങ്ങൾക്കു വിട, ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148-മത്തെ ചിത്രം ‘തങ്കമണി’ ഇന്ന് തീയേറ്ററിൽ

        ദിലീപ് നായകനായ ‘തങ്കമണി’ ഇന്ന് തീയേറ്ററുകളിൽ എത്തും. 1986 ഒക്ടോബര്‍ 21 ന്  ഇടുക്കിയിലെ തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു നടന്ന പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും അതിക്രമങ്ങളും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ 33 രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’യിൽ അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ തുടങ്ങിയവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിട്ടുണ്ട്. ‘ഉടല്‍’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപ് എന്ന നടന്റെ ഗംഭീര വേഷമാകും ‘തങ്കമണി’യിലേത് എന്നാണ് വിലയിരുത്തല്‍.…

    Read More »
  • പ്രേമലുവിന് മുന്നില്‍ ‘മൈക്കിളപ്പനും വിജയമോഹനും’ വീണു; ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും തൂക്കുമോ

    മലയാള സിനിമാ മേഖലയ്ക്ക് ഇത് സുവര്‍ണ കാലഘട്ടമാണ്. ഒരു മാസം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റും ബ്ലോക് ബസ്റ്ററുകളും. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. പ്രേമലു എന്‍ട്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഭ്രമയുഗം 55 കോടി പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തില്‍ ആഗോള മലയാള ബോക്‌സ് ഓഫീസ് കളക്ഷന്‍ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇതില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ 87.65 കോടിയാണ്. മോഹന്‍ലാലിന്റെ നേര് 85.70 കോടിയും. ഈ കളക്ഷനെയാണ് പ്രേമലു കടത്തിവെട്ടിയതെന്ന് എ ബി ജോര്‍ജ് ഉള്‍പ്പടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി പ്രേമലുവിന് മുന്നിലുള്ളത് നാല് ചിത്രങ്ങളാണ്. 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് പ്രേമലുവിന് തൊട്ട് മുന്നിലുള്ളത്. ഒന്നാമതുള്ളത് 2018 ആണ്. 176 കോടിയാണ്…

    Read More »
  • ‘ഗുണ’യ്ക്ക് ഗുണമായത് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’! റീ റിലീസ് ചെയ്യണമെന്ന് തമിഴ് പ്രേക്ഷകര്‍

    ഒരു ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ ഒരു സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയിന്‍തന്നെ നടക്കുന്നത് അത്രയേറെ കണ്ടുവരാത്തൊരു കാര്യമാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ട് ഇപ്പോള്‍. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ് തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്‌സും. കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം. ഓരോ ദിവസവും എല്ലാ പ്രദര്‍ശനവും ഹൗസ്ഫുള്‍ എന്ന അവസ്ഥയായിരിക്കുന്നു തമിഴ്‌നാട്ടില്‍. ഒപ്പം പ്രദര്‍ശനത്തിനുണ്ടായിരുന്ന ജയംരവി ചിത്രം സൈറണ്‍, കാളിദാസ് ചിത്രം പോര്‍ എന്നിവയെ മലര്‍ത്തിയടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ തംരഗമാവുന്നത്. അതിന് കാരണമായതില്‍ പ്രധാന പങ്കുവഹിച്ചതാകട്ടെ ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനത്തിന്റെ സാന്നിധ്യവും. കേരളത്തില്‍ ചിത്രം രണ്ടാംവാരത്തിലേക്ക് കടന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

    Read More »
  • നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയചിത്രം വരുന്നു: ‘പിന്നെയും പിന്നെയും’

    പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ ഉടൻ ആരംഭിക്കും. പ്രഥ്വിരാജ് നായകനായി അഭിനയിച്ച ‘കലണ്ടർ’ ആണ് മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ‘കലണ്ടറി’നു ശേഷം റീൻ ഗാര ഒസ്സൈ, പാർക്കർതെല്ലാം ഉൻമയയല്ലൈ എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്, ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ്, നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം. രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ്…

    Read More »
Back to top button
error: