MovieNEWS

പ്രേമലുവിന് മുന്നില്‍ ‘മൈക്കിളപ്പനും വിജയമോഹനും’ വീണു; ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും തൂക്കുമോ

ലയാള സിനിമാ മേഖലയ്ക്ക് ഇത് സുവര്‍ണ കാലഘട്ടമാണ്. ഒരു മാസം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റും ബ്ലോക് ബസ്റ്ററുകളും. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. പ്രേമലു എന്‍ട്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഭ്രമയുഗം 55 കോടി പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തില്‍ ആഗോള മലയാള ബോക്‌സ് ഓഫീസ് കളക്ഷന്‍ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇതില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ 87.65 കോടിയാണ്. മോഹന്‍ലാലിന്റെ നേര് 85.70 കോടിയും. ഈ കളക്ഷനെയാണ് പ്രേമലു കടത്തിവെട്ടിയതെന്ന് എ ബി ജോര്‍ജ് ഉള്‍പ്പടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി പ്രേമലുവിന് മുന്നിലുള്ളത് നാല് ചിത്രങ്ങളാണ്. 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് പ്രേമലുവിന് തൊട്ട് മുന്നിലുള്ളത്.

Signature-ad

ഒന്നാമതുള്ളത് 2018 ആണ്. 176 കോടിയാണ് ഈ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷന്‍. രണ്ടാമത് മോഹന്‍ലാലിന്റെ ബ്ലോക് ബസ്റ്റര്‍ ചിത്രം പുലിമുരുകന്‍ ആണ്. 144.45കോടിയാണ് ചിത്രം നേടിയത്. 128.52 കോടിയുമായി രണ്ടാമത് എത്തിയിരിക്കുന്നത് ലൂസിഫര്‍ ആണ്. പ്രേമലുവിന് താഴെ ഉള്ളത് കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, കുറുപ്പ് എന്നീ ചിത്രങ്ങളാണെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുന്‍വിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു. മലയാളത്തിന് പുറതെ തെലുങ്കിലും കസറാന്‍ ഒരുങ്ങുകയാണ് പ്രേമലു ഇപ്പോള്‍. മാര്‍ച്ച് 8ന് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യും.

Back to top button
error: