Movie

നടൻ സൈജുക്കുറുപ്പ് നിർമ്മാതാവാകുന്ന ‘ഭരതനാട്യം’ അങ്കമാലിയിൽ ആരംഭിച്ചു

   പ്രശസ്ത നടൻ സൈജു ക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ‘ഭരതനാട്യം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ  നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ  തുടങ്ങിയത്.
തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ .കെ .എം
സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി.
ജിബു ജേക്കബ്, സിൻ്റോസണ്ണി, സംവിധായകൻ മനു രാധാകൃഷ്ണൻ, ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു.
ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ  കേന്ദ്രീകരിച്ചാണു ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ചിരിക്കും ചിന്തയ്ക്കും പ്രാധാന്യം നൽകി നമ്മുടെ നിത്യജീവിതത്തിൽ  എപ്പോഴും കാണുന്ന ഒരു കുപാത്രമാണിത്. സൈജു ക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ,
ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷമണിയുന്നു
മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം- ബബിലു അജു .
എഡിറ്റിംഗ്- ഷഫീഖ് വി.ബി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ-
ജിതേഷ് അഞ്ചു മന.
മാള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്

Back to top button
error: