Life Style
-
എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…
Read More » -
എന്റെ അച്ഛന്‍ ഏറ്റവും സ്‌നേഹിച്ചത് ലിസ്സിയെ, പിരിയാന്‍ കാരണം ഇത്: പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയപ്പോള്‍
മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭാവനകളെ കുറിച്ച് ഇരുവരും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പക്ഷെ, തങ്ങളുടെ വിവാഹ ജീവിതവും, അത് കഴിഞ്ഞ് വിവാഹമോചനത്തിനായുള്ള നിയമയുദ്ധവും, ഒരുപോലെ ഭീകരമായിരുന്നു എന്നാണ് ലിസ്സി ലക്ഷ്മി എന്ന പേര് സ്വീകരിച്ച നടി പറഞ്ഞത്. പക്ഷെ മുന്‍പൊരു പ്രശസ്ത മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, പ്രിയദര്‍ശന്‍ തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. തന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് തന്റെ അച്ഛന് ഏറെ പ്രിയപ്പെട്ടവളായിരുന്നു ലിസ്സി എന്ന് സംവിധായകന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം, വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈഗോ പ്രശനങ്ങള്‍ വളര്‍ന്നു വലുതായതാണ്, മുന്‍ ഭാര്യയും താനും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായത് എന്നും അന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ശേഷം, അച്ഛനും അമ്മയ്ക്കും ഏറ്റവും അടുപ്പം ലിസ്സിയോട് ആയിരുന്നു…
Read More » -
അവിവാഹിതയായ നടി 40-ാം വയസില്‍ പ്രസവിച്ചു; ഇരട്ടകളില്‍ ഒരു കുഞ്ഞ് നഷ്ടമായി
വിവാഹിതയാവാതെ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. 40കാരിയായ ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസവത്തില്‍ ഒരു കുഞ്ഞ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഭാവന ജന്മം നല്‍കിയത്. ഇതില്‍ ഒരു കുഞ്ഞ് മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് ഭാവന പ്രസവിച്ചത്. ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഭാവനയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിശോധനയില്‍ ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടിയെ എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാവന പ്രസവിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നത്. അമ്മയും ഒരു പെണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. 2025 ജൂലൈ നാലിനാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭാവന അറിയിച്ചത്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെയാണ് 40കാരിയായ ഭാവന ഇരട്ടകളെ ഗര്‍ഭം ധരിച്ചത്. നിറവയറുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഗര്‍ഭിണിയാണെന്ന് വിവരം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.…
Read More » -
ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല…
Read More » -
വീണ്ടും ഒരു വരവുകൂടി; കണ്ണിന്റെ ചലനം മുതല്‍ ഫിറ്റ്‌നസ് വരെ; മലയാളം പഠിക്കേണ്ട അഭിനയപാഠങ്ങള്‍; സിനിമയ്ക്കായി ഭക്ഷണങ്ങളുടെ രുചിപോലും മറന്നയാള്‍; ഇന്നുവരെ മുടങ്ങാത്ത അഞ്ചുനേരത്തെ നിസ്‌കാരം; മമ്മൂട്ടിക്കപ്പുറം പറക്കാത്ത മലയാള സിനിമ
സി. വിനോദ് കൃഷ്ണന്‍ ചെറുപ്പത്തിലെ സിനിമാമോഹത്തെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു, എന്നെ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്കു തീപിടിച്ചേനെ ! സിനിമാലോകത്തിനു മുഴുവൻ തീപിടിപ്പിച്ചുകൊണ്ടു, സോഷ്യൽ മീഡിയയ്ക്കു മുഴുവൻ തീയിട്ടുകൊണ്ടു മമ്മൂട്ടി വീണ്ടും വരുന്നു, ഫീനിക്സ് പക്ഷിയെപ്പോലെ. ഏതു മനുഷ്യനും ആശങ്കപ്പെടുന്ന അർബുദമെന്ന രോഗം മഹാനടനേയും സ്പർശിച്ച വാർത്ത മമ്മൂട്ടിയേക്കാൾ ആകുലപ്പെടുത്തിയിരിക്കുക മലയാള സിനിമയെയും പ്രേക്ഷകരെയുമാവും. രോഗം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അതൊട്ടും നിസാരമല്ലെന്നു മലയാളിക്ക് തെളിഞ്ഞത് മറ്റൊരു മഹാനടൻ മലകയറിയപ്പോഴാണ്. സാക്ഷാൽ മോഹൻലാൽ. ലാൽ ശബരിമലയിൽപോയി മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി വഴിപാടുകഴിച്ചതോടെ വാർത്തയ്ക്കു സ്ഥിരീകരണമായി, ഗൗരവമായി, അതിലെല്ലാമുപരി പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങൾക്കുള്ള ശാസനയായി. മമ്മൂട്ടി അമേരിയ്ക്കയിലേക്കു പോയി, ചികിത്സാർഥം. സിനിമാലോകത്തിനു ആകെതന്നെ മാതൃകയായ കുടുംബം മുഴുവൻ മമ്മൂട്ടിക്കൊപ്പംനിന്നു. ഇക്കാലയളവിൽ ഒരു പാപ്പരാസിക്കും മമ്മൂട്ടിയുടെ നിഴലിന്‍റെ ചിത്രംപോലും ലഭിച്ചില്ല എന്നത് മറ്റൊരു അദ്ഭുതം. അല്ലെങ്കിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കണ്ടതായി ആരും വെളിപ്പെടുത്തിയില്ല. സോഷ്യൽ മീഡിയയുടെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാനുള്ള കൗശലം പി.എ. മുഹമ്മദുകുട്ടിയെന്ന അഭിഭാഷകനെ വീണ്ടും…
Read More » -
‘ചേച്ചി ഒരു സെല്‍ഫി വേണം’; ബാലന്‍സ് തെറ്റിവീണു; തോളെല്ലുപൊട്ടി; എയര്‍പോര്‍ട്ടില്‍ പിടിച്ച പുലിവാലിനെ കുറിച്ച് പറഞ്ഞ് ഗായിക കെ.എസ്. ചിത്ര
കൊച്ചി: ഒരു സെൽഫി സമ്മാനിച്ച വേദനയുമായി ഗായിക കെ.എസ്.ചിത്ര. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു. തോളെല്ല് തെന്നിപോയതോടെ ശസ്ത്രക്രിയ ചെയ്തു. മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പൊക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിത്ര പറഞ്ഞു. സംഭവത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഓ, അതിനെന്താ എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. സെൽഫിയെടുത്തവർ മടങ്ങി ഞാൻ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാൻ ഉപയോഗിക്കുന്ന ട്രേകളിൽ കാലിടിച്ച് ബാലൻസ് തെറ്റി ഞാൻ വീഴുകയായിരുന്നു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയതായി തിരിച്ചറിഞ്ഞത്. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആർഎ സ്കാൻ എടുത്ത് നോക്കിയപ്പോൾ പേശികളൊക്കെ…
Read More » -
നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ
തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍…
Read More » -
സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു
പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള്‍ 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും…
Read More »

