Life Style

    • ”ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല, സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍”

      ഒരിക്കലും അവസാനിക്കാത്ത സ്നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ശ്രീവിദ്യയെ സ്മരിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന് വിദ്യയുടെ മനസ് ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ”കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം വിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു” അദ്ദേഹം പറയുന്നു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം തന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള…

      Read More »
    • പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്‌സ്പീരിയന്‍സായാണോ കാണുന്നത? അവതാരകന്റെ ചോദ്യത്തിന് അശ്വതിയുടെ മറുപടി.!

      മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമാണ് അശ്വതി ശഅരീകാന്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനില്‍ അഭിനേത്രിയായി ആദ്യം എത്തുന്നത്. കാളി എന്ന ഒരു പുസ്തകവും അടുത്തിടെ താരം ഇറക്കിയിരുന്നു. അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. പതിനെട്ടാം വയസില്‍ ആത്മഹത്യയെന്ന മണ്ടന്‍ തീരുമാനം ഇപ്പോള്‍ എക്‌സ്പീരിയന്‍സായാണോ കാണുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ ഇപ്പോള്‍ ആര്‍ക്കും ഉപദേശം കൊടുക്കാറില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. ”ഒരു ഉപദേശമോ മോട്ടിവേഷനോകൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. അവരെന്ത് ചെയ്യണമെന്നല്ല, ഇതിങ്ങനെ ചെയ്ത് നോക്കൂ എന്നാണ് കോച്ചിങ്ങിലും പറയാറ്. ഒരു പ്രശ്‌നം ആരെങ്കിലും പറയുമ്പോള്‍ എന്റെ അനുഭവങ്ങള്‍ വെച്ചിട്ടായിരിക്കും അതിനെ വിലയിരുത്തുക. നിങ്ങള്‍ക്ക് എങ്ങനെ ചെയ്താലാണ് നല്ലതെന്ന ഓപ്ഷന്‍സ് നിങ്ങളെക്കൊണ്ട് തന്നെ എക്‌സ്‌പ്ലോര്‍ ചെയ്യിപ്പിക്കലാണ് ഞാന്‍ നടത്തുന്നത്. അങ്ങനൊരു അവസരത്തില്‍ എന്റെ അനുഭവങ്ങള്‍ അവരുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായകരമാണ്”- അശ്വതി പറയുന്നു. നെഗറ്റീവ്…

      Read More »
    • ”കരുതും പോലെ ജീവിതം പോകില്ല, നിശ്ചയം നടത്തിയ കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ”

      മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതര്‍ പേര്‍ക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷന്‍ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറില്‍ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഷിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ആകുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന തരത്തില്‍ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഈ അവസരത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്. ”വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍…

      Read More »
    • ഭാവഗായകന് ഇന്ന് എണ്‍പതാം പിറന്നാള്‍

      മധുര ഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച പ്രിയഗായകന്‍ പി.ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീത ലോകത്ത് എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ് ഭാവഗായകന്റെ ശബ്ദം. കാതോരത്ത് കൂടുകൂട്ടിയ പ്രിയപ്പെട്ട പാട്ടുപെട്ടിയാണ് മലയാളത്തിന് പി.ജയചന്ദ്രന്‍. മലയാള ഗാനാശാഖയില്‍ പ്രണയത്തിന്റെ കൂട് കൂട്ടിയ പ്രിയപ്പെട്ടൊരാള്‍. ആ ശബ്ദം അങ്ങനെ കേട്ട് ഹൃദയം നിറക്കുന്നത് എത്രയെത്ര നേരങ്ങളിലാണ്. പഴയ ആകാശവാണിയില്‍ നിന്ന് പുതിയകാലത്തിന്റെ സ്‌പോട്ടിഫൈയില്‍ എത്തുമ്പോഴും ആ സംഗീതത്താല്‍ ഹൃദയം ഒരിറ്റ് തുളുമ്പുന്നുണ്ട്. കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദം. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര ശബ്ദം.ആ പാട്ടുകള്‍ തുലാമഴപോലെ പെയ്തിറങ്ങി, ആത്മാവിലങ്ങനെ വേരു നാട്ടി. പാടുന്ന പാട്ടുകളൊക്കെയും കേള്‍വിക്കാരുടെ ചുണ്ടുകളില്‍ വീണ്ടും മൂളിക്കുന്ന മാന്ത്രികന്‍. ‘ഓലഞ്ഞാലിക്കുിരുവി’, ‘പൊടി മീശ മുളയ്ക്കണ കാലം’, ‘ശിശിരകാല മേഘമിഥുന’, ‘പൂവേ പൂവേ പാലപ്പൂവേ’, ‘പൊന്നുഷസ്സെന്നും’, ‘തേരിറങ്ങും മുകിലേ’, ‘സ്വയം വര ചന്ദ്രികേ’,’ആലിലത്താലിയുമായ്’, ‘നീയൊരു പുഴയായ്’,’ഇതളൂര്‍ന്നു വീണ’…അങ്ങനെ അങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു. 1944 മാര്‍ച്ച് മൂന്നിനായിരുന്നു…

      Read More »
    • മക്കളെ എങ്ങനെ വളര്‍ത്തണം? കുട്ടികളിലെ വാശിക്ക് കാരണം ഇതാണ്; രണ്ടാമത്തെ വാവക്ക് ശേഷം പുതിയ പാഠവങ്ങളുമായി പേര്‍ളി മാണി

      മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് പേളിയും ശ്രീനിഷും. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ തന്നെ ഏറ്റവും വലിയ ഷോയായ ബിഗ് ബോസിലൂടെയാണ് ഇവര്‍ രണ്ടുപേരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പങ്കിടുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പേളിയുടെയും ശ്രീനിഷിന്റെയും മൂത്ത കുട്ടിയാണ് നിലാ ബേബി. കുഞ്ഞിനെയും പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്മാണ്. പേളിയെയും ശ്രീനിഷ്‌നെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നിലയും. കുഞ്ഞ് ജനിക്കുന്നതിനു മുമ്പുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം നേടിയിരുന്നു. കുഞ്ഞിനോട് ഒരമ്മ കാണിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ പല കാര്യങ്ങളും എന്തെല്ലാമാണ് പലപ്പോഴും സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് പേളി. കുഞ്ഞ് ജനിച്ച ഉടനെ തന്നെ കുഞ്ഞിന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുനിലയെ പോലെ തന്നെ പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെയും പ്രേക്ഷകര്‍ ഹൃദയത്തലേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ പേളി മുന്‍പ് പങ്കുവെച്ച്…

      Read More »
    • താപ്‌സിയുടെ തപസ് പൂര്‍ണമായി; വരന്‍ കായികതാരം

      ബോളിവുഡ് താരം താപ്‌സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹം നടക്കുകയെന്നാണ് വിവരങ്ങള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്കും കുടുംബത്തിനും വിവാഹം ആര്‍ഭാടമാക്കി മാറ്റുന്നതിന് താല്‍പ്പര്യമില്ലെന്നാണ് വിവരങ്ങള്‍. മാര്‍ച്ച് അവസാനമാകും വിവാഹം. ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി 10 വര്‍ഷത്തോളമായി പ്രണയത്തിലാണ് തപ്‌സി. നേരത്തെ ഒരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചഷ്‌മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്‌സി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തില്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

      Read More »
    • ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചക ജീവിതം; കാല്‍നൂറ്റാണ്ടിനുശേഷം കണ്ടുമുട്ടിയ ആശാന് ഷെഫ് പിള്ള കൊടുത്തപണി കണ്ടോ?

      കൊച്ചി: രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറയ്ക്കുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. രുചി കൊണ്ട് മനസ് കീഴടക്കിയ ഷെഫ് തന്റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നാണ് ഷെഫ് പിള്ള പങ്കുവയ്ക്കുന്നത്. എന്റെയാശാനെ കണ്ട് കിട്ടി… 25 വര്‍ഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റില്‍ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..! ഗള്‍ഫില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി ഞഇജ യില്‍ കൊണ്ട് വന്ന് നിര്‍വാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ ‘പാചക ആശാന്‍’ പദവിയും ഏല്‍പ്പിച്ചു. ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം.

      Read More »
    • വിശേഷം അറിയിച്ച് ഭാവന!!! പഴയ കൂട്ടുകാര്‍ ഒന്നിച്ച് ഗംഭീര ആഘോഷം

      തമിഴ്, തെലുങ്ക്, മലയാളം എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയ താരമാണ് ഭാവന. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ താരം ഇക്കാലം കൊണ്ട് അഭിനയിച്ചിട്ടുണ്ട്. നായിക വേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക ഹൃദ്യങ്ങള്‍ കീഴടക്കിയിരുന്നു ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. രണ്ടു പതിറ്റാണ്ടിലേറെയായി അഭിനയിലോകത്ത് സജീവമാണ് താരം. ഈ കാലയളവില്‍ അറുപത്തിലധികം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. കന്നട ചലച്ചിത്ര നിര്‍മ്മാതാവുമായുള്ള ഭാവനയുടെ വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു. തരാത്തിന്റെ ഭര്‍ത്താവിന്റെ പേരാണ് നവീന്‍. സിനിമകളിലും ടെലിവിഷന്‍ മേഖലയിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ഇതാ പ്രശസ്തനടി മഞ്ജു വാര്യര്‍ക്കും സംയുക്ത മേനോനും ഒപ്പം ഉള്ള പുതിയ ചിത്രമാണ് താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഉള്‍പ്പെട്ടവരാണ് സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും എല്ലാം. എൃശലിറ െഹശസല ളമാശഹ്യ എന്ന അടിക്കുറപ്പൊടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ്…

      Read More »
    • ‘ഉയിര്‍പ്പിന്’ശേഷം ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ

      വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട് നടിയുഗ മോഡലുമായ പൂനം പാണ്ഡെ. ക്ഷേത്ര ദര്‍ശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങള്‍. കൈയില്‍ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരേയും വീഡിയോയില്‍ കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്. വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്നായിരുന്നു താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

      Read More »
    • ഒളിച്ചോടി കല്യാണം കഴിച്ച് നേരെ പോയത്… ഭാര്യ സദസിലിരുന്ന് ‘ആദ്യരാത്രി’ കണ്ടു!

      ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കന്‍. കോമഡി സ്റ്റാര്‍സ്, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലെല്ലാം തിളങ്ങിയ ശശാങ്കന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ്. കോമഡി സ്റ്റാര്‍സ് ഷോയില്‍ ശശാങ്കന്‍ ചെയ്ത ആദ്യരാത്രി സ്‌കിറ്റ് വന്‍ വിജയമായിരുന്നു. അമൃത ടിവിയിലെ ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ ഭാര്യയുടെ മുന്നില്‍ ആദ്യരാത്രി അഭിനയിച്ചുകാണിച്ചു എന്നാണ് ഹാസ്യരൂപേണ ശശാങ്കന്‍ പറയുന്നത്. സാധാരണ എല്ലാവരും രഹസ്യമായി വെക്കുന്ന ഒരു കാര്യം താന്‍ പരസ്യമായി ചെയ്തുവെന്നും ശശാങ്കന്‍ പറയുന്നു. 2012 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു ഷോപ്പില്‍ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാന്‍ അഭിനയിച്ചത്. ജീവിതത്തതില്‍ യഥാര്‍ത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവള്‍…

      Read More »
    Back to top button
    error: