LIFELife Style

‘അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ?സിക്കാറുണ്ട്, സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണ് ഞാന്‍’

സിഫ് അലി ചിത്രം 916ല്‍ നായിക വേഷം ചെയ്ത് മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് മാളവിക മേനോന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ആസിഫ് അലിയുടെ നായിക വേഷം മാളവിക മനോഹരമാക്കിയത്. 2011ല്‍ എന്റെ കണ്ണന്‍ എന്ന ആല്‍ബം ചെയ്തുകൊണ്ടാണ് മാളവിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് നിദ്ര, ഹീറോ എന്നിങ്ങനെ രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ശേഷമാണ് 916ലെ നായിക വേഷത്തിലേക്ക് മാളവിക തെരഞ്ഞെടുക്കപ്പെടുന്നത്.

പതിനാല് വര്‍ഷമായി അഭിനയ രംഗത്തുള്ള മാളവിക മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഉദ്ഘാടന പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ട്.

ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തില്‍ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരില്‍ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കാറുള്ള നടി കൂടിയാണ് മാളവിക. അവസരം കുറഞ്ഞപ്പോള്‍ മാളിവകയുടെ തുണി കുറഞ്ഞെന്നാണ് നടിയുടെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകള്‍ക്കും വരാറുള്ള പ്രധാന കമന്റ്.

ഇപ്പോഴിതാ അത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി പറയുകയാണ് ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ വിഷു സ്‌പെഷ്യല്‍ അഭിമുഖത്തില്‍ മാളവിക മേനോന്‍. ‘ഇപ്പോള്‍ ഞാന്‍ ഗുണ്ടുമണിയായി ഇരിക്കുകയാണ്. ഹോര്‍മോണല്‍ ഇഷ്യു ഉള്ളവര്‍ക്ക് സ്ഥിരം ചെയ്യുന്ന വര്‍ക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ.’

‘തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആഗ്രഹം. കംഫേര്‍ട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റില്‍ മെഷര്‍മെന്‍സ് മാറി അണ്‍കംഫേര്‍ട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്‌സ് കൊണ്ടുവരുമ്പോള്‍ ധരിക്കാന്‍ പറ്റില്ലെന്ന് പറയാറുണ്ട്.’

‘പണ്ട് ഞാന്‍ വളരെ റിസേര്‍വ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ. ചിലര്‍ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോള്‍ ഞാന്‍ പറയും ഞാന്‍ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്‌സചറാണെന്ന്.’

‘കമന്റ്‌സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇഗ്‌നോര്‍ ചെയ്യുകയാണ് ചെയ്യാറ്. വീട്ടില്‍ ഉള്ളവര്‍ക്ക് പക്ഷെ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താന്‍ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാല്‍ മാത്രം അത് നോക്കാനായി കമന്റ് ബോക്‌സ് നോക്കും. പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.’

‘ഞാന്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോള്‍ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയില്‍ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്.’

‘അതുപോലെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല. അത് ഓരോരുത്തരുടെ ഭാ?ഗ്യവും പ്രയത്‌നവുമാണ്. ഇത്തരം മോശം കമന്റുകള്‍ കണ്ടാല്‍ അമ്മയോ അനിയനോ നല്ല മറുപടി കൊടുക്കും. പിന്നെ ഫാന്‍സില്‍ കുറച്ചുപേര്‍ നല്ല സപ്പോര്‍ട്ടാണെന്നും’, മാളവിക പറയുന്നു.

 

Back to top button
error: