LIFELife Style

”കല്യാണം കഴിക്കേണ്ടപ്പോള്‍ അവര്‍ പറയും, ഞാന്‍ നിര്‍ബന്ധിക്കില്ല; അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരും”

ലയാള സിനിമയിലെ താരപുത്രന്‍മാരില്‍ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനാണ്. സിനിമയോട് കടുത്ത ആഗ്രഹമില്ലെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തി. തുടക്കത്തില്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്‍ ജനപ്രീതി നേടാന്‍ പ്രണവിന് കഴിഞ്ഞു. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് പ്രധാന വേഷം ചെയ്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമാ രംഗത്തെ മറ്റ് പല താരങ്ങളുടെ മക്കളില്‍ നിന്നും വ്യത്യസ്തരാണ് പ്രണവും സഹോദരി മായ മോഹന്‍ലാലും. ലൈം ലൈറ്റിലേക്ക് വരാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല.

പ്രണവിനെയും മായയെയും കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവരെപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് വിട്ടു. എപ്പോഴും എല്ലാവര്‍ക്കും എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാന്‍ അങ്ങനെ ചോദിക്കില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ഡൗണ്‍ ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വന്ന് പറയൂ, എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ്.

നിങ്ങള്‍ക്ക് ഇത്ര വയസായി, കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ച് കല്യാണം കഴിച്ച്് എന്തെങ്കിലും കുഴപ്പം വന്നാലോയെന്നും സുചിത്ര ചോദിക്കുന്നു. ഇപ്പോള്‍ പറയാന്‍ പറ്റില്ല. ആ സമയത്തൊക്കെ നമ്മള്‍ കുറേ അഡ്ജസ്റ്റ് ചെയ്യും. ഇങ്ങോട്ടും അങ്ങോട്ടും. കല്യാണം കഴിച്ച് കഴിഞ്ഞ് രണ്ട് സൈഡില്‍ നിന്നും അഡ്ജസ്റ്റമെന്റ് ഉണ്ടായേലെ വിവാഹം മുമ്പോട്ട് കൊണ്ട് പോകാന്‍ പറ്റൂ. പക്ഷെ ഇപ്പോഴത്തെ പിള്ളേരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോഴത്തെ സാഹചര്യങ്ങളും മൈന്‍ഡ് സെറ്റും വേറെയാണ്.

കുറേ പേര്‍ കോംപ്രമൈസ് ചെയ്യില്ല. മറ്റു കുട്ടികളാണെങ്കിലും എന്റെ പിള്ളേരാണെങ്കിലും അവരുടെ മൈന്‍ഡ് സെറ്റ് വേറെയാണ്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് നാളെ പ്രശ്‌നം വന്നാല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ പഴി കേള്‍ക്കേണ്ടി വരും. ചേട്ടന്‍ ഷൂട്ടിംഗും മറ്റുമായി തിരക്കിലായിരിക്കും ഞാനാണ് കേള്‍ക്കേണ്ടി വരിക. പിള്ളേര്‍ക്ക് ആ ഫ്രീഡം കൊടുത്തിട്ടുണ്ടെന്നും സുചിത്ര മോഹന്‍ലാല്‍ വ്യക്തമാക്കി.

മകള്‍ മായക്ക് സിനിമാ രംഗത്ത് വരാന്‍ താല്‍പര്യമുണ്ടെന്നും സുചിത്ര പറയുന്നു. മകള്‍ എഴുതും. വരയക്കും. അപ്പു പറഞ്ഞിട്ടാണെന്ന് തോന്നുന്നു എല്ലാം ചേര്‍ത്ത് ബുക്ക് ഇറക്കിയത്. അവര്‍ ഭയങ്കര ക്ലോസ് ആണ്. സിനിമയില്‍ ട്രൈ ചെയ്യുമെന്ന് ഇടയ്ക്ക് അവള്‍ പറയും. വരുമോ ഇല്ലയോ എന്നെനിക്കറിയില്ല. തീരുമാനം എടുത്തിട്ടില്ല.

അപ്പു എന്തുകൊണ്ടാണ് തുടരെ സിനിമ ചെയ്യാത്തതതെന്ന് എല്ലാവരും ചോദിക്കും. അവന് ഒരുപാട് താല്‍പര്യങ്ങളുണ്ട്. സിനിമ ഇഷ്ടമില്ലാത്തത് കൊണ്ടല്ല. അവനൊരു നോവല്‍ എഴുതുന്നുണ്ട്. അത് പകുതിയോളം എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. അവന്റെ സുഹൃത്തുക്കളോടൊപ്പം മ്യൂസിക് ആല്‍ബം ചെയ്യുന്നുണ്ട്. റോക്ക് ക്ലൈംബിംഗിന് പോകും. ട്രക്കിംഗിന് പോകും എല്ലാം ബാലന്‍സ് ചെയ്യുകയാണെന്നും സുചിത്ര ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് മോഹന്‍ലാലില്‍ ഇഷ്ടപ്പെട്ട കാര്യം കള്ളം പറയില്ല എന്നതാണ്. ദേഷ്യപ്പെടുന്ന ആളല്ലെന്നും സുചിത്ര വ്യക്തമാക്കി.

 

 

 

Back to top button
error: