ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷവാര്‍ത്തയുമായി കൊറിയന്‍ ലാലേട്ടന്‍; ആശംസകള്‍ അര്‍പ്പിച്ചു മലയാളി ആരാധകരും
കേരളത്തിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളാണ് ഡോണ്‍ലി. കൊറിയന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറുന്നത്. വളരെ തടിച്ച ശരീരപ്രകൃതമുള്ള ഇദ്ദേഹത്തെ കൊറിയന്‍ ലാലേട്ടന്‍ എന്നും സ്‌നേഹപൂര്‍വ്വം വിളിക്കാറുണ്ട്.
ഇപ്പോള്‍ ഇവരുടെ വിവാഹ ചടങ്ങുകള്‍ മെയ് മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 മുതല്‍ 20 രഹസ്യമായി വിവാഹം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇദ്ദേഹം കാമുകിയും കഴിഞ്ഞ എട്ടുവര്‍ഷമായി ഡേറ്റിംഗ് ചെയ്യുകയാണ്. വിവാഹ രജിസ്‌ട്രേഷന്‍ വളരെ സ്വകാര്യമായി സിയോള്‍ എന്ന സ്ഥലത്ത് വച്ചാണ് നടന്നത്. അതേസമയം അടുത്തമാസം നവദമ്പതികള്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ആയി ഒരു പാര്‍ട്ടി നടത്തുമെന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുകയാണ് ഇപ്പോള്‍.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവാര്‍ഡ് പ്രസംഗം വേദിയില്‍ ആയിരുന്നു ജങ് ഹ്വയെ താന്‍ ഭാര്യയായി സ്വീകരിക്കാന്‍ പോവുകയാണ് എന്ന കാര്യം ഇദ്ദേഹം ആദ്യമായി തുറന്നു പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ല എന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.