LIFELife Style

”വസ്ത്രങ്ങളടക്കം വാങ്ങി, വിവാഹത്തിന് രണ്ടു മാസം മുമ്പ് അദ്ദേഹം എന്നെ ചതിച്ചു”

സിനിമാപ്രേക്ഷകരുടെ ഇഷ്ട താരമാണ് സണ്ണി ലിയോണി. ഒരു ഡേറ്റിങ്ങ് റിയാലിറ്റി ഷോയില്‍ അവതാരകയായ താരം തന്റെ ജീവിതത്തിലെ സങ്കടകരമായൊരു കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തന്റെ മുന്‍ പാര്‍ട്ണര്‍ വിവാഹത്തിന് മുമ്പ് ചതിച്ചെന്നാണ് നടി വ്യക്തമാക്കിയത്. ഇപ്പോഴത്തെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരാളുമായി വിവാഹം നിശ്ചയം കഴിഞ്ഞെന്നും താരം വെളിപ്പെടുത്തി.

വിവാഹത്തിന് രണ്ടുമാസം മാത്രം ശേഷിക്കുന്ന സമയത്താണ് അദ്ദേഹം ചതിച്ചതെന്നും സണ്ണി ലിയോണി പറഞ്ഞു. ‘ഇപ്പോഴത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും അവന്‍ എന്നെ ചതിക്കുകയാണെന്നും എനിക്കൊരു തോന്നലുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അവനോട് ചോദിച്ചു, ‘ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല’ എന്നാണ് അവന്‍ അന്നു മറുപടി നല്‍കിയത്.

Signature-ad

ഇത് നടന്നത് ഞങ്ങളുടെ വിവാഹത്തിന് രണ്ടു മാസം മുമ്പായിരുന്നു. ഹവായിയിലെ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങായിരുന്നു പ്ലാന്‍ ചെയ്തത്. വസ്ത്രങ്ങളടക്കം എല്ലാം സെറ്റ് ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയാണത്.

എന്നാല്‍, അതിന് ശേഷം ദൈവം എനിക്ക് വേണ്ടി അതിശയകരമായ കാര്യം ചെയ്തു. ഒരു മാലാഖയെയാണ് എനിക്ക് തന്നത്. എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ്. എന്റെ അച്ഛന്‍ മരിച്ചപ്പോഴും അമ്മ മരിച്ചപ്പോഴുമെല്ലാം അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു’. സണ്ണി പറഞ്ഞു. 2011ലാണ് സണ്ണി ലിയോണിയും ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്.

Back to top button
error: