Life Style

    • ”അച്ഛന് ആശ മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹസിച്ചു”

      ഭക്തിഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ.ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് അച്ഛന്‍ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു. ഏപ്രില്‍ 16-നായിരുന്നു കെ.ജി ജയന്‍ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും.…

      Read More »
    • ഗേള്‍ ഫ്രണ്ടായ ബിപാഷ ബസുവിനെ തട്ടിയെടുത്തു; ജോണ്‍ ഏബ്രഹാമുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ദിനോ പറയുന്നു

      മോഡലിംഗ് ചെയ്തുകൊണ്ടിരിക്കെ സിനിമയിലേക്കെത്തിയ രണ്ട് നടന്മാരാണ് ദിനോ മൊറിയയും ജോണ്‍ എബ്രഹാമും. ധൂം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ജോണ്‍ എബ്രഹാം സുപരിചിതനായത്. പാതി മലയാളികൂടിയായ ജോണ്‍ എബ്രഹാം നടി ബിപാഷ ബസുവുമായി ഡേറ്റ് ചെയ്തത് അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിപാഷ ബസുവുമായി ഡേറ്റിംഗ് നടത്തുന്ന സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത ദിനോ മൊരിയയുമായുള്ള ശത്രുതകൂടിയായിരുന്നു. ജോണ്‍ ഏബ്രഹാം ദിനോ മൊരിയയുടെ ഗേള്‍ഫ്രണ്ട് ആയിരുന്ന ബിപാഷ ബസുവിനെ തട്ടിയെടുത്തു എന്നായിരുന്നു വാര്‍ത്തകല്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് നടന്‍ ദിനോ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. താനും ജോണ്‍ എബ്രഹാമും തമ്മില്‍ മാധ്യമങ്ങള്‍ കരുതുന്നത് പോലെയുള്ള വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലെന്ന് പറയുകയാണ് നടന്‍ ദിനോ. അത് മാധ്യമസൃഷ്ടിയാണെന്നും എന്നാല്‍ എങ്ങനെയാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്നും പറയുകയാണ് നടന്‍. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

      Read More »
    • പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; ഉഗ്രമൂത്തിയായ മാമാനിക്കുന്ന് ശ്രീ മഹാദേവിയെ ദര്‍ശിച്ച് ലാലേട്ടന്‍

      കണ്ണൂര്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂര്‍ത്തിയായ ഭഗവതി കുടികൊള്ളുന്നു വെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ ‘മറികൊത്തല്‍’ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനമഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തു…

      Read More »
    • ആദ്യത്തെ കണ്‍മണി പിറക്കാന്‍ മാസങ്ങള്‍, ദീപികയുമായുള്ള വിവാഹചിത്രങ്ങള്‍ നീക്കി രണ്‍വീര്‍

      ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അടുത്തിടെയാണ് ദീപിക ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. താരദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇപ്പോള്‍ രണ്‍വീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ നീക്കിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. 2018 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഞ്ച് വര്‍ഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകള്‍ രണ്‍വീറിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നു. ഇരുവരും വേര്‍പിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍, ദീപികയുമായി എടുത്ത മറ്റ് ചില ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രണ്‍വീറിനൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.…

      Read More »
    • ഓര്‍മ്മ നഷ്ടപ്പെട്ട കനകലത് ഈ രണ്ട് നടിമാരെ തിരിച്ചറിഞ്ഞിരുന്നു

      ഒരു കാലഘട്ടം ചെറുതും വലുതുമായ റോളുകളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന കനകലതയുടെ അവസാനകാലം ദുരിതപൂര്‍ണമായിരുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ പോലും മറന്നു. ഇഷ്ടമുള്ള പാട്ടു കേള്‍ക്കുമ്പോള്‍ മാത്രമാണ് ചുണ്ടിലൊരു മന്ദഹാസം. പിന്നെ ശൂന്യതയിലേക്ക് നോക്കിയിരിക്കും. സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി കനകലത മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് അവശയായിരുന്നു. 2021 മുതല്‍ ഉറക്കക്കുറവുണ്ടായിരുന്നു. 2022 ആഗസ്റ്റില്‍ ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞു. എം.ആര്‍.ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് കൊടുത്തിരുന്നത്. ഭാരം 85 കിലോയില്‍ നിന്നു ഗണ്യമായി കുറഞ്ഞു. ഇടയ്ക്ക് ഒപ്പം അഭിനയിച്ച ചില നടീ നടന്‍മാര്‍ എത്തിയപ്പോള്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. സീരിയല്‍ കണ്ടിരിക്കുമ്പോഴും പരിചയക്കാരായ നടിമാരെ കാണുമ്പോള്‍ പ്രതികരിക്കും. ബീനയെയും ചിപ്പിയെയും കാണുമ്പോഴും മുഖത്ത് പ്രതികരണമുണ്ടാകുമായിരുന്നു. ചിലപ്പോഴൊക്കെ കരയും. തിരുവനന്തപുരത്ത് വലിയവിളയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കനകലത പിന്നീട് മലയിന്‍കീഴില്‍ വീട് സ്വന്തമാക്കി. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നിലച്ചിരുന്നു. വായ്പാതിരിച്ചടവ് മുടങ്ങി.…

      Read More »
    • ‘നോ’ പറയാൻ ധൈര്യമുണ്ടോ…? ഇല്ലെങ്കിൽ പല ചതികളും പതിയിരിപ്പുണ്ട്

      ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     ചിട്ടിയിൽ നമ്മെ ചേർക്കാൻ ‘യാചിക്കുന്ന’ ആന്റി പറയുന്നത് ഈ ഒരു ചിട്ടി കൂടെ കിട്ടിയാലേ ആവശ്യത്തിനുള്ള റൗണ്ട് പൂർത്തിയാവൂ എന്നാണ്. ആന്റിയെ കഷ്‌ടപ്പെടുത്തേണ്ടെന്ന് വിചാരിച്ച് നമ്മൾ ആ ചിട്ടിയിൽ ചേരുന്നു. എൽ ഐ സി ഏജന്റായ ബന്ധുവും അത് തന്നെയാണ് പറഞ്ഞത്. ഈ ഒരു പോളിസി കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ജോലി തന്നെ അപകടത്തിലാണെന്ന്! കുടുംബപ്രശ്‍നം ഉണ്ടാക്കേണ്ടെന്ന് കരുതി നാം നന്മമരമാവും. കൂട്ടുകാർ കൂടുമ്പോൾ ഒരു ഡ്രിങ്ക് ആരെങ്കിലും വച്ച് നീട്ടിയാൽ അദ്ദേഹത്തിന് അപമാനമാകേണ്ടെന്ന് വിചാരിച്ച് നമ്മൾ അത് വാങ്ങി വിഴുങ്ങുന്നു. കുടുംബത്തിലെ പ്രധാന കാരണവർ ഒരു കല്യാണാലോചനയുമായി വന്നാൽ ധിക്കാരിയാവേണ്ടെന്ന് കരുതി ആ കല്യാണത്തിന് സമ്മതം മൂളുന്നു. വീട് പണിയുമ്പോൾ അത്യാവശ്യം അന്തിയുറങ്ങാനൊരിടം എന്ന് മനസ്സിൽ കണക്ക് കൂട്ടുമ്പോൾ, ഇവിടെ ഒരു വരാന്ത നന്നായിരിക്കും; അവിടെ നാല് തൂണുകൾ പൊളിയായിരിക്കും എന്ന് പറയുന്ന കസിൻ… അവനിപ്പോൾ എൻജിനീയറാണ്, അവനോടാണല്ലോ വീടിന്റെ പ്ലാൻ വരയ്ക്കാൻ…

      Read More »
    • ”ആദ്യമായി ഭയങ്കര പ്രേമം തോന്നിയത് എട്ടാം ക്ലാസില്‍; 25 വയസിന് ശേഷമാണ് പൊസസ്സീവ്നെസ് മനസിലായത്”

      യാഥാസ്ഥിതിക കുടുംബ പശ്ചാത്തലങ്ങളെ തകര്‍ത്തെറിഞ്ഞ മൈത്രേയന്‍ ജയശ്രീ ജോഡികളുടെ മകളാണ് കനി കുസൃതി. നടിയും മോഡലുമായ കനി, ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. അച്ഛനെയും അമ്മയെയും ചെറു പ്രായം തൊട്ട് മൈത്രേയന്‍ എന്നും ജയശ്രീ ചേച്ചിയെന്നുമാണ് കനി വിളിക്കാറുള്ളത്. ഇത് ഒരുകാലത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തനിക്ക് പൊസസ്സീവ്നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ ഡിഗ്രി പഠിക്കുകയാണ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയമാണ്. അന്നും എനിക്ക് പൊസസീവ്നെസ് എന്നാല്‍ എന്താണെന്ന് അറിയില്ല. ഒരു പെണ്‍കുട്ടി…

      Read More »
    • സാരിയില്‍ അതീവഗ്ലാമറസായി ദീപ്തി സതി; ബ്ലൗസ്ലെസ് ലുക്കിന് വിമര്‍ശനം

      നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് ദീപ്തി സതി. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും ദീപ്തി സതി സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ബ്ലൗസ്ലെസ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ ദീപ്തി എത്തുന്നത്. ആഭരണങ്ങളും ധരിച്ചിട്ടില്ല. സിമ്പിള്‍ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളാണ് നേരിടുന്നത്. അതേസമയം നിരവധി പേര്‍ അഭിനന്ദന കമന്റുകളുമായും രംഗത്തുണ്ട്. വാരണാസിയില്‍ ഗംഗാ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുംബയ് സ്വഗേശിയായ ദീപ്തി സതി മലയാളത്തിന് പുറനേ കന്നട,? തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ,? സോളോ,? ലവകുശ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ‘താനാരാ’ എന്ന ചിത്രമാണ് ദീപ്തി അഭിനയിക്കുന്ന പുതിയ ചിത്രം. വിഷ്ണു…

      Read More »
    • മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയും രാധികയും ഗുരുവായൂരില്‍

      താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം. നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1992 സെപ്തംബര്‍ ഏഴിന് ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും…

      Read More »
    • ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

      തമിഴകത്തിന്റെ സ്വന്തം തലയുടെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് ശാലിനി. ബൈക്ക് ലവഴ്‌സിന്റെ ഇഷ്ട ബൈക്കുകളില്‍ ഒന്നാണ് ഡുക്കാറ്റി. ബെര്‍ത്ത് ഡേ ഡെക്കേറഷനുകള്‍ക്കിടയിലിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അജിത്തിന് ബൈക്ക് യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാം. മാത്രമല്ല, ഓള്‍ ഇന്ത്യ-ഇന്റര്‍നാഷണല്‍ (മലേഷ്യയും ജെര്‍മനിയും കൂടെ കൂട്ടി) ബൈക്ക് ട്രിപ്പ് താരം നടത്തിയിട്ടുണ്ട്. 2003-ലെ ഫോര്‍മുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യന്‍ഷിപ്പ്, 2010-ലെ എഫ്‌ഐഎ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ഇനങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഇടവേള ലഭിക്കുന്ന സമയങ്ങളിലും ചിത്രീകരണത്തില്‍ കാലതാമസം നേരിട്ട സമയത്തും അജിത്ത് റേസിങ്ങിലാണ് ആ സമയമെല്ലാം ചിലവഴിക്കുന്നത്. ‘വിടാ മുയര്‍ച്ചി’യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മഗിഴ്…

      Read More »
    Back to top button
    error: