LIFELife Style

”കടമറ്റത്ത് കത്തനാര്‍ എനിക്ക് കടബാധ്യതയുണ്ടാക്കിയതിങ്ങനെ; ആ തീരുമാനം തെറ്റായിപ്പോയി”

ടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് പ്രകാശ് പോള്‍. 2004 ല്‍ സംപ്രേഷണം ആരംഭിച്ച കടമറ്റത്ത് കത്തനാര്‍ ഒരു വര്‍ഷത്തോളം റേറ്റിംഗില്‍ മുന്‍പന്തിയില്‍ നിന്നു. ആലപ്പുഴക്കാരനായ പ്രകാശ് പോളിന്റെ ജീവിതത്തില്‍ കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലിന് വലിയ പ്രാധാന്യമുണ്ട്. അഭിമുഖത്തില്‍ സീരിയലിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രകാശ് പോള്‍.

കടമറ്റത്ത് കത്തനാര്‍ ആണ് ഇന്നും പലര്‍ക്കും തന്റെ മേല്‍വിലാസമെന്ന് പ്രകാശ് പോള്‍ പറയുന്നു. ഈ സീരിയലിലേക്ക് എത്തുന്നത് എങ്ങനെയെന്നും നടന്‍ ഓര്‍ത്തെടുത്തു. കത്തനാരായിട്ട് അഭിനയിക്കാനല്ല എന്നെ അവര്‍ വിളിച്ചത്. കത്തനാരായി അഭിനയിക്കാന്‍ തീരുമാനിച്ച നടന്റെ രൂപമുളള ഒരാളെ ഡ്യൂപ്പായി വേണമായിരുന്നു. ഒറ്റ ദിവസത്തെ ഷോട്ടിന് എന്നെ വിളിച്ചു. ടൈറ്റില്‍ സോങിന് വേണ്ടിയുള്ള ഷൂട്ടായിരുന്നു. സീനില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കണം.

Signature-ad

മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് എന്നെ വീണ്ടും വിളിച്ചത്. ഡ്യൂപ്പായി അഭിനയിച്ചയാളെ കത്തനാരായി അഭിനയിപ്പിക്കാം എന്ന തീരുമാനം വന്നു. അങ്ങനെ യാദൃശ്ചികമായി കത്തനാരായ ആളാണ് താനെന്നും പ്രകാശ് പോള്‍ വ്യക്തമാക്കി. കത്തനാറില്‍ അഭിനയിക്കുന്ന കാലത്ത് സാധാരണ നടന് കിട്ടുന്ന അംഗീകാരമല്ല തനിക്ക് കിട്ടിയതെന്ന് പ്രകാശ് പോള്‍ പറയുന്നു. അതിന് പ്രധാന കാരണം നടനെന്ന നിലയില്‍ എന്നെ അതിന് മുമ്പ് അധികം കണ്ടിട്ടില്ല.

എല്ലാവരും കരുതിയത് താന്‍ പുരോഹിതന്‍ തന്നെയാണെന്നാണ്. കടമറ്റത്ത് കത്തനാരായി അഭിനയിക്കാന്‍ ഒരാളെ സഭയില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ അയച്ചതാണ് എന്ന ധാരണ ഉണ്ടായിരുന്നു. ഞാനാണ് കടമുറ്റത്ത് കത്തനാര്‍ എന്ന നിലയിലാണ് ആളുകള്‍ അം?ഗീകരിച്ചത്. ആദ്യം എനിക്കത് ബുദ്ധിമുട്ടായാണ് തോന്നിയത്. അഭിനയിച്ച് വീട്ടില്‍ വന്നിട്ടും ഞാന്‍ കത്തനാരായി ജീവിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് തന്നെയാണ്. പ്രകാശ് പോള്‍ എന്ന പേരില്‍ അറിയപ്പെടാനായിരുന്നു എനിക്കിഷ്ടം.

പക്ഷെ ഈ സീരിയലില്‍ അഭിനയിച്ച ശേഷം പ്രകാശ് പോള്‍ എന്ന പേര് മെല്ലെ അപ്രത്യക്ഷമാവുകയും കത്തനാര്‍ എന്ന് പേര് വരികയും ചെയ്തു. സുഹൃത്തുക്കളില്‍ പലരും തന്റെ പേര് ഇപ്പോഴും ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് കത്തനാര്‍ എന്നാണ്. ആ സമയത്ത് തന്നെ കാണാന്‍ ഭക്തിയോടെ വരുന്ന ഒരുപാട് പേരുണ്ടായിരുന്നു. അവരുടെ വിശ്വാസമാണത്. കാരണം എനിക്ക് അമാനുഷികമായ ചില കഴിവുകളുണ്ടെന്ന് അവര്‍ കരുതിയെന്നും പ്രകാശ് പോള്‍ പറയുന്നു.

കടമറ്റത്ത് കത്തനാര്‍ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്ന ചാനല്‍ ഒരു ഘട്ടത്തില്‍ സംപ്രേഷണം നിര്‍ത്തിയിരുന്നു. പിന്നീട് ജയ്ഹിന്ദ് ചാനലില്‍ ഈ സീരിയല്‍ വന്നു. എന്നാല്‍, ഇത് തനിക്ക് വലിയ കടബാധ്യതയുണ്ടാക്കിയെന്ന് പ്രകാശ് പോള്‍ പറയുന്നു. പ്രധാന കാരണം ആ ചാനല്‍ ആളുകള്‍ അന്ന് കണ്ട് തുടങ്ങിയിട്ടില്ല. ഇങ്ങനെയൊരു ചാനല്‍ ഉണ്ടെന്ന് ആളുകള്‍ അറിയുന്നതേയുള്ളൂ. രമേശ് ചെന്നിത്തലയുമായി സംസാരിച്ചപ്പോള്‍ കത്തനാര്‍ ജയ്ഹിന്ദിന് വേണ്ടി ചെയ്യാം എന്ന തീരുമാനത്തിലെത്തി. ആ തീരുമാനത്തില്‍ വന്ന പാകപ്പിഴയാണ്.

അവര്‍ക്ക് ഒരു ചാനല്‍ നടത്തേണ്ടത് എങ്ങനെയെന്നോ വിജയകരമായി കൊണ്ട് പോകേണ്ടത് എങ്ങനെയെന്നോ അറിയില്ല. ആദ്യം പൈസ തരുന്നതിലൊക്കെ അവര്‍ വളരെ ലിബറലായിരുന്നു. ഞാന്‍ ചോദിക്കാതെ തന്നെ പൈസ തരുമായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പേ പൈസ തന്നു. ഇവരുടെ കൈയില്‍ പൈസയുണ്ടെന്ന് ഞാന്‍ കരുതി.

പക്ഷെ അവരുടെ കൈയില്‍ കുറച്ച് പൈസയായിരുന്നു ഉണ്ടായിരുന്നത്. അത് തീര്‍ന്നതോടെ എല്ലാം അവതാളത്തിലായി. പിന്നെ തരാന്‍ പൈസയില്ല. ഞാന്‍ ഷൂട്ട് തുടര്‍ന്ന് കൊണ്ടിരുന്നു. നിര്‍ത്തിയാല്‍ അബദ്ധമാകുമെന്ന് അന്ന് കരുതിയെന്നും പ്രകാശ് പോള്‍ തുറന്ന് പറഞ്ഞു. സാമ്പത്തിക ബാധ്യത വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ അതില്‍നിന്ന് ഏകദേശം ഒന്ന് ഒഴിവായി നില്‍ക്കുകയാണെന്നും പ്രകാശ് പോള്‍ വ്യക്തമാക്കി.

 

Back to top button
error: