LIFELife Style

ഗുരുവായൂരമ്പലനടയില്‍ സ്വപ്‌നസാഫല്യം; മീരയ്ക്ക് മനംപോലെ മാംഗല്യം

മൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ പരിപാടികള്‍ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹല്‍ദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു ഈയിടെ നടന്നത്. ഓരോ ഫോട്ടോസിലും മീരയെ കാണാന്‍ അതീവ സുന്ദരിയായിട്ടുണ്ട്. തന്റെ ആഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോള്‍ താരം തന്നെ ആ സന്തോഷം ഇന്‍സ്റ്റഗ്രാം വഴി ജനങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്.

”വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണന്‍ എനിക്ക് അത്രയും ഇമ്പോര്‍ട്ടന്റ് ആണെന്നും” മീര പറഞ്ഞിരുന്നു. വിവാഹ സാരിയില്‍ സുന്ദരിയായ മീരയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് രണ്ട് ചിത്രങ്ങള്‍ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തില്‍പരം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. ‘മൈ ലൈഫ് ആന്റ് ലവ്’ എന്നാണ് ചിത്രത്തിന് താഴെ മീരയുടെ കാപ്ഷന്‍. ശ്രീജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

Signature-ad

ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന സ്റ്റുഡിയോ കമ്പനിയാണ് മീരയുടെ കല്യാണ ഫോട്ടോകള്‍ എടുത്തിട്ടുള്ളത്. താലികെട്ടി സിന്ദൂരമണിയിക്കുന്ന ചിത്രങ്ങളില്‍ അതി സുന്ദരിയായ മീരയെ കാണാം. ചിത്രത്തിന് താഴെ വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരുടെ ആശംസകള്‍ കാണാം. പുലര്‍ച്ചെ ആയിരുന്നു വിവാഹം. ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളും വിവാഹ ചടങ്ങുകളില്‍ താരത്തിനൊപ്പമുണ്ട്.

ജോലിയും തിരക്കുകളുമായി മീര നാളുകളായി ദുബായില്‍ ആണ്. മലയാളികളുടെ പ്രിയപ്പെട്ട മീരയെ ഇടക്കെവിടെയോ കാണാതായിരുന്നു. പക്ഷേ ഇടക്കാലത്ത് ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ വീണ്ടും മലയാളത്തിലേക്ക് വന്നിരുന്നു.

ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മീരയും ശ്രീജുവും. ടിവി അവതാരികയായി കരിയര്‍ തുടങ്ങിയ മീര പിന്നീട് മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലും എത്തി. എന്നാല്‍ ഇപ്പോള്‍ ഗോള്‍ഡ് എഫ് എം ലെ റേഡിയോ ജോക്കിയാണ്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് നിശ്ചയശേഷം മീര പറഞ്ഞത്.

2023 സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമയിലെ ചില സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ചടങ്ങകളായിരുന്നു അത്. കൃഷ്ണ ഭക്തയായ മീരയുടെ വലിയ ആഗ്രഹമായിരുന്നു ഗുരുവായൂരില്‍ വെച്ച് വിവാഹം നടക്കണമെന്ന്. വിവാഹത്തിന് ദിവസങ്ങള്‍ മുന്നേ കണ്ണനെ കാണാന്‍ മീര ഗുരുവായൂരിലെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: