ഉണങ്ങാത്ത തുണികളിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ അകറ്റാം…
മഴക്കാലം ശക്തമാകുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. അതുപോലെ തന്നെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ഉണങ്ങാത്ത വസ്ത്രങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം. എന്നാല്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീടിനുള്ളില്‍ അലക്കി വിരിച്ചാണ് പലരും തുണി ഉണക്കി എടുക്കുന്നത്. എന്നാല്‍ ആവശ്യത്തിന് വെയില്‍ ലഭിക്കാത്തത് കാരണം മഴക്കാലത്ത് തുണികളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നത് വലിയൊരു പ്രശ്നമാണ്. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ സോപ്പുപൊടിക്ക് ഒപ്പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്താല്‍ മതി.
അതുപോലെ തന്നെ വെയില്‍ ഇല്ലാത്ത സമയത്ത് വായുസഞ്ചാരമുള്ള മുറിയില്‍ തുണികള്‍ ഉണക്കാനായി വിരിച്ചിടുന്നതും ഫലപ്രദമായ ഒരു മാര്‍ഗമാണ്. തുണി അലക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം അല്‍പ്പം വൈറ്റ് വിനാഗിരി ചേര്‍ക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും.
അതുപോലെ തന്നെ മറ്റൊരു സാധനമാണ് നാരങ്ങ. തുണി അലക്കുന്ന സമയത്ത് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്തുകൊടുത്താല്‍ അത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും. ഇത്തരത്തില്‍ വീട്ടില്‍ തന്നെ സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ പരീക്ഷിച്ചാല്‍ മഴക്കാലത്ത് നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും.