LIFELife Style

സാമ്പത്തിക ഭദ്രത, സമാധാനം, സുഖം… വയോധികരായ ഏഴ് കാമുകന്‍മാര്‍ക്കൊപ്പം ലിനയുടെ ജീവിതം അടിപൊളി

ടുത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് വയോധികരായ ഏഴ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന കൊളംബിയന്‍ യവതിയുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയക്കാരിയായ ലിനയുടെ കഥ ഓഡിറ്റി സെന്‍ട്രലിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ലിനയുടെ ഏഴ് കാമുകന്മാരും വയോധികരാണ്. എന്നാല്‍, ലിനയ്ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഏഴ് പേരും കട്ടയ്ക്ക് നില്‍ക്കും. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരത്തിലാണ് ലിന ജീവിക്കുന്നത്. യുള്‍ടിമാ ഹോറാ വാല്ലേ എന്ന യൂട്യൂബ് ചാനലില്‍ ലിന തന്റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. തന്റെ ആദ്യ കാല പ്രണയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് താന്‍ പ്രായമായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയതെന്ന് ലിന പറയുന്നു. ഇതിന് പിന്നാലെ തനിക്ക് സാമ്പത്തിക ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ലിന കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ആദ്യകാല പ്രണയങ്ങള്‍ സമപ്രായക്കാരായ യുവാക്കളുമായായിരുന്നു. പക്ഷേ, ആ ബന്ധങ്ങളൊന്നും മുന്നോട്ട് പോയില്ല. ഈയിടയ്ക്കായി അയല്‍വാസിയായ ഒരു വൃദ്ധന്‍ തന്നോട് ശൃംഗരിക്കുന്നത് ലിന ശ്രദ്ധിച്ചത്.

Signature-ad

കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍, പ്രായമായ ആളുകള്‍ക്ക് തന്നോട് പ്രത്യക താത്പര്യമുള്ളതായി ലിനയ്ക്ക് തോന്നി. പിന്നാലെ തന്നോട് അടുപ്പം പുലര്‍ത്തിയ പ്രായമായ പുരുഷന്മാരോട് സൌഹൃദം സ്ഥാപിക്കാനും അവരോടൊപ്പം വൈകുന്നേരങ്ങളില്‍ പാര്‍ക്കുകളില്‍ ചെലവഴിക്കാനും ലിന സമയം കണ്ടെത്തി. ഇന്ന് ഇത്തരത്തില്‍ വ്യത്യസ്തരായ ഏഴ് പേരോട് ലിനയ്ക്ക് ബന്ധമുണ്ട്. ലിനയുടെ ഏത് ആവശ്യകത്തിനും ഏഴ് പേരും ഒപ്പമുണ്ട്. ‘എന്റെ മുന്‍കാല ബന്ധങ്ങളെ കുറിച്ച് ചിന്തിച്ചപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് ബോധ്യമായി. പ്രായമായവരോട് നമ്മള്‍ ഒന്നും ചോദിക്കേണ്ടതില്ല. അവര്‍ എല്ലാം അറിഞ്ഞ് നല്‍കുന്നു. കാരണം അവരുടെ പ്രായത്തില്‍ അവര്‍ക്ക് എന്നെ പോലെ ഒരു സ്ത്രീയെ ലഭിക്കില്ലെന്ന് അവര്‍ക്കറിയാം. പ്രായം. അതുകൊണ്ടാണ് പഴയ പെന്‍ഷന്‍ പറ്റിയ ആള്‍ക്കാരുമായി അടുപ്പം നിലനിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചത്. അവര്‍ എന്നെ എപ്പോഴും സന്തോഷിപ്പിക്കുന്നു.’ യുവതി കൂട്ടിചേര്‍ത്തു.

കാര്‍ലോസ്, സൈമണ്‍, ജീസസ്, പാബ്ലോ, മാനുവല്‍ എന്നിങ്ങനെ ഏഴ് ആണ്‍സുഹൃത്തുക്കളാണ് ലിനയോടൊപ്പം ഇന്നുള്ളത്. രണ്ട് പേര്‍ തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിനയുടെ ഏഴ് സുഹൃത്തുക്കളും പരസ്പരം നേരിട്ട് അറിയാവുന്നവരാണ്. ചിലര്‍ ലിനയുടെ അയല്‍വാസികള്‍. ഇന്ന് ലിനയുടെ വീട്ടിലെ മുഴുവന്‍ ചെലവുകളും നോക്കുന്നത് ഈ ഏഴ് പേരും ചേര്‍ന്നാണ്.

തന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് അവസാനമായത് ഈ ഏഴ് സുഹൃത്തുക്കള്‍ ഉള്ളത് കൊണ്ടാണെന്ന് ലിന തുറന്ന് പറയുന്നു. സാമ്പത്തികമായി മാത്രമല്ല. ലിനയുടെ വീട് വൃത്തിയാക്കാനും തുണികള്‍ അലക്കാനും പാചകം ചെയ്യാനും ഏഴ് പുരുഷന്മാരും എപ്പോഴും റെഡിയാണ്. അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് വീഡിയോ നേരിടുന്നത്. പലരും ജീവിതത്തിലെ ധാര്‍മ്മികതയെ കുറിച്ച് ആശങ്കാകുലരായപ്പോള്‍ മറ്റ് ചിലര്‍ ആ എട്ട് പേര്‍ക്കും പരസ്പരം സമാധാനം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണെന്നും കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: