യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ വിമാനത്താവളത്തില്‍ ‘ലാമ തെറാപ്പി’യുമായി അമേരിക്ക
ഇത് എന്താ എയര്‍പോര്‍ട്ടോ മൃഗശാലയോ എന്നായിരിക്കും ഇത് കാണുമ്പോള്‍ തോന്നുക. ലാമ, അല്‍പാക്ക വിഭാഗത്തില്‍ പെട്ട മൃഗങ്ങളാണ് ഇവിടെ ഉള്ളതും. എന്നാല്‍ എന്തിനാണ് ഈ മൃഗങ്ങളെ ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ നിര്‍ത്തുന്നതെന്ന് അറിയാമോ? യാത്രക്ക് മുന്‍പ് ആളുകള്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ ലാമ തെറാപ്പി കൊണ്ടുവന്നതെന്നാണ് പോര്‍ട്ട്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫാം, മൗണ്ടന്‍ പീക്ക്‌സുമായി സഹകരിച്ചാണ് അമേരിക്കയിലെ ഈ എയര്‍പോര്‍ട്ട് ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ട് വെച്ചത്. യാത്രക്കാര്‍ക്കുണ്ടാവുന്ന ആശങ്കകള്‍ കുറയ്ക്കുന്നതിനും അവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ആശ്വാസം നല്‍കുന്നതിനുമാണ് ഓരോ ആഴ്ച്ചയിലും ഇത്തരത്തില്‍ മൃഗങ്ങളെ കൊണ്ടുവരുന്നത്.
‘ഐ ലവ് പിഡിഎക്സ്’ എന്ന വസ്ത്രം ധരിച്ചാണ് ലാമകള്‍ ഇവിടെ എത്തുന്നത്. യാത്രക്കാരെ സന്തോഷിപ്പിക്കാനും യാത്രക്ക് മുന്‍പുള്ള അവരുടെ ഭയത്തെ മാറ്റാനുമാണ് ഇത്തരത്തില്‍ ലാമ തെറാപ്പി നടത്തുന്നത്. ഏകദേശം $650 ആണ് ഒരു മണിക്കൂറിന് ഒരു ലാമക്ക് ഈടാക്കുന്നത്.
മരങ്ങളും പച്ചപ്പും പ്രകൃതിദത്ത വെളിച്ചം വരുന്ന വിശാലമായ ടെര്‍മിനലുകളാണ് ഇവിടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2023-ല്‍ 16.5 ദശലക്ഷം യാത്രക്കാരാണ് ഇത്തരത്തില്‍ ലാമ തെറാപ്പി സ്വീകരിച്ചിട്ടുള്ളത്. വേനല്‍ക്കാലത്ത് പ്രതിദിനം 450 വിമാനങ്ങളാണ് അവിടെ സര്‍വീസ് നടത്തുന്നത്.
പല സന്ദര്‍ശകരുടെയും ആദ്യത്തേതും അവസാനത്തേതുമായ ആകര്‍ഷണം പിഡിഎക്സ് തന്നെയാണെന്ന് ട്രാവല്‍ പോര്‍ട്ട്‌ലാന്‍ഡ് പ്രസിഡന്റും സിഇഒയുമായ ജെഫ് മില്ലര്‍ പറഞ്ഞു. ഇത് ടൂറിസം മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.