LIFELife Style

സല്‍മാന്‍ ഐശ്വര്യയുടെ തോളെല്ല് തല്ലി തകര്‍ത്തു; തല്ലു കൊണ്ട് താന്‍ കിടപ്പിലായെന്ന് മുന്‍ കാമുകി

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതത്തേക്കാള്‍ ചര്‍ച്ചയായി മാറാറുണ്ട് ഓഫ് സ്‌ക്രീന്‍ ജീവിതം. സല്‍മാന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിച്ചവയാണ്. ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്ലാനി, സോമി അലി തുടങ്ങിയ സല്‍മാന്റെ മുന്‍ പ്രണയങ്ങളൊക്കെ വലിയ ചര്‍ച്ചകളായിരുന്നു.

സല്‍മാന്റെ മുന്‍ കാമുകിമാരില്‍ നിരന്തരം താരത്തിനതെിരെ പ്രസ്താവനകള്‍ നടത്തുന്ന താരമാണ് സോമി അലി. സല്‍മാനും സോമിയും പിരിഞ്ഞിട്ട് നാളുകളായി. എന്നാല്‍ ഇപ്പോഴും സോമി സല്‍മാനെതിരെ നിരന്തരം തുറന്ന് പറച്ചിലുകള്‍ നടത്താറുണ്ട്.സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചതായാണ് സോമിയുടെ ആരോപണം. ഇപ്പോഴിതാ സല്‍മാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി.

Signature-ad

കഴിഞ്ഞ കുറച്ചുകളായി ഭീഷണികളുടെ പേരില്‍ സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ആ ഗുണ്ടകളേക്കാളും മോശമാണ് സല്‍മാന്‍ ഖാന്‍ എന്നാണ് സോമി പറയുന്നത്. തന്നെ സല്‍മാന്‍ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സോമി പറയുന്നുണ്ട്.

”എന്നോട് കാണിച്ചത് പോലെ സല്‍മാന്‍ ഖാന്‍ ആരോടും കാണിച്ചിട്ടില്ല. സംഗീതയേയും കത്രീനയേയും എന്നെ ഉപ്രദവിച്ചതിന്റെ പകുതി പോലും ഉപദ്രവിച്ചിട്ടില്ല. എനിക്ക് കടുത്ത നടുവേദനയായിരുന്നു. കുറേക്കാലം കിടപ്പിലായിരുന്നു ഞാന്‍. എന്റെ അവസ്ഥ കണ്ട് തബു പൊട്ടിക്കരഞ്ഞു പോയി. എന്നിട്ടും സല്‍മാന്‍ എന്നെ കാണാന്‍ വന്നില്ല” എന്നാണ് സോമി അലി പറയുന്നത്. തന്നേക്കാള്‍ മോശം അവസ്ഥ ആര്‍ക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ഐശ്വര്യ റായ് ആണെന്നാണ് സോമി അലി പറയുന്നത്.

”അവന്‍ ഐശ്വര്യയെ ക്രൂരമായാണ് ഉപദ്രവിച്ചത്. ഐശ്വര്യയുടെ തോളെല്ല് അവന്‍ തകര്‍ത്തുവെന്നാണ് തോന്നുന്നത്. അവന്‍ കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല” എന്നാണ് സോമി പറയുന്നത്. സല്‍മാനും സോമിയും പ്രണയത്തിലായിരുന്ന സമയത്താണ് ഐശ്വര്യയുടെ കടന്നു വരവ്. ‘ഹം ദില്‍ ദേ ചുക്കേ സനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാനും ഐശ്വര്യയും പ്രണയത്തിലായി.

സല്‍മാനും ഐശ്വര്യയും തമ്മില്‍ അടുക്കുന്നത് താന്‍ മനസിലാക്കിയിരുന്നുവെന്നാണ് സോമി പറയുന്നത്. അവരുടെ പ്രണയം ആഴമുള്ളതായി മാറുന്നത് താന്‍ തിരിച്ചറിഞ്ഞു, തനിക്ക് പോകാനുള്ള സമയം ആയെന്ന് മനസിലായെന്നുമാണ് സോമി പറയുന്നത്. അതേസമയം, സല്‍മാന്‍ ഖാന്റെ മര്‍ദ്ദനങ്ങവും പൊസസീവ് സ്വഭാവുമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ ഐശ്വര്യയെ പ്രേരിപ്പിച്ചതും.

സല്‍മാനെതിരെ ഐശ്വര്യ പൊലീസില്‍ പരാതി നല്‍കുക വരെയുണ്ടായി. താന്‍ ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. അതിന് ശേഷം ഇന്നുവരെ ഒരു ഫ്രെയ്മില്‍ പോലും ഐശ്വര്യയും സല്‍മാനും ഒന്നിച്ച് വന്നിട്ടില്ല. ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം, സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ വീണ്ടും പ്രണയങ്ങള്‍ ഉണ്ടായെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

 

Back to top button
error: