അയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി അക്ഷയ് കുമാര്‍ 1 കോടി രൂപ സംഭാവന നല്‍കി; സത്യാവസ്ഥ ഇതാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എന്തിരന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ ആയിരുന്നു ഇദ്ദേഹം വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരപ്രദേശിലെ അയോധ്യായിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള പദ്ധതിയില്‍ പങ്കാളി ആയിരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹവും.
ജഗദ്ഗുരു സ്വാമി രാഗവാചാര്യ ജി മഹാരാജന്റെ നേതൃത്വത്തില്‍ ആണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ആണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭാവന നല്‍കിയത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണാ ഭാട്ടിയ, അന്തരിച്ച മുന്‍ നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്ക് ആയിട്ടാണ് ഇദ്ദേഹം സംഭാവന നല്‍കിയിരിക്കുന്നത്. ഇവരുടെ ആദരസൂചകമായിട്ടാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ അക്ഷയ് കുമാറും പങ്കാളിയും ആയിട്ടുള്ളത്.
അതേസമയം, ഇപ്പോള്‍ ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സ്ഥാപ ആയിട്ടുള്ള ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിട്ടുണ്ട് അക്ഷയ് എല്ലായിപ്പോഴും ചെയ്യുന്ന അപാരമായ ദയയും ഔദാര്യവും വളരെ മഹത്തരമാണ് എന്നും അദ്ദേഹം തല്ക്ഷണം സംഭാവന നല്‍കുക മാത്രമല്ല ചെയ്തത് ഈ സേവനം തന്റെ കുടുംബത്തിന്റെ പൈതൃകമാണ് എന്ന് ഊന്നി പറയുകയും ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സംഭാവനയ്ക്ക് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നഗരത്തില്‍ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുത് എന്നും അദ്ദേഹം ഊന്നി പറഞ്ഞിരുന്നു.
അതേ സമയം അക്ഷയ് കുമാര്‍ ആണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത് എന്ന തരത്തിലാണ് പല മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു മറ്റൊരു പദ്ധതിയാണ്. അക്ഷയ് അതിലേക്ക് ചെറിയൊരു സംഭാവന നല്‍കുക മാത്രമാണ് ചെയ്തത്. അതേസമയം കുരങ്ങുകള്‍ക്ക് മാത്രമല്ല കുരുവികള്‍ക്കും അണ്ണാന്‍മാര്‍ക്കും എല്ലാം ഭക്ഷണം നല്‍കുന്ന ഒരു പദ്ധതിയാണ് ഇത് എന്നാണ് ട്വിറ്ററില്‍ ഇപ്പോള്‍ ആളുകള്‍ പറയുന്നത്. എന്തായാലും ഇപ്പോള്‍ വാര്‍ത്ത ഇവിടെ സത്യാവസ്ഥ അറിഞ്ഞതോടെ അക്ഷയ കുമാറിനെതിരെയുള്ള ട്രോളുകള്‍ കുറഞ്ഞ വരികയാണ്.