Life Style
-
ഒരുകാലത്ത് മലയാളികളുടെ പ്രിയ നടി, ക്ഷേത്രത്തില്‍ കയറി തൊഴുതത് വിവാദമായി, ശുദ്ധികലശത്തിന് 10,000 രൂപ പിഴയടക്കേണ്ടിവന്നു!
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മീര ജാസ്മീന്‍. മോഹന്‍ലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയില്‍ ദേശീയ അവാര്‍ഡ് വരെ നേടുന്ന രീതിയില്‍ പ്രശസ്തയായി. അഭിനയ ചാതുരികൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ നടി പക്ഷെ ഇന്ന് സിനിമയില്‍ സജീവമല്ല. നടിയുടെ ജീവിതത്തില്‍ അധികമാര്‍ക്കുമറിയാത്ത സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന് ആലപ്പി അഷ്റഫ്. ‘തിരുവല്ലയിലെ ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ജാസ്മിന് മേരി ജോസഫ് എന്ന മീര ജാസ്മീന്‍. സൂത്രധാരന്‍ എന്ന സിനിമയിലൂടെ എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസാണ് മീരയെ നമ്മുടെ മുന്നിലെത്തിച്ചത്. അഭിനയമെന്താണെന്നുപോലും അറിയാതെ കടന്നുവന്ന അവരാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്.’- അദ്ദേഹം പറഞ്ഞു. ‘പലപ്പോഴും നടി വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ…
Read More » -
ആദ്യ വിവാഹം ഡിവോഴ്സ്, രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചു, അഞ്ച് വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍; ഇത് അഞ്ജുവിന്റെ കഥ
മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഞ്ജു അരവിന്ദ്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വന്‍ ജനപ്രീതി അഞ്ജു അരവിന്ദ് നേടി. സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ അഞ്ജു അരവിന്ദ്. രണ്ട് വിവാഹ ബന്ധങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു. ‘അവള് വികടന്’ എന്ന തമിഴ് മീഡിയയിലാണ് നടി മനസ് തുറന്നത്. കല്യാണം കഴിഞ്ഞ് ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭര്‍ത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. കുറേക്കാലമായി. ബാംഗ്ലൂരില്‍ എനിക്ക് ഡാന്‍സ് ടീച്ചറെനന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസില്‍ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞങ്ങള്‍ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോള്‍ സ്കൂളിലെ ദിനങ്ങള്‍ ഓര്മ വന്നു. അദ്ദേഹം ഡാന്‍സറാണ്. ഐടി രംഗത്തായിരുന്നു. ഇപ്പോള്‍ വിരമിച്ചു. എഴുതുകയും സോഷ്യല്‍…
Read More » -
ലിവിംഗ് ടുഗദറില്‍ ആയിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടി; തുടക്കമിട്ടതില്‍ അഭിമാനമുണ്ടെന്ന് അഭയ ഹിരണ്മയി
ലിവിംഗ് ടുഗദര്‍ ജീവിതത്തെക്കുറിച്ച് മനസുതുറന്ന് ഗായികയും അഭിനേത്രിയുമായ അഭയ ഹിരണ്മയി. പതിനാല് വര്‍ഷത്തോളം മലയാളത്തിലെ സംഗീത സംവിധായകനുമായി പ്രണയത്തിലായിരുന്നു അഭയ. ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയുകയായിരുന്നു. ‘പത്തുവര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ട്. പത്ത് വര്‍ഷം മുന്‍പ് ലിവിംഗ് ടുഗദര്‍ റിലേഷനിലായിരുന്നപ്പോള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിന്റെ വാല്യു എനിക്കന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളൂ, എന്നാല്‍ എല്ലാവരെയും പോലെ ജീവിക്കുകയായിരുന്നു ഞാനും. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് സമൂഹം ഏറെ ഡവലപ്പായി. ആളുകള്‍ എത്ര രസമായാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. ലിവിംഗ് ടുഗദര്‍ അംഗീകരിക്കാന്‍ ഇപ്പോഴത്തെ മാതാപിതാക്കളും തയ്യാറാണ്. നിങ്ങള്‍ കല്യാണം കഴിക്കേണ്ട, കുറച്ചുകാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാന്‍ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെ ആണെന്ന് തോന്നിയാല്‍ മാത്രം തുടര്‍ന്നും ജീവിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത്…
Read More » -
അഭിനയമാണെന്നത് അവള്‍ക്കറിയില്ല, അസാമാന്യ പ്രതിഭ; നാലാം മാസം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍! പ്രേക്ഷകരുടെ ഓമന അമേയക്കുട്ടി
കലാപരമായ കഴിവുകള്‍ ജനനം മുതല്‍ രക്തത്തില്‍ ഉണ്ടെങ്കില്‍ മാത്രമെ സ്വഭാവികമായി അവ അവതരിപ്പിക്കാന്‍ ഏതൊരു കലാകാരനും കഴിയൂ. അത്തരത്തില്‍ അഭിനയം ജന്മസിദ്ധമായി കിട്ടിയിട്ടുള്ള കുട്ടി പ്രതിഭയാണ് ബേബി അമേയ. അമേയ എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം പാറുക്കുട്ടി എന്ന പേരാകും. കാരണം ഉപ്പും മുളകും എന്ന സിറ്റ്കോമാണ് പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയയെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. അമേയ അനില്‍ എന്നാണ് പാറുകുട്ടിയുടെ യഥാര്‍ത്ഥ പേര്. ഏഴ് വയസുകാരിയായ അമേയ നാല് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഉപ്പും മുളകിലേക്ക് സെലക്ടാകുന്നത്. പാറമട വീട്ടിലെ ബാലചന്ദ്രന് തമ്പിയുടേയും നീലിമയുടേയും അഞ്ചാമത്തെ കുഞ്ഞായിട്ടായിരുന്നു ഉപ്പും മുളകിലേക്കുള്ള അമേയയുടെ വരവ്. ബാലുവിനും നീലുവിനും വളരെ വൈകി ജനിച്ച കുഞ്ഞായിരുന്നു അമേയ അവതരിപ്പിച്ച പാറുക്കുട്ടി. ആദ്യ എപ്പിസോഡ് മുതല്‍ അമേയ പ്രേക്ഷക ഹൃദയം കവരുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഒരിടയ്ക്ക് മലയാളികള്‍ ഉപ്പും മുളകും കണ്ടിരുന്നത് തന്നെ പാറുക്കുട്ടിയുടെ കുറുമ്പും കുസൃതിയും ചെറിയ വായിലുള്ള വലിയ…
Read More » -
അഭിനയിക്കാന്‍ 2 കോടി; രാത്രി പാര്‍ട്ടിക്ക് 35 ലക്ഷം; നാഷണല്‍ ക്രഷ് കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; റെയ്ഡില്‍ പിടിയിലായ മദ്യ വില്പന കമ്പനിയുടെ വ്യക്തികള്‍ പേരു വെളിപ്പെടുത്തിയെന്ന് സൂചന
കൊച്ചി: ഡ്രാഗണ്‍, ഒരു ജാതി ജാതകം, പത്തൊമ്പതാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലെ നായികയും നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉണ്ടെന്നാണ് വിവരം. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.…
Read More » -
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും എന്നെ പ്രണയിച്ചവര്‍! ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍…
സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭസമ്പത്തുള്ള സോന നായര്‍ക്ക് നിരവധി ശ്രദ്ധേയ റോളുകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. പ്രഗല്ഭരായ സംവിധായകരുടെ സിനിമകളിലും ടെലി ഫിലിമുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയില്‍ സോന നായര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്, ക്യാമറമാന് ഉദയന്‍ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. വിവാഹശേഷവും തന്നോട് പ്രണയം തുറന്ന് പറഞ്ഞവരെക്കുറിച്ച് സംസാരിക്കുകയാണ് സോന നായര്‍ ഇപ്പോള്‍. ഇന്‍ഫൈന്‍ പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്നെ പ്രണയിക്കുന്നവരുമുണ്ട്. പ്രണയം ആര്‍ക്കും തടുക്കാന്‍ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവര്‍ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവര്‍ക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മള് ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയാെരാള്ക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറയാറുണ്ട്. പക്ഷെ ആള്‍ക്ക് എന്നെ അറിയാം. അതൊക്കെയാണ്…
Read More » -
സ്വന്തം ആന്റണിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് നടന് മോഹന്‍ലാല്‍. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം. ആന്റണി തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരരാജാവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താന്‍ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ…
Read More »


