രജനീകാന്ത്, കമല്‍ ഹാസന്‍ ചിത്രങ്ങളിലെ നടി; കരിയര്‍ തകര്‍ന്നതോടെ വേശ്യാവൃത്തി, എയ്ഡ്‌സ് ബാധിച്ച് ദാരുണരൂപത്തില്‍ മരണം

പലപ്പോഴും സിനിമകളെ വെല്ലുന്ന ജീവിതകഥകളാണ് നമുക്ക് ചുറ്റും ഉണ്ടാവുക. കഥകളേക്കാള്‍ ഞെട്ടിപ്പിക്കുന്നതും ദുരന്തപൂര്‍ണവുമായ ജീവിചതസാഹചര്യങ്ങളെ പല മനുഷ്യരും നേരിടേണ്ടതായി വരും. അത്തരത്തില്‍ കേള്‍ക്കുന്ന ആരുടേയും കണ്ണിനെ ഈറനണയിക്കുന്ന ദുരന്തപൂര്‍ണ്ണമായ ജീവിതകഥയാണ് ഈ പ്രമുഖ നടിയുടേത്. സിനിമാ മേഖലയിലെ ഒരു കറുത്ത പാടെന്ന് വിശേഷിപ്പിക്കുന്ന ദുരന്തങ്ങളാണ് ഈ നടിക്ക് ജീവിത സാഹചര്യങ്ങള്‍ ഒരുക്കിയത്. രജനീകാന്തിന്റെയും കമലിന്റെയും സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഈ നടി തന്റെ അവസാന കാലത്ത് ദുരിതപൂര്‍ണ്ണമായ യാതനകളാണ് അനുഭവിച്ചത്.
മറ്റാരുമല്ല നടി നിഷ നൂര്‍. പ്രമുഖ നായക നടന്മാരുടെ സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന നിഷയെ ചുറ്റിപറ്റി നിരവധി കിംവദന്തികളും കഥകളും പ്രചരിച്ചിരുന്നു. 80 കളിലെ ഒരു മുന്‍നിര നടിയായിരുന്നു നടി നിഷ നൂര്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഇവര്‍ക്ക് ആരാധകര്‍ ഏറെയാണ്.

തമിഴില്‍ ബാലചന്ദര്‍, വിശു തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും തന്റെ സിനിമ കരിയറില്‍ വിചാരിച്ച തരത്തിലുള്ള ഉയര്‍ച്ച ഉണ്ടാക്കാനായി നിഷയ്ക്ക് സാധിച്ചില്ല. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു.
കാലങ്ങള്‍ മുന്നോട്ടു പോകെ നിഷ നൂരിനെ ദാരിദ്ര്യം വല്ലാതെ ബാധിച്ചു. കുടുംബത്തില്‍നിന്ന് അവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല. കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ നിഷ തന്റെ കസിനുമായി വിവാഹിതയായിരുന്നു, പക്ഷേ പിന്നീട് ദമ്പതികള്‍ വിവാഹമോചനം നേടിയെന്നും ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുള്ളതായും പറയപ്പെടുന്നു. ജീവിതത്തില്‍ വളരെ കഷ്ടപ്പെട്ട നിഷയെ ഒരു നിര്‍മ്മാതാവ് അവളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും അതിനുശേഷം ആരും അവളെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചില്ലെന്നും കിംവദന്തികള്‍ പരന്നിരുന്നു.
ഒടുവില്‍ 2007 ഓടെയാണ് നിഷയ്ക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന്. ശരീരം മെലിഞ്ഞ് എല്ലുകള്‍ ഒട്ടിയ അവസ്ഥയിലായിരുന്നു. ഒരു നടിയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അവര്‍ മാറിപ്പോയിരുന്നതായും റിപ്പോര്‍ട്ട്. ആ അവസ്ഥയില്‍ ഒരു മതസംഘടന അവരെ സഹായിച്ചതായി പറയപ്പെടുന്നു. ഒടുവില്‍ 2007 ഏപ്രില്‍ 23 ന് അവര്‍ മരണത്തിന് കീഴടങ്ങി.






