രഹസ്യ വിവാഹവും 13 വര്‍ഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വര്‍ഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

ഒരു സമയത്ത് തെന്നിന്ത്യയില്‍ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു.
അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്.
വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വര്‍ഷത്തേക്ക് ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി.
പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി എന്നാണ് 2012ല്‍ പ്രചരിച്ചത്.
വരന്റെ സ്ഥാനത്ത് മുഴങ്ങി കേട്ടത് ആഞ്ജനേയന്റെ പേരായിരുന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പക്ഷെ ആഞ്ജനേയന്‍ മുമ്പും വിവാ?ഹിതനായിട്ടുണ്ടെന്ന് അറിഞ്ഞതോടെ അനന്യയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പക്ഷെ ആഞ്ജനേയന്റെ ഭൂതകാലത്തെ കുറിച്ച് അനന്യയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നു.
അതിനാലാണ് നടി വീട്ടുകാര്‍ എതിര്‍ത്തിട്ടും ആഞ്ജനേയന്‍ തന്നെ ഭര്‍ത്താവായി മതിയെന്ന് തീരുമാനിച്ചത്. രണ്ടാംകെട്ടുകാരനെ തന്നെ പങ്കാളിയായി മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം പണമായിരിക്കുമെന്നാണ് അന്ന് അനന്യയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനം. പണത്തില്‍ ഭ്രമിച്ചുപോയിയെന്നുള്ള പ്രചാരണങ്ങള്‍ക്ക് നടി കൃത്യമായ മറുപടി പിന്നീട് നല്‍കി വിമര്‍ശകരുടെ വായടപ്പിച്ചു.
വിവാഹനിശ്ചയം കഴിഞ്ഞ സമയം തൊട്ടു കേട്ട ഒന്നായിരുന്നു ഞാന്‍ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തിലാണ് വീണതെന്ന്. എന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് ഞാന്‍ വളര്‍ന്നത്. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങള്‍ നന്നായി മുമ്പോട്ട് പോകും എന്നാണ് വിശ്വാസമെന്നായിരുന്നു അനന്യ പറഞ്ഞത്.
ഇരുവരും തമ്മില്‍ ശരീര ഘടനയിലുള്ള വ്യത്യാസവും നടിയെ പരിഹസിക്കാനുള്ള മാര്‍?ഗമായി അന്ന് ചിലര്‍ ഉപയോ?ഗിച്ചിരുന്നു. തുടക്കത്തില്‍ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ അനന്യയും ആഞ്ജനേയനും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഇരുവരേയും സ്വീകരിച്ചു. വാരിവലിച്ച് സിനിമകള്‍ ചെയ്യുന്നതിനോട് അനന്യയ്ക്ക് താല്‍പര്യമില്ല. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് ലക്ഷ്യം.
അപ്പന്‍, സ്വര്‍ഗം എന്നിവയാണ് അനന്യയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകള്‍. ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളോ കുടുംബജീവിതത്തെ കുറിച്ചോ നടി എവിടേയും സംസാരിക്കാറില്ല. സോഷ്യല്‍മീഡിയയില്‍ ഫോട്ടോകളും പങ്കുവെക്കാറില്ല. അവസാനമായി ആഞ്ജനേയനെ അനന്യയ്‌ക്കൊപ്പം കണ്ടത് നടിയുടെ സഹോദരന്റെ വിവാഹത്തിന് എത്തിയപ്പോഴാണ്. അന്ന് സജീവ സാന്നിധ്യമായിരുന്നു ആഞ്ജനേയന്‍.
പിന്നീട് ആഞ്ജനേയന് എന്ത് സംഭവിച്ചു? ഇരുവരും വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍ മേക്കോവറില്‍ ബോള്‍ഡായി ബോളിവുഡ് സ്‌റ്റൈലില്‍ നടി നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രായം മുപ്പത്തിയെട്ടില്‍ എത്തിയെങ്കിലും ഫിറ്റ്‌നസില്‍ നടി ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല. തമിഴില്‍ സിനിമകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടും നിരവധി കമന്റുകള്‍ നടിയുടെ കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടാറുണ്ട്.






