Life Style

    • കാവ്യയ്ക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, ദിലീപ് വരുന്നത് വരെ സസ്‌പെന്‍സ്; താരവിവാഹത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

      മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ ചടങ്ങായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. 2016 നവംബര്‍ 25ന് കൊച്ചിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പ്രശസ്ത നടന്‍ തന്റെ ഭാഗ്യ നായികയ്ക്ക് താലി ചാര്‍ത്തിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിന് അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണെന്ന് ദിലീപും കാവ്യയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി രഹസ്യമായി നടന്ന താര വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബര്‍ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ പ്രേക്ഷകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുന്‍പ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു. പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന്…

      Read More »
    • അച്ഛനെ അടുപ്പിക്കുന്നില്ല, ഭാര്യ സംഗീത എന്നോ പോയി; അമ്പത്തൊന്നാം ജന്മദിനത്തില്‍ വിജയുടെ ജീവിതം ഇങ്ങനെ…

      തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 51 ആം പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ജീവിതത്തിലെ മറ്റാെരു സുപ്രധാന ഘട്ടത്തിലാണ് വിജയ് ഇന്ന്. സിനിമാ രംഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. അവസാന സിനിമയായ ജന നായകന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രിയ താരം ബിഗ് സ്‌ക്രീനിനോട് വിട പറയുന്നതില്‍ നിരാശയുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇനി സമൂഹത്തെ സേവിക്കാനുള്ള വിജയുടെ തീരുമാനത്തില്‍ പ്രതീക്ഷകളുള്ളവരും ഏറെ. സിനിമാ ലോകത്ത് ലഭിച്ച സ്വീകാര്യത രാഷ്ട്രീയത്തില്‍ വിജയ്ക്കുണ്ടാകുമോ എന്ന് കണ്ടറിയണം. ഏറെ അവഗണനകള്‍ സിനിമാ ലോകത്ത് തുടക്ക കാലത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാന്‍ ഈ പ്രായത്തില്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് വിജയ്. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്. അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായി വിജയ്…

      Read More »
    • നാദിര്‍ഷയുടെ ‘ചക്കര’ ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

      കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയുടെ വളര്‍ത്തു പൂച്ച ‘ചക്കര’ ചത്തതു ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് അനസ്‌തേഷ്യ നല്‍കിയതെന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തില്‍ മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങള്‍ പറയുന്നത്. നാദിര്‍ഷായുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ മറുപടി പറഞ്ഞെന്നുമായിരുന്നു നാദിര്‍ഷാ…

      Read More »
    • പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

      ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp — BCCI (@BCCI) June 20, 2025 ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.…

      Read More »
    • പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ച് ഉദ്യോഗസ്ഥന്റെ ഭാര്യ; സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതും റീല്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍; വിവാദം

      ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നീല ബീക്കൺ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കളോടൊപ്പം റീൽ ചിത്രീകരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ചത്. हाईकोर्ट लगातार ऐसे मामलों में फटकार लगा रहा है।लेकिन छत्तीसगढ़ में पदस्थ डीएसपी के धर्मपत्नी होने की कई फायदे हैं, आपके लिए कोई नियम कायदे नहीं हैं। नीली बत्ती के दरवाजे खुले हैं बोनट पर मेम साहब सवार हैं। यातायात नियमों में माचिस मारकर रुतबे का केक काटा जा रहा है pic.twitter.com/FYjdj3DilX — Gagandeep Singh (@GagandeepNews) June 13, 2025 വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചത്…

      Read More »
    • ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

      ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന്…

      Read More »
    • 60 ലക്ഷത്തിന്റെ 100 വെരുകുകള്‍, 25 സ്വര്‍ണക്കട്ടി, 17 ലക്ഷം രൂപ… സ്ത്രീധനപ്പട്ടിക നീളുകയാണ്

      മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അച്ഛന്‍ നല്‍കിയ വിവാഹസമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് ലോകം! വിയറ്റ്‌നാമില്‍ നടന്ന വിവാഹത്തില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 100 വെരുകുകളുള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വധുവിന്റെ കുടുംബം നല്‍കിയത്. വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നാണ് ലോകത്തെ ഏറ്റവും വില കൂടിയ കാപ്പികളില്‍ ഒന്നായ കോപ്പി ലുവാക്ക് ഉത്പാദിപ്പിക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് വെരുകിന് ഇത്ര വില വരുന്നതും. 22 വയസ്സുകാരിയായ വധുവിനുള്ള സമ്മാനം 100 വെരുകില്‍ ഒതുക്കാന്‍ കുടുംബം തയാറായിരുന്നില്ല. 25 സ്വര്‍ണക്കട്ടികളും പണമായി 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ), 300 മില്ല്യണ്‍ ഡോങ് (ഏകദേശം 10 ലക്ഷം രൂപ മൂല്യമുള്ള കമ്പനി ഓഹരികളും, അമൂല്യമായ മറ്റനവധി വസ്തുക്കളും) എന്നിവ സമ്മാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ വിയറ്റ്നാമില്‍ മേയിലാണ് ഈ ആഡംബര വിവാഹം നടന്നതെന്നും വരന്റെ കുടുംബം വജ്രാഭരണങ്ങളും 200 മില്ല്യണ്‍ ഡോങും വധുവിന്റെ കുടുംബത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ക്ക്…

      Read More »
    • 15-ാം വയസില്‍ 35കാരനുമായി പ്രണയം, അമ്മയില്‍നിന്നു ക്രൂരപീഡനം; ഇത് സീമയുടെ കഥ!

      കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സീമ കപൂര്‍. വേദനാജനകമായ ഓര്‍മകളും വ്യക്തിജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സീമയ്ക്ക് വെറും ആറ് വയസുള്ളപ്പോഴാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ഷോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ’15 വയസുള്ളപ്പോള്‍ 35 വയസുള്ള ഒരാളുമായി ഞാന്‍ പ്രണയത്തിലായി. അയാള്‍ വിവാഹിതനാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇക്കാര്യം ഞാന്‍ അറിഞ്ഞതോടെ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍, അത് വെറും കള്ളമായിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഭിനയത്തോടുള്ള ഇഷ്ടം കുട്ടിക്കാലത്ത് തുറന്നുപറഞ്ഞപ്പോള്‍ അമ്മ ക്രൂരമായി ഉപദ്രവിച്ചു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലുള്ളയാളാണ് അമ്മ. അവര്‍ എപ്പോഴും വളരെ മോശമായും ദേഷ്യത്തോടെയുമാണ് എന്നോട് സംസാരിച്ചിരുന്നത്. എന്നെ പലപ്പോഴും അവര്‍ ഉപദ്രവിക്കുമായിരുന്നു. ഇത് സ്ഥിരമായതോടെ എനിക്ക് സഹിക്കവയ്യാതെയായി. പിന്നീട് ഞാന്‍ അച്ഛനൊപ്പം കഴിയാന്‍…

      Read More »
    • ചൂടില്ലാതിരുന്നാല്‍ മതി! രാജ്യത്ത് എസികളുടെ താപനിലയ്ക്ക് നിയന്ത്രണം കൊണ്ടുവരും; 20 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കും; പുതുതായി നിര്‍മിക്കുന്ന എസികള്‍ക്കു ബാധകമാക്കും

      ദില്ലി: രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോദി സര്‍ക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖ്‌ലെ കുറ്റപ്പെടുത്തു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാര്‍ ആക്കണമെന്നാണ് ഹുവ മൊയ്ത്രയുടെ പരിഹാസം.  

      Read More »
    • മണ്‍സൂണ്‍ സമയപ്പട്ടിക: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതോളം ട്രെയിനുകളുടെ സമയം മാറും; പുതിയ സമയം ഇങ്ങനെ

      തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക 15ന് പ്രാബല്യത്തിലാകും. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന നാൽപ്പതോളം ട്രെയിനുകളുടെ സമയം മാറും. ഒക്‌ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക. പുറപ്പെടുന്നതിലും സ്‌റ്റേഷനിൽ എത്തുന്ന സമയത്തിലും മാറ്റമുണ്ടാകും. കൂടുതൽ വിവരങ്ങൾ 139 എന്ന നമ്പറിലും നാഷണൽ ട്രെയിൻ എൻക്വയറി സിസ്‌റ്റത്തിലും (എൻടിഇഎസ്‌) ആപ്പിലും അറിയാം. പ്രധാന ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലെ മാറ്റവും ബ്രാക്കറ്റിൽ നിലവിലെ സമയവും ●എറണാകുളം ജങ്‌ഷൻ–പുണെ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (22149 ) – പുലർച്ചെ 2.15 (രാവിലെ 5.15) ● എറണാകുളം–ഹസ്രത്‌ നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്- എക്‌സ്‌പ്രസ്‌ (22655 ) –-പുലർച്ചെ 2.15 (രാവിലെ 5.15) ● തിരുവനന്തപുരം നോർത്ത് -യോഗ നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (12217 )- –പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുവനന്തപുരം നോർത്ത് –അമൃതസർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (12483 )–പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുനെൽവേലി-ഹാപ എക്സ്പ്രസ് (19577) –പുലർച്ചെ 5.05 (രാവിലെ 8.00)…

      Read More »
    Back to top button
    error: