Life Style
-
”ഞാനായിരുന്നു സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത്; അമ്മയാകാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നയാളാണ്”
ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് മധുപാല്‍. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോള്‍ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേള്‍ക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യന്‍ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു. അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടു. ”സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവര്‍ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും…
Read More » -
നഗ്മയുടെ കോസ്റ്റ്യൂമിന്റെ വില കേട്ട് നിര്‍മാതാവ് ഞെട്ടി; സെറ്റില്‍ പ്രശ്‌നം, നടി ഇറങ്ങിപ്പോയി
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടിയാണ് നഗ്മ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നഗ്മ അക്കാലത്തെ മാദക താരമായിരുന്നു. മുംബൈക്കാരിയായ നഗ്മയ്ക്ക് തെന്നിന്ത്യന്‍ സിനിമാ രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. രജിനികാന്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നഗ്മയ്ക്ക് വളരെ പെട്ടെന്ന് കരിയറില്‍ പേരും പ്രശസ്തിയും ലഭിച്ചു. ഗോസിപ്പുകള്‍ വിടാതെ പിന്തുടര്‍ന്ന നടിയുമാണ് നഗ്മ. ശരത് കുമാര്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കൊപ്പം നഗ്മയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നു. നഗ്മയ്ക്ക് അധോലോകത്തെ പ്രമുഖനുമായി ബന്ധമുണ്ടെന്ന് വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെയെല്ലാം നേരിട്ട് സധൈര്യം മുന്നോട്ട് പോകാന്‍ നഗ്മയ്ക്ക് സാധിച്ചു. വിവാദ കലുഷിതമായ കരിയര്‍ തന്റെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നഗ്മ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗ്മ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഭാരത സിംഹം’ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ സാഗര്‍ സംസാരിച്ചത്. നടന്‍ മഹേഷ് ബാബുവിന്റെ പിതാവായ അന്തരിച്ച…
Read More » -
”ഇപ്പോഴും ജീവനോടെയുണ്ടെന്നത് അവിശ്വസനീയം; മൂന്ന് നാല് വര്‍ഷം നേരിട്ട മാനസിക സംഘര്‍ഷം…”
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി നടി പാര്‍വതി തിരുവോത്തിനെ തേടി വിവാദങ്ങളെത്തുന്നത്. കസബ എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം, അമ്മ സംഘടനയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് തുടങ്ങി പല വിഷയങ്ങള്‍ പാര്‍വതി തിരുവോത്തിന് നേരെ സൈബര്‍ അധിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലൂടെ നടിക്ക് കടന്ന് പോകേണ്ടി വന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളും വിവാദങ്ങളും എത്രമാത്രം തന്നെ ബാധിച്ചു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാര്‍വതി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മൂന്നാല് വര്‍ഷം മുമ്പ് ഞാന്‍ കടന്ന് പോയ മാനസിക നില നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ഇല്ലാതിരിക്കാന്‍ എല്ലാ ചാന്‍സുമുണ്ടായിരുന്നു. ചിലപ്പോള്‍ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാന്‍ മിസ് ചെയ്‌തേനെ. ജീവിതം മിസ് ചെയ്‌തേനെ. ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല. കാരണം വിട്ടുകൊടുക്കുന്നതിനടുത്ത് നിങ്ങള്‍ എത്തി. താന്‍…
Read More » -
വിവാഹിതനായ നിര്‍മാതാവുമായി വിവാഹം ഉടന്‍! നടി അഞ്ജലിയുടെ വിവാഹം ഉടന്‍?
മലയാളികള്‍ക്കും സുപരിചിതയായ തമിഴ് നടിയാണ് അഞ്ജലി. ‘അങ്ങാടി തെരു’ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളരുന്നത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് തെലുങ്കിലും വിജയ ചിത്രങ്ങളില്‍ നടി അഭിനയിച്ച് പ്രശസ്തിയിലേക്ക് വളര്‍ന്നത്. പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചു. ഏറ്റവുമൊടുവില്‍ ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അഭിനയിച്ചത്. ഈ സിനിമയിലെ നടിയുടെ കഥാപാത്രത്തിന് ഏറെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അഞ്ജലിയുടെ വിവാഹവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി നടി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിക്കുകയാണ്. സിനിമയ്ക്ക് പുറമേ നിലവില്‍ വെബ് സീരീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി അഞ്ജലി. ഇതിനിടയിലാണ് നടി വിവാഹിതയാവാനും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനും ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി പല മാധ്യമങ്ങളും നടിയുടെ കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെ പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി…
Read More » -
അനുഭവിച്ച വിഷമം ഒരു സോറി കൊണ്ട് തീരില്ല; മോശം കമന്റിട്ടയാളെ കോടതി കയറ്റി മഞ്ജു പത്രോസ്
“വെറുതെ അല്ല ഭാര്യ” എന്ന റയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തിയ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ലഭാര്യ എന്ന പരിപാടിയില്‍ ഭര്‍ത്താവ് സുനിച്ചനൊപ്പമായിരുന്നു മഞ്ജു എത്തിയത്. എന്നാല്‍ പരിപാടിയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പരിപാടിയിലൂടെ തന്റെ കരിയര്‍ എന്താണെന്ന് മനസിലാക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും മഞ്ജുവിന് സാധിച്ചു. മറിമായം എന്ന പരിപാടിയിലൂടെയായിരുന്നു തുടക്കം. ഇതിന് പിന്നാലെ ചില സിനിമകളിലും വേഷമിട്ടു. തുടര്‍ന്ന് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ വഴിത്തിരിവായിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജു പത്രോസ് വിവാദത്തിലും പെട്ടിരുന്നു. ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതും മറ്റൊരു രീതിയില്‍ പ്രചരിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. മഞ്ജുവിനെ അമ്മയെ പോലെയാണ് കരുതുന്നതെന്ന് ഫുക്രുവും ആ സമയത്ത് പറഞ്ഞിരുന്നു. ബിഗ് ബോസ്സിന് ശേഷം താന്‍ ചെയ്തുകൊണ്ടിയിരുന്ന അളിയന്‍സ് എന്ന ചാനല്‍ പരിപാടിയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റിന് കോടതിയെ സമീപിച്ചിരിക്കുകയാണ് മഞ്ജു. 2020ലാണ് കമന്റ് വന്നത്. ആ സമയം തന്നെ…
Read More » -
”കല്യാണത്തിന് ശേഷം ചാവി കൊടുത്ത് വിട്ടത് പോലെയായിരുന്നു; മൂന്നാമത്തെ കണ്മണി 38 ാം വയസില്‍”
വിവാഹിതയായതോട് കൂടിയാണ് നടി ദിവ്യ ഉണ്ണി സിനിമ ഉപേക്ഷിക്കുന്നത്. ചെറിയ പ്രായത്തിലെ സിനിമയിലേക്ക് എത്തി പിന്നീട് നായികയായി മാറിയ ദിവ്യ ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തുടരുകയാണ്. ഇതിനിടെ തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിലൂടെ പറയുകയാണ് നടിയിപ്പോള്‍. മുപ്പത് വയസിന് മുന്‍പ് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതും നാല്‍പതിനോട് അടുത്ത് ഇളയമകള്‍ ജനിച്ചതിനെ പറ്റിയുമൊക്കെ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. സത്യത്തില്‍, കല്യാണത്തിനു ശേഷം ചാവി കൊടുത്ത പാവയെ പോലെ ഞാനിങ്ങനെ ഓടി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദിവ്യ ഉണ്ണി തന്റെ ജീവിതത്തെ പറ്റി പറയുന്നത്. അമേരിക്കയില്‍ ശ്രീപദം പെര്‍ഫോമിങ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചര്‍ എഡ്യുക്കേഷന്‍ എന്ന ഡാന്‍സ് സ്റ്റുഡിയോ തുടങ്ങി. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. കുറെ വര്‍ഷങ്ങള്‍ അതിന്റെ തിരക്കുകളിലായിരുന്നു. ഇപ്പോള്‍ ശ്രീപാദത്തിന് 20 വയസ്സായി. അതിനിടയില്‍ എനിക്കു മൂന്നു മക്കളുണ്ടായെന്നും നടി പറയുന്നു. എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അര്‍ജുനും മീനാക്ഷിയും…
Read More » -
ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ഇത്രയും പണമോ? തുടര്‍പരാജയങ്ങള്‍ക്കിടെ നയന്‍താര വാങ്ങിയ തുക
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വന്ന് പോയ നായിക നടിമാര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ വളരെ ചുരുക്കം പേര്‍ക്കേ കരിയറില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ നായിക നിരയില്‍ സൂപ്പര്‍ താര പദവിയോടെ ഇന്നും നിലനില്‍ക്കാന്‍ നടി നയന്‍താരയ്ക്ക് കഴിയുന്നു. 38 വയസിലും നയന്‍താരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും നയന്‍താര സാന്നിധ്യം അറിയിച്ചു. ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര ബോളിവുഡിലേക്ക് അരങ്ങേറിയത്. എന്നാല്‍ തുടര്‍ന്നും ഹിന്ദി സിനിമകള്‍ ചെയ്യാന്‍ നയന്‍താര തയ്യാറായിട്ടില്ല. തെന്നിന്ത്യന്‍ സിനിമകളിലേക്കാണ് താരം ശ്രദ്ധ നല്‍കുന്നത്. അന്നും ഇന്നും നയന്‍താര കൂടുതല്‍ സജീവം തമിഴകത്താണ്. ഒരു കാലത്ത് തെലുങ്കിലും തിരക്കേറിയ നടിയായിരുന്നെങ്കിലും ഇപ്പോള്‍ വലപ്പോഴുമേ നയന്‍താര തെലുങ്ക് സിനിമകളില്‍ അഭിനയിക്കാറുള്ളൂ. ?ഗോഡ്ഫാദര്‍ എന്ന ചിരഞ്ജീവി ചിത്രത്തിന് ശേഷം പിന്നീടൊരു സിനിമയിലും നയന്‍താരയെ ആരാധകര്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതൊന്നും നയന്‍താരയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. പ്രതിഫലക്കാര്യത്തില്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ് നടി. അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിന്…
Read More » -
ഒരുപാട് കാര്യം ചേച്ചിയോട് പറയാനുണ്ടെന്ന് പറഞ്ഞു; എനിക്ക് കുറ്റബോധമുണ്ട്; സുബിയെക്കുറിച്ച് മഞ്ജു പിള്ള
സിനിമാ രംഗത്ത് നിരവധി അടുത്ത സൗഹൃദങ്ങള്‍ നടി മഞ്ജു പിള്ളയ്ക്കുണ്ട്. സിനിമകളിലും സീരിയലുകളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടുള്ള മഞ്ജു പിള്ളയ്ക്ക് സിനിമകളില്‍ ഇപ്പോള്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അന്തരിച്ച നടി കല്‍പ്പനയ്ക്ക് പകരക്കാരിയായാണ് ഉര്‍വശിയെ ഇന്ന് പ്രേക്ഷകര്‍ കാണുന്നത്. കല്‍പ്പനയുമായി അടുത്ത സൗഹൃദം മഞ്ജു പിള്ളയ്ക്കുണ്ടായിരുന്നു. കല്‍പ്പന, സുബി സുരേഷ് തുടങ്ങിയവരുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പിള്ള. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് മഞ്ജു പിള്ള സംസാരിച്ചത്. മൈല്‍സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കല്‍പ്പന ചേച്ചിയും സുബിയും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് തമാശ പറയുന്ന ആള്‍ക്കാരാണ്. അവസാനം മിനി ചേച്ചി (കല്‍പ്പന) എന്നോട് വിളിച്ച് പറഞ്ഞ സംഭവമുണ്ട്. അത്തം നക്ഷത്രക്കാര്‍ക്ക് മോശം സമയമാണ് മക്കളെ, നീ സൂക്ഷിക്കണം, പൃഥിരാജിനെ കണ്ടിരുന്നു ഫ്‌ലൈറ്റില്‍ വെച്ച്. ശരിയാണെന്ന് രാജുവും പറഞ്ഞു. സൂക്ഷിക്കണേ എന്ന് എന്നോട് പറഞ്ഞിട്ടാണ് പുള്ളിക്കാരി പോയി മരിച്ചത്. മിനി ചേച്ചിയും ഞാനും രാജുവും അത്തം നാളുകാരാണ്. അന്നത്തെ…
Read More » -
”ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള്‍ നില്‍ക്കുന്നത് പോലെയിരിക്കും”! മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്‌നം; ആദ്യമായി സൂചന നല്‍കി മേതില്‍ ദേവിക
നര്‍ത്തകിയായി ജനപ്രീതി നേടാന്‍ കഴിഞ്ഞ മേതില്‍ ദേവിക മിക്കപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് മേതില്‍ ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതില്‍ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോന്‍ നായകനാകുന്ന ‘കഥ ഇന്ന് വരെ’ ആണ് ആദ്യ സിനിമ. മേതില്‍ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട് നടനും എംഎല്‍എയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേര്‍പിരിയലുമാണ് ഇതിന് കാരണമായത്. ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. രാജീവ് നായര്‍ എന്നാണ് ദേവികയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 2002 ല്‍ വിവാഹിതരായ ഇരുവരും 2004 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മുകേഷിനെ വിവാഹം ചെയ്യുന്നത്. 2013 ല്‍ വിവാഹിതരായ ഇവര്‍ 2021 ല്‍ വേര്‍പിരിഞ്ഞു. ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേതില്‍ ദേവികയിപ്പോള്‍. പലപ്പോഴും ആള്‍ക്കാര്‍ വിചാരിക്കുന്നത് എഴുത്തുകാരന്‍…
Read More » -
മിമിക്രിയുടെ തലതൊട്ടപ്പന്‍; ‘കൊതുകു’ നാണപ്പന്റെ 89 ാം ജന്മവാര്‍ഷികം
‘നാടോടിക്കാറ്റി’ല്‍ ദാസനെയും വിജയനെയും ജോലിയില്‍നിന്ന് പുറത്താക്കിയ സൂപ്പര്‍വൈസറെ ഓര്‍ക്കുന്നില്ലേ? ഒഴിവു സമയങ്ങളില്‍ കാട്ടിക്കൂട്ടിയ തമാശകളില്‍നിന്നും മണിക്കൂറുകള്‍ നീളുന്ന മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ‘കൊതുകു’ നാണപ്പന്‍. അതെ മിമിക്രി എന്ന ജനപ്രിയ കലയുടെ തലതൊട്ടപ്പനായ കൊതുകു നാണപ്പന്‍െ്‌റ 89 ാം ജന്മവാര്‍ഷികമായിരുന്നു ഇന്നലെ. ചങ്ങനാശ്ശേരി പെരുന്നയില്‍ മുട്ടത്തു മഠത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകനായി 1935 മാര്‍ച്ച് 12-ന് ജനിച്ചു. നാരായണന്‍ നമ്പൂതിരി എന്നതായിരുന്നു യഥാര്‍ത്ഥ നാമം. തിരുവനന്തപുരം ഗവ. പോളീടെക്‌നിക്കില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബിരുദം നേടി മുംബൈ ടെക്‌സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസില്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ചെയ്തു. 1968ല്‍ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. തുടര്‍ന്ന് ബോംബെ ശ്രീനാരായണ മന്ദിരസമിതി 1968 സപ്റ്റംബര്‍ 8 ന് ശ്രീനാരായണ ഗുരുവിന്റെ 114-ാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ആദ്യമായി ‘മൂന്നു കൊതുകുകള്‍’ എന്ന പേരില്‍ ഒരു മുഴുനീള മിമിക്രി…
Read More »