ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്തു, മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍… മരുമകള്‍ മഞ്ജിമ പ്രതികരിച്ചതിങ്ങനെ

നടന് കാര്‍ത്തിക് മുത്തുരാമന് സിനിമാ രംഗത്ത് ഇന്ന് സജീവമല്ല. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്ന കാര്‍ത്തിക്കിന്റെ ജീവിതം നാടകീയമായാണ് മുന്നോട്ട് പോയത്. രണ്ട് വിവാഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ പിറന്ന രണ്ട് ആണ്മക്കളില് ഒരാളാണ് ഗൗതം കാര്‍ത്തിക്. 1999 ല്‍ രാഗിണിയുടെ സഹോദരി രതിയെയും കാര്‍ത്തിക് വിവാഹം ചെയ്തു. ഇതോടെ രാഗിണിയും കാര്‍ത്തിക്കും അകന്നു. രതിക്കും കാര്‍ത്തിക്കിനും ഒരു മകനുണ്ട്.
കാര്‍ത്തിക്കിന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഗൗതം കാര്‍ത്തിക് ഒരിക്കല്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. വേര്‍പിരിയല്‍ തന്റെ കുട്ടിക്കാലത്തെ ബാധിച്ചതിനെക്കുറിച്ചാണ് ഗൗതം കാര്‍ത്തിക് സംസാരിച്ചത്.
ഞാന്‍ ഒരു സെപറേറ്റഡ് കുടുംബത്തില്‍ നിന്നാണ്. അച്ഛനും അമ്മയും ഒരുമിച്ചല്ല. അവര്‍ പരസ്പരം സംസാരിക്കാറില്ല. എനിക്ക് 9 വയസുള്ളപ്പോഴാണ് അവര്‍ പിരിഞ്ഞത്. എന്നെ വളര്‍ത്തിയത് അമ്മയാണ്. അച്ഛന് ചെന്നൈയിലായിരുന്നു. വര്‍ഷത്തില്‍ അദ്ദേഹം രണ്ട് തവണ ഫോണ്‍ കോള്‍ ചെയ്യും. കാരണം അദ്ദേഹം തിരക്കിലായിരുന്നു. ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ വരും. അമ്മ ഞങ്ങള്‍ രണ്ട് മക്കളെ വളര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സുഹൃത്തുക്കളും കസിന്‍സുമായിരുന്നു സപ്പോര്‍ട്ട്.

ഗൗതമിന്റെ അച്ഛന് ഈ വിവാഹത്തില്‍ സന്തുഷ്ടനല്ല, ഒരു ക്ഷണക്കത്ത് മാത്രമേ നല്കിയുള്ളൂ എന്നൊക്കെ ആര്‍ട്ടിക്കിളുകള്‍ വന്നു. എത്ര ക്ഷണക്കത്ത് നല്‍കണം? അദ്ദേഹം എന്റെ ഭര്‍തൃപിതാവാണ്. ക്ഷണക്കത്തിന്റെ ആവശ്യമേയില്ലെന്നും മഞ്ജിമ മോഹന്‍ പറഞ്ഞു. വിവാഹ സമയത്തും ഇപ്പോഴും പ്രശ്നങ്ങളില്ല. കാര്‍ത്തിക് അങ്കില് വളരെ ചില് ആയ ആളാണ്. ഇതൊന്നും അദ്ദേഹം കാര്യമാക്കില്ല.
ഞങ്ങള്‍ പോയി അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് അച്ഛനെയും അമ്മയെയുമാണ് മക്കള്‍ വിവാഹക്ഷണക്കത്ത് കൊടുത്ത് വിളിക്കുക. ക്ഷണക്കത്ത് പ്രിന്റ് ചെയ്ത് വന്നപ്പോള്‍ ആദ്യം അദ്ദേഹത്തെ കൊണ്ട് പോയി കാണിച്ചു. കല്യാണക്കാര്യം അദ്ദേഹത്തോട് പറഞ്ഞ ശേഷമാണ് ഡേറ്റ് തീരുമാനിച്ചത്. ഇതൊന്നും വിശദീകരണം നല്‍കേണ്ട കാര്യമല്ലെന്നും മഞ്ജിമ മോഹന്‍ വ്യക്തമാക്കി.
ഗൗതമിനെ ഡേറ്റ് ചെയ്യുന്ന സമയത്തേ അദ്ദേഹത്തിന് എന്നെ അറിയാം. താന്‍ ഒരുപാട് തവണ ആ വീട്ടില്‍ പോയിട്ടുണ്ടെന്നും മഞ്ജിമ പറഞ്ഞു. തമാശകള്‍ പറയുന്ന ആളാണ് അദ്ദേഹമെന്നും മഞ്ജിമ മോഹന്‍ വ്യക്തമാക്കി.






