Life Style

    • ”അദ്ദേഹം ശുദ്ധന്‍, തെറ്റ് ചെയ്യില്ല! ലൈഫ് എന്താകുമെന്ന് അറിയാത്തപ്പോഴും ജയിലില്‍ വെച്ച് ആശ്വസിപ്പിച്ചു”

      ടു കണ്‍ട്രീസ് മുതല്‍ പ്രിന്‍സ് ആന്റ് ഫാമിലി വരെ എത്തി നില്‍ക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ വെങ്കിട്ട് സുനിലിന്റെ സിനിമാ ജീവിതം. ദിലീപ് സിനിമകള്‍ക്ക് വേണ്ടിയാണ് വെങ്കിട്ട് ഏറെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. നടന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയാണ് പത്ത് വര്‍ഷമായി വെങ്കിട്ട്. സ്‌കൂള്‍ കാലം മുതല്‍ സ്‌റ്റൈലിങ് ഇഷ്ടമാണ്. അങ്ങനെയാണ് ബാംഗ്ലൂര്‍ പോയി ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നത്. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് കോഴ്‌സിന് ചേര്‍ന്നത്. ഡിപ്ലോമയ്ക്കുശേഷം ഡിഗ്രിയും അതേ കോളജില്‍ ജോയിന്‍ ചെയ്തു. ശേഷമാണ് ജോലിക്ക് കയറിയത്. ദിലീപേട്ടനും ഞാനും അയല്‍ക്കാരാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ ആ കുടുംബവുമായി നല്ല ബന്ധമുണ്ട്. കിറ്റ്ക്‌സിലായിരുന്നു ആദ്യം ജോലി. പിന്നീട് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രാണയില്‍ ഡിസൈനറായി കുറച്ച് കാലം ജോലി ചെയ്തു ശേഷമാണ് ദിലീപേട്ടന്റെ സിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തുടങ്ങിയത്. സര്‍ട്ടിഫിക്കറ്റോ എക്‌സ്പീരിയന്‍സോ ചോദിക്കാതെയാണ് തന്നെ ദിലീപ് ഒപ്പം കൂട്ടിയതെന്നും സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കിട്ട് പറഞ്ഞു. ദിലീപുമായി…

      Read More »
    • വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

      കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്. പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. ‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ…

      Read More »
    • എന്നെ പറ്റി മോശം പറഞ്ഞ് നടന്നു, ആ സൗഹൃദങ്ങള്‍ അവസാനിപ്പിച്ചു; ആര്യയും വീണയും പിണക്കത്തിലോ? ചര്‍ച്ച ഇങ്ങനെ…

      ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായിരുന്നു ആര്യ ബഡായിയും വീണ നായരും. രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്തിരുന്നവരായിരുന്നതുകൊണ്ട് തന്നെ ഹൗസിലായിരുന്നപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എല്ലാ കാര്യങ്ങളിലും ഒരുമിച്ച് നിന്നായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും പിണക്കത്തിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതിന് കാരണം കഴിഞ്ഞ ദിവസം വീണ നല്‍കിയ അഭിമുഖമാണ്. വളരെ പ്രിയപ്പെട്ടതെന്ന് കരുതി താന്‍ പലരേയും ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ അസാന്നിധ്യത്തില്‍ അവരെല്ലാം തന്നെ പറ്റി മോശം പറഞ്ഞ് നടക്കുന്നുവെന്ന് മനസിലായപ്പോള്‍ ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നുമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞത്. അച്ഛന്‍ മരിച്ച് കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ വിദേശത്ത് പ്രോ?ഗ്രാമിന് പോയപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സെല്‍ഫി കണ്ട് എനിക്ക് പരിചയമുള്ള വ്യക്തി തന്നെ എന്നെ വിമര്‍ശിച്ചിരുന്നു. അതിനുശേഷം എന്ത് ചെയ്യുമ്പോഴും കുറേക്കാലം ഞാന്‍ നാട്ടുകാരെ പേടിച്ചാണ് ചെയ്തിരുന്നത്. നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ വരെ നമ്മളെ കുറിച്ച് പറഞ്ഞിരുന്നത് എന്താണെന്ന് വൈകിയെ…

      Read More »
    • വിവാഹം കഴിച്ചത് മുഖ്യമന്ത്രിയുടെ മകനെ; 11 ാം നാള്‍ ഭര്‍ത്താവിന്റെ മരണം, നടിക്ക് സംഭവിച്ചത്…

      വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളുടെ ജീവിതത്തെ അസൂയയോടെയും ആരാധനയോടെയും ആളുകള്‍ നോക്കിക്കാണാറുണ്ട്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആയിരിക്കും അവരുടെ ജീവിത ശൈലി. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതവും അതിലെ സംഭവങ്ങളും ദുരന്തപൂര്‍ണവുമാകാറുണ്ട്. അങ്ങനെ വര്‍ഷങ്ങളായി ദുഖം പേറി ജീവിക്കുന്ന ഒരു പഴയ സൂപ്പര്‍താരമുണ്ട് ബോളിവുഡില്‍. മുഖ്യമന്ത്രിയുടെ മകനെ വിവാഹം കഴിച്ച ആ ബോളിവുഡ് നടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിവാഹത്തിന്റെ പതിനൊന്നാം നാള്‍ ഈ നടിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. 70 കളിലും 80 കളിലും ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ലീന ചന്ദവാര്‍ക്കര്‍. കര്‍ണാടകയിലെ ഒരു പട്ടാള കുടുംബത്തിലാണ് ലീന ജനിച്ചത്. 1968 ല്‍ പുറത്തിറങ്ങിയ ‘മാ കാ മീത്ത്’ എന്ന ചിത്രത്തിലൂടെയാണ് ലീന ചന്ദവാര്‍ക്കര്‍ നടിയായി അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നയാണ് നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ഒറ്റരാത്രികൊണ്ട് ലീന പ്രശസ്തിയിലേക്ക് ഉയര്‍ന്നു, മുന്‍നിര നടന്മാരായ രാജേഷ് ഖന്ന,…

      Read More »
    • കാവ്യയ്ക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, ദിലീപ് വരുന്നത് വരെ സസ്‌പെന്‍സ്; താരവിവാഹത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

      മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ ചടങ്ങായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. 2016 നവംബര്‍ 25ന് കൊച്ചിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പ്രശസ്ത നടന്‍ തന്റെ ഭാഗ്യ നായികയ്ക്ക് താലി ചാര്‍ത്തിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിന് അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണെന്ന് ദിലീപും കാവ്യയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി രഹസ്യമായി നടന്ന താര വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബര്‍ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ പ്രേക്ഷകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുന്‍പ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു. പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന്…

      Read More »
    • അച്ഛനെ അടുപ്പിക്കുന്നില്ല, ഭാര്യ സംഗീത എന്നോ പോയി; അമ്പത്തൊന്നാം ജന്മദിനത്തില്‍ വിജയുടെ ജീവിതം ഇങ്ങനെ…

      തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 51 ആം പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നത്. ജീവിതത്തിലെ മറ്റാെരു സുപ്രധാന ഘട്ടത്തിലാണ് വിജയ് ഇന്ന്. സിനിമാ രംഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. അവസാന സിനിമയായ ജന നായകന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രിയ താരം ബിഗ് സ്‌ക്രീനിനോട് വിട പറയുന്നതില്‍ നിരാശയുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇനി സമൂഹത്തെ സേവിക്കാനുള്ള വിജയുടെ തീരുമാനത്തില്‍ പ്രതീക്ഷകളുള്ളവരും ഏറെ. സിനിമാ ലോകത്ത് ലഭിച്ച സ്വീകാര്യത രാഷ്ട്രീയത്തില്‍ വിജയ്ക്കുണ്ടാകുമോ എന്ന് കണ്ടറിയണം. ഏറെ അവഗണനകള്‍ സിനിമാ ലോകത്ത് തുടക്ക കാലത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാന്‍ ഈ പ്രായത്തില്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് വിജയ്. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്. അച്ഛന്‍ എസ്.എ ചന്ദ്രശേഖറുമായി വിജയ്…

      Read More »
    • നാദിര്‍ഷയുടെ ‘ചക്കര’ ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

      കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയുടെ വളര്‍ത്തു പൂച്ച ‘ചക്കര’ ചത്തതു ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് അനസ്‌തേഷ്യ നല്‍കിയതെന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തില്‍ മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് മൃഗസംരക്ഷണ വൃത്തങ്ങള്‍ പറയുന്നത്. നാദിര്‍ഷായുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ മറുപടി പറഞ്ഞെന്നുമായിരുന്നു നാദിര്‍ഷാ…

      Read More »
    • പരിക്ക് വില്ലനാകില്ല; കരുണ്‍ ഇന്നിറങ്ങും; രാഹുലിനും പ്രസിദ്ധിനുമൊപ്പം വീണ്ടും കളിക്കുന്നതില്‍ ആഹ്‌ളാദം; ‘ഇക്കാലമത്രയും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ നിമിഷങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്’

      ന്യൂഡല്‍ഹി: പരിക്ക് വില്ലനാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ താരത്തിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നെറ്റ്‌സിലെ പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് കരുണിന്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് പ്രസിദ്ധ് ഓടിയെത്തി. പെട്ടെന്ന് ചിരി വീണ്ടെടുത്ത താരം ബാറ്റിങ് തുടര്‍ന്നു. കരുണിന്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചുവെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി We are set for the series opener #TeamIndia | #ENGvIND pic.twitter.com/xAbVDUsUdp — BCCI (@BCCI) June 20, 2025 ‘എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്റെ ആദ്യ ചിന്ത ഇന്ത്യക്കുവേണ്ടി കളിക്കണമെന്നായിരുന്നു എന്നും അതാണു തന്നെ മുന്നോട്ടു നയിച്ചതെന്നും’ കരുണ്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ടിവിയിലൂടെ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സമയത്തും ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.…

      Read More »
    • പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ച് ഉദ്യോഗസ്ഥന്റെ ഭാര്യ; സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതും റീല്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍; വിവാദം

      ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നീല ബീക്കൺ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കളോടൊപ്പം റീൽ ചിത്രീകരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ചത്. हाईकोर्ट लगातार ऐसे मामलों में फटकार लगा रहा है।लेकिन छत्तीसगढ़ में पदस्थ डीएसपी के धर्मपत्नी होने की कई फायदे हैं, आपके लिए कोई नियम कायदे नहीं हैं। नीली बत्ती के दरवाजे खुले हैं बोनट पर मेम साहब सवार हैं। यातायात नियमों में माचिस मारकर रुतबे का केक काटा जा रहा है pic.twitter.com/FYjdj3DilX — Gagandeep Singh (@GagandeepNews) June 13, 2025 വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചത്…

      Read More »
    • ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

      ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന്…

      Read More »
    Back to top button
    error: