Health

  • ശസ്ത്രക്രിയ കൂടാതെ നൂതന ചികിത്സയിൽ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി

    പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടർന്നാണ് ഇവർ ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വർഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു. സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിർദേശിക്കുന്നത്. രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹൃദ്രോഗികൾക്ക് ഉപയോഗിക്കുന്ന മാതൃകയിൽ നട്ടെല്ലിൽ സ്റ്റെൻഡ് ഉപയോഗിച്ച ശേഷം ബോൺ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്. നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂർവ സ്ഥിതിയിലാകുകയും വേദന…

    Read More »
  • 101   നാട്ടു ചികിത്സകള്‍ 

    1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത്  കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും  ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…

    Read More »
  • മുയൽ ചെവിയന്റെ ഔഷധഗുണങ്ങൾ

    തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു. മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും. മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും.   തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും. • മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധി പ്രകാരം എണ്ണ കാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ്…

    Read More »
  • ലിംഗത്തിലെ അണുബാധ; വൈദ്യസഹായം തേടാൻ പുരുഷൻമാർ മടിക്കരുത്

    ലിംഗത്തിലെ അണുബാധ പുരുഷന്മാരില്‍ ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം ലിംഗത്തില്‍ അണുബാധയുണ്ടാക്കും. ലിംഗത്തിലെ അണുബാധകള്‍ സൗമ്യവും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതുമായ അവസ്ഥകള്‍ മുതല്‍ കഠിനമോ വിട്ടുമാറാത്തതോ ആയ രോഗങ്ങള്‍ വരെയാകാം. ബാലനൈറ്റിസ്, പോസ്‌തിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നിവയാണ് ലിംഗത്തെ ബാധിക്കുന്ന മൂന്ന് പ്രധാന അണുബാധകള്‍. ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ തലയിലെ വീക്കം ആണ് ബാലനിറ്റിസ്. അഗ്രചര്‍മ്മത്തിന്റെ അല്ലെങ്കില്‍ പ്രീപ്യൂസിന്റെ വീക്കമാണ് പോസ്‌തിറ്റിസ്. ബാലനിറ്റിസും പോസ്‌റ്റിറ്റിസും ഒരുമിച്ച്‌ ഉണ്ടാകുന്നതാണ് ബാലനോപോസ്റ്റിറ്റിസ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്‌, 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ്. ലിംഗത്തില്‍ നിന്നുള്ള വെള്ളയോ പച്ചയോ സ്രവങ്ങള്‍ ലൈംഗികമായി പകരുന്ന അണുബാധയുടെ ലക്ഷണമാകാം. ഇത് ചിലപ്പോള്‍ യൂറിത്രൈറ്റിസ് എന്ന രോഗം മൂലമാകാം. മൂത്രമൊഴിക്കുമ്ബോള്‍ നീറ്റലും വേദനയും അനുഭവപ്പെടുകയാണെങ്കില്‍, ഇത് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെയോ മൂത്രാശയ അണുബാധയുടെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.…

    Read More »
  • സ്ത്രീകൾ ഐസ്ക്രീം കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ

    കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഡെസെര്‍ട്ടാണ് ഐസ് ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും ചില ആരോഗ്യഗുണങ്ങള്‍ ഐസ്‌ക്രീമിനുണ്ട്. വിറ്റാമിന്‍ ഡി,വിറ്റാമിന്‍ എ,കാല്‍സ്യം,ഫോസ്ഫറസ്,റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്ബന്നമാണ് ഐസ്‌ക്രീം. കൂടാതെ വിറ്റാമിന്‍ എയും ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യവും ഐസ്‌ക്രീമില്‍ ഉണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം കാരണമാകുന്നു. അതേസമയം ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും പൊണ്ണത്തടി,പ്രമേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മധുരം കൊടുക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും നല്‍കുന്നതിനാല്‍ അതും ആരോഗ്യത്തിന് ഹാനികരമാണ്. എങ്കിലും മിതമായ തോതില്‍ ഐസ്‌ക്രീം കഴിക്കുന്നത് ശരീരത്തെ അത്ര ദോഷകരമായി ബാധിക്കില്ല.   ശ്രദ്ധ ആവശ്യമാണെങ്കിലും തീര്‍ത്തും അവഗണിക്കേണ്ട ഒന്നല്ല ഐസ്‌ക്രീം എന്നർത്ഥം.

    Read More »
  • അസംബന്ധം; കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകില്ല

    കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..? പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു.കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്. എന്നാൽ ഇതിലെ വാസ്തവം എന്താണ് ? അതായത് കിണറ്റിലെ വെള്ളത്തിന്റെ വിഷാംശം നീക്കി…

    Read More »
  • സോറിയാസിസ് പകരില്ല; അറിയാം ചികിത്സാ രീതി

    രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചര്‍മം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, നഖങ്ങള്‍, കൈപ്പത്തികള്‍, കാലുകള്‍ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്ബല്‍ നിറഞ്ഞതും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്. സാധാരണയായി ശിരോചര്‍മ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മര്‍ദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകള്‍, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ സോറിയാസിസ് എന്ന രോഗം ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളില്‍ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വഴിവയ്ക്കാറുണ്ട്. നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങള്‍ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒരി ഡെര്‍മറ്റോളജിസ്റ്റിനെ…

    Read More »
  • ഇപ്പോൾ തീവിലയാണെങ്കിലും അറിയാതെ പോകരുത് തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, ലൈക്കോപീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങൾ‌ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. അതിനാൽ ദിവസവും രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത്…

    Read More »
  • തലയിലെ ചൊറിച്ചിൽ പേൻകടി കൊണ്ട് മാത്രമല്ല, സോറിയാസിസുമാവാം; ചികിത്സ

    തലയിലെ ചൊറിച്ചിൽ പേൻകടിയോ, താരനോ മൂലമാണെന്ന് കരുതിയിരിക്കരുത്.അത് ചിലപ്പോൾ സോറിയാസിസ് കൊണ്ടുമാകാം.ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കിൽ പിടിവിട്ടു പോകും. ശരീരത്തിന്റെ ഏത് ഭാഗത്തും സോറിയാസിസ് ഉണ്ടാകാറുണ്ട്. ഇത് തലയോട്ടിയിലും നെറ്റിയിലും കഴുത്തിലും ചെവിക്ക് ചുറ്റും നിലനിൽക്കുമ്പോൾ അതിനെ തലയോട്ടിയിലെ സോറിയാസിസ് എന്ന് വിളിക്കുന്നു. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത ചർമ്മ അവസ്ഥയും, അസഹനീയമായ ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ലക്ഷണങ്ങൾ ഒരു ചാക്രിക പാറ്റേണിൽ വരികയും പോകുകയും ചെയ്യും. ഇതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മയും തലയിലെ ഈർപ്പവുമാണ്.മറ്റുകാരണങ്ങൾ ഇവയാണ്: മദ്യപാനം പുകവലി സമ്മർദ്ദം   തലയോട്ടിയിലെ സോറിയാസിസ് മറ്റ് ആരോഗ്യ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കാം: ആർത്രൈറ്റിസ് അമിതവണ്ണം ഇൻസുലിൻ പ്രതിരോധം ഹൃദ്രോഗം ഉയർന്ന കൊളസ്ട്രോൾ നില   മറ്റ് തരത്തിലുള്ള സോറിയാസിസിനെപ്പോലെ തലയോട്ടിയിലെ സോറിയാസിസിനും ചികിത്സ വഴി രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സാധാരണയായി, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ഡോക്ടർമാർ പ്രാദേശികവും മറ്റ് മരുന്നുകളും നിർദ്ദേശിക്കുന്നു.ലൈറ്റ് തെറാപ്പിയും ശുപാർശ ചെയ്യാറുണ്ട്.എന്നാൽ ചില വീട്ടുവൈദ്യങ്ങൾ വഴിയും ഇതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ആപ്പിൾ സിഡെർ വിനെഗർ- ഇത്  തലയോട്ടിയിലെ ചൊറിച്ചിൽ,…

    Read More »
  • താരനും സോറിയാസീസിനും ഉൾപ്പെടെ മികച്ച ഔഷധം; അറിയാം ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ

    ഇന്ന് മിക്ക ആളുകളിലും ത്വക്ക് രോഗങ്ങള്‍ കൂടിവരികയാണ്. കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, പലവിധ ‍സ്‌കിൻ അലര്‍ജികള്‍, ചൊറിച്ചില്‍, തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമുണ്ട്. അതാണ് ദന്തപ്പാല. അപ്പോസൈനേസി സസ്യകുലത്തില്‍ പെട്ട മരമാണ് ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്​രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പിലും  മറ്റും ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത്‌ പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം.പിന്നീട് ഇത് അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍…

    Read More »
Back to top button
error: