Health

  • മൂലക്കുരു  കരിയാതെ ബുദ്ധിമുട്ടുന്നവർക്ക് നാട്ടു മരുന്ന് 

    മരുന്നുകൾ പെരുംകായം-2കട്ട ആവണക്ക് എണ്ണ -100 മില്ലി നാടൻ പശുവിൻ പാൽ-100 മില്ലി ചെയ്യണ്ട വിധം : പെരുംകായം രണ്ടു കട്ട എടുത്തു  ചട്ടിയിൽ ഇട്ടു ചൂടാക്കുക .അതിൽ ആവണക്ക് എണ്ണ ഒഴിച്ച് ചെറു തീയിൽ തിളപ്പിക്കുക .പെരുംകായം ചുവന്നു വരുമ്പോൾ  തീ കെടുത്തി ആ എണ്ണ ആറിയതിനു  ശേഷം അരിച്ചെടുത്ത്  ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കുക. ഈ എണ്ണ രാത്രി ഭക്ഷണത്തിന് ശേഷം  അരമണിക്കൂർ  കഴിഞ്ഞ്  ഒരു ടേബിൾ സ്പൂൺ വീതം ഇളം ചൂടുളള നാടൻ പശുവിൻ പാൽ  കാച്ചിയെടുത്തതിൽ ഒഴിച്ച് കലക്കി കുടിക്കുക.21 ദിവസം തുടർച്ചയായി കഴിക്കണം .വൃണം ഉണങ്ങി  അസുഖം ഭേദമാകും .മായം ചേരാത്ത പെരുംകായം, ആവണക്കെണ്ണ,നാടൻ പശുവിൻ പാൽ വേണം ഉപയോഗിക്കാൻ .പാക്കെറ്റ് പാൽ പ്രയോജനം തരില്ല. കടപ്പാട്:പാരമ്പര്യ വൈദ്യന്മാർ

    Read More »
  • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, 40 വയസു കഴിഞ്ഞവർ വാരിവലിച്ച് ഭക്ഷണം കഴിക്കരുത്; 40 കാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

          നാൽപ്പത് വയസ് ജീവിതത്തിന്റെ വഴിത്തിരിവാണ്. പഴയ ഉത്സാഹവും ഊർജ്ജസ്വലതയും ചേർന്നു തുടങ്ങുന്ന കാലം. അടിതെറ്റിയാൽ ഇടറി വീഴുന്ന പ്രായം. ഭക്ഷണകാര്യത്തിൽ 40 കഴിഞ്ഞാൽ  ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌. 40കാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം വയസു മുതൽക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ സാധിയ്ക്കും. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം. ഓട്സ് ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചു മുതൽ പത്തു ശതമാനം വരെ കുറയുന്നു. ചെറി വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ ചെറിക്ക് കഴിയും. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചേർക്കാത്ത അതിന്റെ ജ്യൂസോ…

    Read More »
  • പ്രമേഹം നിയന്ത്രിക്കാൻ കുറുക്കുവഴി, പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കൂ

       പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ഫ്രാന്‍സിലെ ഐഎസ്‌ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ലക്ഷത്തിലധികം പേരെ ഏഴ് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോള്‍ കഴിക്കുന്നു എന്നതും പ്രമേഹത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തില്‍ നല്ലതല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇന്‍സുലിന്‍ തോതിനെയും ബാധിക്കുമെന്ന് ഐഎസ് ഗ്ലോബലിലെ ഗവേഷക അന്ന പാലോമര്‍ ക്രോസ് പറയുന്നു. രാത്രി ഭക്ഷണം പത്ത് മണിക്ക് ശേഷം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം അടിവരയിടുന്നു.…

    Read More »
  • ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ

    ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ തോത് കുറയ്ക്കാൻ സാധിക്കും. തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജങ്ക് ഫുഡ് തുടങ്ങിയവ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും. വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം തുടങ്ങിയ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവും ചില രോഗാവസ്ഥകൾക്ക് കാരണമാകും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനുപുറമെ മറ്റ് ജീവിതശൈലി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… മോശം കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു. പതിവ് വ്യായാമം ശരീരഭാരം നിലനിർത്താനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനുട്ട് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ…

    Read More »
  • പല്ലുവേദന മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ 

    1. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും. 2. പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദന മാറാന്‍ ഏറെ നല്ലതാണ്. 3. ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. 4 . ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ കൊള്ളുന്നതും പല്ലുവേദന കുറയ്ക്കും. 5. വേദനയുള്ള പല്ലില്‍ ഗ്രാമ്പു കടിച്ചു പിടിക്കുന്നതു വേദന കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. 6. ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തില്‍ വേദനയുള്ള പല്ലില്‍ വെച്ചാല്‍ പിന്നെ പല്ലുവേദനയുടെ ശല്യം ഉണ്ടാകില്ല. 7. വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക. 8. ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചി നീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക. പല്ല് വേദന വന്നാൽ തൽക്കാല ആശ്വാസത്തിന് മേൽ പറഞ്ഞവ ഉപകരിക്കുമെങ്കിലും വിദഗ്ദനായ ഒരു വൈദ്യന്റെ സഹായം തേടാൻ മറക്കരുത്.

    Read More »
  • പ്രമേഹത്തെ കുറിച്ചോർത്ത് വിലപിക്കണ്ട, ഇതാ ചില ആയുര്‍വേദ പരിഹാരങ്ങള്‍

        ലോകത്താകമാനം ഒരുപാട് പേരെ അലട്ടുന്ന രോഗമാണ് പ്രമേഹം. ഓരോ ദിവസം കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത ചികിത്സയുടെ പ്രസക്തിയും കൂടി വരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം പ്രമേഹബാധിതരുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി, ശരിയായ പോഷകാഹാരം, ചിട്ടയായ വ്യായാമം എന്നിവയോടൊപ്പം ആയുര്‍വേദ ഔഷധങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹമുള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രം ആയ ആയുര്‍വേദത്തിലെ  ഔഷധസസ്യങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില ആയുര്‍വേദ ഔഷധങ്ങളുടെ വിവരങ്ങള്‍ ഇതാ കയ്പക്ക (Karela) പ്രമേഹത്തെ ചെറുക്കാന്‍ ആയുര്‍വേദത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കയ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഞാവല്‍ (Jamun) ഇന്ത്യന്‍ ബ്ലാക്ക്ബെറി അല്ലെങ്കില്‍ ബ്ലാക്ക് പ്ലം എന്നും…

    Read More »
  • ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

    എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.…

    Read More »
  • മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് 

    മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും.അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം.  1.സുതാര്യമായ/ക്ലിയർ  അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അർത്ഥം..  2.ബ്രൗണിഷ് ഓറഞ്ച്  നിർജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കിൽ കരൾ രോഗത്തിന്റെ സാധ്യമായ അടയാളം.  3.ഇളം മഞ്ഞ  ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.  4.പിങ്കിഷ് ചുവപ്പ് വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കിൽ ട്യൂമർ എന്നിവയുടെ ലക്ഷണമാകാം.  5.സുതാര്യമായ മഞ്ഞ നോർമൽ 6.നീല അല്ലെങ്കിൽ പച്ച ഒരു അപൂർവ ജനിതക രോഗത്തിന്റെ അടയാളം.  7.ഇരുണ്ട മഞ്ഞ  സാധാരണമാണ് എന്നാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്: 8.നുര അല്ലെങ്കിൽ പത…

    Read More »
  • അയമോദകം ഔഷധ ഗുണങ്ങൾ 

    അയമോദകം  കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഔഷധ ഗുണത്തി‍ന്റെ കാര്യത്തില്‍ വന്പന്‍ തന്നെ…!!! 1, കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.  2,അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും. 3,കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം.  4,അയമോദകം മഞ്ഞള്‍ ചേര്ത്തരച്ച് പുരട്ടുന്നത് ചര്മ്മ രോഗങ്ങള്ക്ക് നല്ലതാണ്.  5,ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്ത്ത് ചവച്ചു കഴിച്ചാല്‍ ഇന്ഫ്ലുവന്സ കൊണ്ടുണ്ടാകുന്ന ചുമ മാറും.  6,അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാ നീരു ചേര്ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്ക്കു നല്ലമരുന്നാണ്.  7, അയമോദകം വറുത്തു പൊടിച്ചു അല്പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കൂടെ കൂടെ സേവിച്ചാല്‍ അജീര്‍ണ്ണവും വയറ്റിലെ വേദനയും മാറി കിട്ടും..  8,അയമോദകം ഉണക്കിയതിനു ശേഷം പൊടിച്ചിട്ടാല്‍ തലയിലെ മുറിവുകള്‍ ഭേദമാകും…  9,അയമോദകവും ചുക്കും…

    Read More »
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും  മുരിങ്ങക്കയോ ?

    ഈ മുരിങ്ങക്ക ആള് നിസാരക്കാരനല്ല. ഗുണങ്ങളൊക്കെ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകും. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നത് എങ്ങനെയെന്നറിയു. 1, രക്ത ശുദ്ധിവരുത്താന്‍ എറ്റവും നല്ലതാണ് മുരിങ്ങക്ക. മുരിങ്ങക്ക ജൂസ് കഴിക്കുന്നത് മുഖക്കുരു, കാര, തുടങ്ങിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്. 2, എല്ലുകളേയും പല്ലുകളേയും ശക്തിപ്പെടുത്താന്‍ മുരിങ്ങക്ക കഴിക്കുന്നത് നല്ലതാണ്. 3, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങക്കായും മുരിങ്ങ ഇലയും കഴിക്കാം. 4, വിറ്റാമിന്‍ മിനറല്‍സ് എന്നിവയാല്‍ സമ്പന്നമായ മുരിങ്ങക്കായ കഴിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 5, രോഗപ്രതിരോധ ശേഷി കൂട്ടുന്നത് വഴി ആരോഗ്യം വര്‍ധിക്കും. 6, ദഹനപ്രക്രീയ സുഖമമാകുന്നു. 7, ലൈംഗിക ജീവിതം ഉത്തേജിപ്പിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും..

    Read More »
Back to top button
error: