HealthNEWS

ചോറാണ് നമ്മുടെ ശത്രു; ഡോ.ജിതേഷിന്റെ കുറിപ്പ് വായിക്കാം

ന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളെ ക്കാൾ കൂടുതൽ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് കേരളത്തിലാണെന്നത് ഒരു വാസ്തവം തന്നെയാണ്.ആരോഗ്യവിദഗ്ധര്‍ ഇത് കാലാകാലങ്ങളായി പറയുന്നുമുണ്ട്.പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നാള്‍ക്കുനാള്‍ വർധിച്ചു വരുമ്പോൾ ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പിനും കാലങ്ങളുടെ പഴക്കമുണ്ട്.

കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. മുന്‍പ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം ഇല്ലായിരുന്നെങ്കില്‍ ഇന്നത് സാധാരണമായി മാറുകയാണ്. മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം അതിവേഗം യുവാക്കളിലേക്കും ഇപ്പോള്‍ കുട്ടികളിലേക്കും വ്യാപിക്കവെ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ആരോഗ്യ വിദഗ്ധൻ കൂടിയായ ഡോ. ജിതേഷ്.

ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

Signature-ad

15 വയസ്സുള്ള ആണ്‍കുട്ടിയില്‍ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിന്റെ അവിശ്വസനീയതയും അത്ഭുതവും ആയിരുന്നു ഇന്നലെ.
20 വര്‍ഷം മുമ്ബ് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത്, 25 വയസ്സുള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം കണ്ടപ്പോള്‍ ഉണ്ടായ അതേ അത്ഭുതം.
പ്രായമായവരുടെ അസുഖം എന്ന നിലയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കൂടെ അസുഖം എന്ന നിലയിലേക്കുള്ള പരിണാമം…
ഒരു ദിവസം രണ്ടോ മൂന്നോ ഡയബറ്റിക് രോഗികളെ കണ്ടിരുന്ന നിലയില്‍ നിന്നും ഡയബറ്റിസ് ഇല്ലാത്ത രണ്ടോ മൂന്നോ ആളുകളെയെങ്കിലും ഒരു ദിവസം കാണാന്‍ പ്രയാസമുള്ള കാലത്തേക്കുള്ള പരിണാമം…
ഒരു പ്ലേറ്റ് / ഇലയില്‍ വിളമ്ബുന്ന അത്രയുും ചോറ് കഴിക്കാന്‍ മാത്രമുള്ള കായികാധ്വാനം ചെയ്യുന്നവര്‍ നിലവില്‍ ഉണ്ടോ എന്ന് തന്നെ സംശയം. 20 രൂപക്ക് വയറുനിറയെ ചോറ് കിട്ടും എന്നതിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ജനകീയ ഭക്ഷണശാലകള്‍ പ്രോത്സാഹിപ്പിക്കുന്നത്, ചോറ് തിന്നു വയറുനിറക്കുന്ന അപകടകരമായ ഈ ശീലത്തെയാണ്!

‘ജനകീയ ഭക്ഷണശാലകള്‍’ പേരിലും രീതിയിലും ‘ആരോഗ്യഭക്ഷണശാലകള്‍’ ആവേണ്ടിയിരിക്കുന്നു.

Back to top button
error: