HealthNEWS

കരളിനെ കാക്കാൻ തേൻ നെല്ലിക്ക 

കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തേൻ നെല്ലിക്ക.ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
“നെല്ലിക്ക അര കിലോ”
“ഗ്രാമ്പൂ 5 എണ്ണം”
“തേന്‍ ആവശ്യത്തിന്”
നെല്ലാക്കാ കഴുകി തുടച്ച് വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക…ഗ്രാമ്പൂ ഒന്ന് ചതച്ചെടുക്കുക…
എന്നിട്ട് ഒരു നല്ല കണ്ണാടി ജാര്‍ എടുത്ത് അതില്‍ നെല്ലിക്കാ നന്നായി അടുക്കി വെക്കുക…ഇട്ടതിനു ശേഷം ഒന്ന് കുലുക്കി പിന്നെ സ്പൂണ്‍ കൊണ്ട് അമര്‍ത്തിവെക്കുക.
ആവശ്യത്തിന് തേന്‍ എടുത്ത് അതില്‍ ചതച്ച ഗ്രാമ്പൂ ഇട്ട് ജാറില്‍ ഒഴിക്കുക നെല്ലിക്ക മുങ്ങാന്‍ പാകത്തിന് ഒഴിക്കണം.ശേഷം
വായു കടക്കാത്ത രീതിയില്‍ അടക്കുക 45 ദിവസത്തിന് ശേഷം ഉപയോഗിക്കാം.
ഗുണങ്ങൾ
 ദിവസം ഓരോന്ന് വീതം കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുന്നു.തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുന്ന അത്ഭുതകരമായ മിശ്രിതമാണ് നെല്ലിക്കയും തേനും. തേനിൽ കുതിർത്ത നെല്ലിക്ക കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇത് കരളിനെ ശക്തിപ്പെടുത്തുകയും മഞ്ഞപ്പിത്തം തടയുകയും ചെയ്യുന്നു.മറ്റു ദഹനപ്രശ്‌നങ്ങളും മലബന്ധവും അകറ്റുന്നു.
കടപ്പാട്: പാരമ്പര്യ വൈദ്യന്മാർ

Back to top button
error: