Health

   പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം.

പ്രായമാകുമ്പോള്‍ മുടി നരയക്കുന്നത് സാധാരണമാണ്. ജരയെന്ന തൊലിചുളുക്കവും നരയെന്നമുടി വെളുക്കലുമാണ് വാര്‍ദ്ധക്യത്തിന്റെ മുഖ്യലക്ഷണം എന്നാല്‍ ജര ബാധിക്കും മുമ്പേ തന്നെ നര ബാധിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അകാലനര എന്നാണിതിന് പേര്.

ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിവ മുടി വേഗം നരയ്ക്കുന്നതിന് കാരണമാകുന്നു. ഹെയര്‍ ഡൈ പലര്‍ക്കും അലര്‍ജ്ജിയും ദോഷകാരിയുമാണ്. നര അകറ്റാന്‍ വിലകൂടിയ പല വഴികളും സ്വീകരിക്കുമെങ്കിലും വിചാരിച്ച ഫലം കിട്ടില്ല. ഇപ്പോഴിതാ കെമിക്കലുകള്‍ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ആദ്യ ഉപയോഗത്തില്‍ തന്നെ മുടി നല്ലതായി കറുപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട്,
ആര്യ വേപ്പില,
കറിവേപ്പില,
കാപ്പിപ്പൊടി,
മൈലാഞ്ചി പൊടി,
നെല്ലിക്ക പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബീറ്റ്‌റൂട്ട് മുറിച്ച് കഷ്ണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ ഇട്ട് അരച്ച് എടുക്കുക. ശേഷം ഇത് അരിച്ച് അതില്‍ നിന്ന് ജ്യൂസ് വേര്‍തിരിക്കണം. അടുത്തതായി കറിവേപ്പിലയും ആര്യ വേപ്പിലയും കുറച്ച് ബീറ്റ്‌റൂട്ട് ജ്യൂസും ചേര്‍ത്ത് നല്ല പോലെ അരച്ച് എടുക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ കാപ്പിപ്പൊടി ഇട്ട് നല്ല പോലെ വറ്റിച്ച് എടുക്കണം. ശേഷം കട്ടന്‍കാപ്പി തണുപ്പിക്കണം.

അതുകഴിഞ്ഞ് ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ നേരത്തെ അരച്ചുവച്ച കറിവേപ്പിലയും ആര്യ വേപ്പിലയും ഇടുക. എന്നിട്ട് ബാക്കി വന്ന ബീറ്റ്‌റൂട്ട് ജ്യൂസും അതില്‍ ചേര്‍ത്ത് ആവശ്യത്തിന് മൈലാഞ്ചി പൊടിയും നെല്ലിക്ക പൊടിയും കട്ടന്‍കാപ്പിയും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. തലയില്‍ തേച്ച് പിടിപ്പിക്കാന്‍ പറ്റിയ രീതിയില്‍ ആക്കിയെടുക്കുക. ശേഷം ഒരു രാത്രി മുഴുവന്‍ ചീനച്ചട്ടിയില്‍ തന്നെ വയ്ക്കുക. രാവിലെ ഈ മിശ്രിതത്തിന്റെ നിറം കറുത്തിരിക്കുന്നതായി കാണാം.

ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു രണ്ടുമണിക്കൂര്‍ കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. ആദ്യഉപയോഗത്തോടെ തന്നെ മാറ്റം അറിയാന്‍ സാധിക്കും.

 ഒരിക്കലും മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുടി കഴുകുക. കുളിക്കുമ്പോള്‍ മുടി ചീകി ഒതുക്കാതെ കുരുങ്ങിയ മുടിയുമായി തല കഴുകരുത്. തല കഴുകുന്നതിന് മുമ്പ് എപ്പോഴും മുടി നന്നായി ചീകി കുരുക്കുകള്‍ കളഞ്ഞ് ഒതുക്കുക. കുരുക്കുകള്‍ ഉള്ള മുടി കഴുകിയാല്‍ മുടി ഊരാന്‍ സാധ്യത കൂടുതലാണ്.

മറ്റൊരു പ്രധാന കാര്യം കൂടി ഓർമ്മിപിക്കട്ടെ. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. പലപ്പോഴും ആവര്‍ത്തിക്കുന്ന ഈ തെറ്റ് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. മാത്രമല്ല, മുടി ചീകുമ്പോള്‍ വലിയ പല്ലുകള്‍ ഉള്ള ചീപ്പ് തെരഞ്ഞെടുക്കുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: