HealthLIFE

ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. ഇത് ക്യാൻസർ, ഹൃദ്രോഗം, തുടങ്ങിയവയുടെ സാധ്യത കൂട്ടും.

ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

Signature-ad

ഒന്ന്…

ബ്രോക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇവയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

രണ്ട്…

ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചീര ശരീരത്തിൻ‌റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മൂന്ന്…

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങൾ. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

നാല്…

തക്കാളിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള തക്കാളി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ തക്കാളി ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്…

ഡാർക്ക് ചോക്ലേറ്റിലും ആൻറിഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

ആറ്…

വാൾനട്സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വാൾനട്സ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: