Health

  • ഉപ്പൂറ്റി വേദന അഥവാ കാൽകേനിയൽ സ്പർ

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ ‘അസ്ഥി പ്രൊജക്ഷൻ’ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.    എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.   ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം…

    Read More »
  • കൃത്യമായ ആർത്തവം, പെട്ടെന്ന് ഗർഭധാരണം; ശതാവരിയുടെ ഗുണങ്ങൾ അറിയാം

    ശതാവരിക്കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവ എന്തൊക്കെയെന്ന് പലപ്പോഴും പലര്‍ക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. നിരവധി ഗുണങ്ങളുടെ ഇടമാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ശരിക്കും ഒരു വള്ളിച്ചെടിയാണ്. ഇതിന്‍റെ ഇലകളിൽ മുള്ളും കാണപ്പെടുന്നുണ്ട്. ഇതിന്‍റെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്. ആയുർവേദ ഗ്രന്ഥങ്ങളിൽ പണ്ടുമുതൽക്കേ ശതാവരി എന്ന ഔഷധസസ്യത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയെല്ലാം അസാധ്യമായ അളവിൽ അടങ്ങിയിട്ടുണ്ട് ഇതിൽ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും ശതാവരിയിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു ദാഹശമനി കൂടിയാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യഗുണങ്ങൾ ഇതിലുണ്ട് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങൾ ആണ് നൽകുന്നത് എന്ന് നമുക്ക് നോക്കാം. സ്ത്രീകളെ വലക്കുന്ന വന്ധ്യത, ആർത്തവ…

    Read More »
  • ‘രക്ഷകർത്താവായ അമ്മാവന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു,’ അന്തരിച്ച പാചക വിദഗ്ധന്‍ നൗഷാദിന്റെ മകൾ കോടതിയിൽ

    അന്തരിച്ച പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദിന്റെ മകളുടെ സംരക്ഷണാവകാശം മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. നിലവിലെ രക്ഷകർത്താവായ അമ്മാവന്‍ ഹുസൈനിനെതിരായി മകള്‍ നഷ്വ നല്‍കിയ പരാതി പരിഗണിച്ച പത്തനംതിട്ട ജില്ലാ കോടതിയുടേതാണ് നിരീക്ഷണം. കാറ്ററിങ് ബിസിനസ് കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഹുസൈന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നുമാണ് നൗഷാദിന്റെ മകൾ നഷ്വയുടെ പരാതി. സംരക്ഷണാവകാശം ഹുസൈനില്‍നിന്ന് മാറ്റണമെന്ന നൗഷാദിന്റെ മകളുടെ ഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി പരിഗണിച്ചു. നൗഷാദ് മരിച്ച ശേഷം ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരന്‍ ഹുസൈന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസം അടക്കം എല്ലാം രക്ഷകർത്താവായ ഹുസൈന്‍ നിഷേധിക്കുന്നുവെന്നാണ് പരാതി. നൗഷാദിന്റെ മകള്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. ‘ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്റെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപെടുത്ത് എന്റെ…

    Read More »
  • അത്താഴത്തിന് ശേഷം ഇങ്ങനെ ചെയ്യാൻ പാടില്ല…

    ‌ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങൾ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും. രണ്ട്… അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. മൂന്ന്… അത്താഴം കഴിച്ച് കഴിഞ്ഞ ഉടൻ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോൾ ആമാശയത്തിലെ ദഹനരസങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. നാല്… പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണ കാര്യം നമ്മുക്കറിയാമല്ലോ. എന്നാൽ…

    Read More »
  • ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

    പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറയുന്നു. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനും ഇടയാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ… പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒരു മാസത്തേക്ക് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. കാരണം ഇത് കലോറികൾ ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 30 ദിവസത്തേക്ക് പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ…

    Read More »
  • ഈ പഴം കഴിക്കാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

    അവാക്കാഡോ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ‘കൊളസ്ട്രോൾ കുറയ്ക്കുന്ന ഫലങ്ങളുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFAs), ഫൈബർ, പ്ലാന്റ് സ്റ്റിറോളുകൾ എന്നിവയാൽ അവോക്കാഡോ സമ്പന്നമാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നിരുന്നാലും, ട്രൈഗ്ലിസറൈഡിന്റെ അളവുകളെയോ ഗ്ലൂക്കോസിന്റെ അളവിനെയോ കാര്യമായി സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞില്ല…’ – അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ പ്രിയങ്ക റോഹത്ഗി പറയുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും കഴിയുന്ന ഹൃദയ-ആരോഗ്യകരമായ കൊഴുപ്പുകളായി അറിയപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവോക്കാഡോ. ഇവയുടെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. അവ വിറ്റാമിൻ ഇ നൽകുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ, മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. അവോക്കാഡോയിൽ ഫോളേറ്റ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ…

    Read More »
  • കരളിനെ കാക്കാൻ തേൻ നെല്ലിക്ക 

    കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തേൻ നെല്ലിക്ക.ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ “നെല്ലിക്ക അര കിലോ” “ഗ്രാമ്പൂ 5 എണ്ണം” “തേന്‍ ആവശ്യത്തിന്” നെല്ലാക്കാ കഴുകി തുടച്ച് വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക…ഗ്രാമ്പൂ ഒന്ന് ചതച്ചെടുക്കുക… എന്നിട്ട് ഒരു നല്ല കണ്ണാടി ജാര്‍ എടുത്ത് അതില്‍ നെല്ലിക്കാ നന്നായി അടുക്കി വെക്കുക…ഇട്ടതിനു ശേഷം ഒന്ന് കുലുക്കി പിന്നെ സ്പൂണ്‍ കൊണ്ട് അമര്‍ത്തിവെക്കുക. ആവശ്യത്തിന് തേന്‍ എടുത്ത് അതില്‍ ചതച്ച ഗ്രാമ്പൂ ഇട്ട് ജാറില്‍ ഒഴിക്കുക നെല്ലിക്ക മുങ്ങാന്‍ പാകത്തിന് ഒഴിക്കണം.ശേഷം വായു കടക്കാത്ത രീതിയില്‍ അടക്കുക 45 ദിവസത്തിന് ശേഷം ഉപയോഗിക്കാം. ഗുണങ്ങൾ  ദിവസം ഓരോന്ന് വീതം കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി കൂട്ടാന്‍ സഹായിക്കുന്നു.തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ കഴിയുന്ന അത്ഭുതകരമായ മിശ്രിതമാണ് നെല്ലിക്കയും തേനും. തേനിൽ കുതിർത്ത നെല്ലിക്ക കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇത് കരളിനെ ശക്തിപ്പെടുത്തുകയും മഞ്ഞപ്പിത്തം തടയുകയും ചെയ്യുന്നു.മറ്റു…

    Read More »
  • തലയിലെ കുരുക്കളും ചൊറിച്ചിലും; പ്രധിവിധികൾ

    പല കാരണങ്ങളാലും തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.  താരനാണ് ചൊറിച്ചിലിനുള്ള മുഖ്യ കരണമെങ്കിലും മുടിയുടെ വൃത്തിയില്ലായ്മ, പേന്‍, പൊടിയേൽക്കുന്നത്, ഹെല്‍മെറ്റ് വയ്ക്കുന്നത് എന്നിവയെല്ലാം ചൊറിച്ചിൽ ഉണ്ടാക്കാം.വരണ്ട ചർമ്മമുള്ളവർക്കും തല അമിതമായി വിയർക്കുന്നവർക്കും ചൊറിച്ചിൽ ഉണ്ടാകാം.കുളി കഴിഞ്ഞ് തല നന്നായി തുവർത്താത്തവർക്കും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് കാരണമാകും.  ചര്‍മ്മം വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. മിക്കതും വേദനയുള്ള കുരുക്കളായിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കുളിക്കുന്നതിനു മുൻപ് ‍ തലയിൽ എണ്ണ പുരട്ടാന്‍ മറക്കരുത്. എണ്ണ പുരട്ടുന്നതിലൂടെ പുതിയ മുടികള്‍ വളരുവാന്‍ സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാൽ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇടയ്ക്കിടെ ഷുഗറും കൊളസ്ട്രോളും ചെക്ക് ചെയ്യുന്നതും നന്നായിരിക്കും. ആര്യവേപ്പില: ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്…

    Read More »
  • ഒറ്റമൂലി ചികിത്സ

    1. ഇഞ്ചിനീരും ഉപ്പും  ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും. 2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.കണ്ണുദീനം മാറും. 3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും. 4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും. 5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌ ശരീരകാന്തി കൂട്ടും. 6. ദിവസവും വെള്ളരിക്ക നീര്‌ പുരട്ടി ഒരു മണിക്കൂറിന്‌ ശേഷം കഴുകിക്കളയുന്നത്‌ കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും. 7. ഉരുളക്കിഴങ്ങ്‌ അരിഞ്ഞ്‌ മുഖത്ത്‌ തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും. 8. തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും. 9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത്‌ കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. 10. പഞ്ചസാര പൊടിച്ചത്‌, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ചുമ…

    Read More »
  • ചോറാണ് നമ്മുടെ ശത്രു; ഡോ.ജിതേഷിന്റെ കുറിപ്പ് വായിക്കാം

    ഇന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളെ ക്കാൾ കൂടുതൽ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് കേരളത്തിലാണെന്നത് ഒരു വാസ്തവം തന്നെയാണ്.ആരോഗ്യവിദഗ്ധര്‍ ഇത് കാലാകാലങ്ങളായി പറയുന്നുമുണ്ട്.പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നാള്‍ക്കുനാള്‍ വർധിച്ചു വരുമ്പോൾ ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പിനും കാലങ്ങളുടെ പഴക്കമുണ്ട്. കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. മുന്‍പ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം ഇല്ലായിരുന്നെങ്കില്‍ ഇന്നത് സാധാരണമായി മാറുകയാണ്. മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം അതിവേഗം യുവാക്കളിലേക്കും ഇപ്പോള്‍ കുട്ടികളിലേക്കും വ്യാപിക്കവെ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ആരോഗ്യ വിദഗ്ധൻ കൂടിയായ ഡോ. ജിതേഷ്. ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 15 വയസ്സുള്ള ആണ്‍കുട്ടിയില്‍ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിന്റെ അവിശ്വസനീയതയും അത്ഭുതവും ആയിരുന്നു ഇന്നലെ. 20 വര്‍ഷം മുമ്ബ് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത്, 25 വയസ്സുള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം കണ്ടപ്പോള്‍ ഉണ്ടായ അതേ അത്ഭുതം. പ്രായമായവരുടെ അസുഖം…

    Read More »
Back to top button
error: