HealthLIFE

ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? മെഡിക്ലെയിമിന്റെ പരിധിയിൽ വരാത്ത രോഗങ്ങൾ ഇതൊക്കെ

ജീവിതത്തിൽ ഇൻഷുറൻസിന്റെ പ്രാധാന്യം വളരെ വലുതാണ്. പ്രധാനമായും ആരോഗ്യ ഇൻഷുറൻസിന്റെ. കാരണം, അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നും സംരക്ഷിക്കുന്നതാണ് ആരോഗ്യ ഇൻഷുറൻസുകൾ. മെഡിക്കൽ മേഖലയിലെ രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയിൽ സമീപ കാലത്ത് വാൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചികിത്സാച്ചെലവുകൾ കുത്തനെ ഉയരാനും ഇത് കാരണമായി. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസ് ഒരു കുടുംബത്തിന് സഹായകമാകുന്നത്.

ആരോഗ്യ ഇൻഷുറൻസ് പോളിസികളും മെഡിക്ലെയിം പോളിസികളും വ്യത്യസ്തമാണ് എന്ന എത്ര പേർക്കറിയാം? അവയുടെ കവറേജും വ്യത്യസ്തമാണ്. മെഡിക്ലെയിം ലഭിക്കാത്ത രോഗങ്ങളും ചികിത്സകളും ഉണ്ട്.

എന്താണ് മെഡിക്ലെയിം?

മെഡിക്ലെയിം പോളിസി എന്നത് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അസുഖമോ പരിക്കോ ഉണ്ടായാൽ ആശുപത്രി ചെലവുകൾ, ചികിത്സകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാണ്. പോളിസിയിൽ എത്ര തുകയാണോ കവറേജ് ആയി നൽകുക എന്ന വ്യക്തമാക്കിയിട്ടുള്ളത് അതിനനുസരിച്ചാണ് ഇൻഷ്വർ ചെയ്തയാൾ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം അടയ്ക്കുന്നത്.

മെഡിക്ലെയിം പോളിസികൾ എല്ലാ രോഗങ്ങൾക്കും കവറേജ് നൽകുകയില്ല. എന്തൊക്കെ കാരണങ്ങളാൽ ആണ് മെഡിക്ലെയിം പോളിസിക്ക് കീഴിൽ കവറേജ് ലഭിക്കാത്തത് എന്നറിയാം

1. പ്ലാസ്റ്റിക് സർജറി, ഇംപ്ലാന്റുകൾ, അല്ലെങ്കിൽ കോസ്മെറ്റിക് സർജറി എന്നിവ കവറേജിൽ ഉൾപ്പെടുന്നില്ല. ഇവ പോളിസിയുടെ കീഴിൽ വരുന്നതല്ല.

2. ജന്മനായുള്ള അസുഖങ്ങൾക്കോ ​​ജനന വൈകല്യങ്ങൾക്കോ ​​വേണ്ടിയുള്ള ചികത്സ ചെലവുകൾ മെഡിക്ലെയിമിന്റെ ഭാഗമായി കണക്കാക്കില്ല.

3. വന്ധ്യത, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾ മെഡിക്ലെയിമിന്റെ ഭാഗമായി കണക്കാക്കില്ല.

4. എച്ച്പിവി, എച്ച്ഐവി, സിഫിലിസ്, ഹെർപ്പസ് തുടങ്ങിയ ലൈംഗിക രോഗങ്ങൾക്കുള്ള പരിരക്ഷ മെഡിക്ലെയിം പോളിസികളിൽ ഉൾപ്പെടുന്നില്ല.

5. പോളിസി ആരംഭിച്ച തീയതിയുടെ ആദ്യ 30 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗങ്ങൾ മെഡിക്ലെയിമിന് യോഗ്യമായി കണക്കാക്കില്ല.

6. മയക്കുമരുന്നിന്റെ അമിത ഉപയോഗം, മദ്യപാനം അല്ലെങ്കിൽ ആത്മഹത്യാശ്രമം എന്നിവ മൂലമുണ്ടാകുന്ന സ്വയം മുറിവുകൾ പോളിസിയുടെ പരിധിയിൽ വരുന്നതല്ല.

7. മെഡിക്ലെയിം പ്രകാരം, യുദ്ധം, കലാപം എന്നിവകൊണ്ടുണ്ടാകുന്ന ആശുപതിവാസം പരിഗണിക്കില്ല.

8. ഗർഭധാരണവുമായി ബന്ധപ്പെട്ട ചില ചികിത്സകൾ അതായത് സിസേറിയൻ തുടങ്ങിയവ പോളിസിയുടെ ഭാഗമല്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: