Health
-
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്? യോഗയോ അതോ നടത്തമോ ?
പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കാൻ പ്രധാനമായി ചെയ്ത് വരുന്നത് ഡയറ്റും വ്യായാമവും തന്നെയാണ്. ഭാരം കുറയ്ക്കാൻ ചിലർ നടക്കാറാണ് പതിവ്. എന്നാൽ മറ്റ് ചിലർ യോഗ ചെയ്യുകയാണ് പതിവ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് നടത്തമോ യോഗയോ?. ഏതാണ് നല്ലത്. നടത്തം കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു മണിക്കൂർ നേരം വേഗത്തിൽ നടക്കുന്നത് ശരീരത്തിലെ ധാരാളം കലോറി എരിച്ചുകളയാൻ സഹായിക്കുന്നു. ജിമ്മിൽ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ നടത്തം ശീലമാക്കുക. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം ആവശ്യമാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമായി നടത്തം നിർദ്ദേശിക്കപ്പെടുന്നു. മാത്രമല്ല, നടത്തം രക്തചംക്രമത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് യോഗ മികച്ചൊരു വ്യായാമമാണ്. സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും യോഗ സഹായിക്കും. ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള…
Read More » -
പനി പടർന്നു പിടിക്കുന്നു; പാരാസെറ്റമോളിൽ ജീവിതം തീർക്കരുത്
അറിയാതെ പോകരുത് ! അത്ര മാത്രം നിഷ്കളങ്കനായ ഒരു ഔഷധമല്ല പാരസെറ്റമോൾ എന്ന അസെറ്റാമിനോഫെൻ.പാരസെറ്റമോൾ എന്ന ‘പനി’ മരുന്നു പോലെ, നമ്മടെ നാട്ടിൽ ദുരുപയോഗം ചെയ്യുന്ന മറ്റൊരു മരുന്നുമില്ല എന്നതാണ് വാസ്തവം. പനി ആയാലും,ശരീര വേദനയായാലും കാര്യമറിയാതെ വിഴുങ്ങുന്ന, ഒരു സർവ രോഗ സംഹാരിയായി പാരസെറ്റമോൾ മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി..! കോവിഡ് കാലത്താണ്, പാരസെറ്റമോൾ ദുരുപയോഗം അതിൻ്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയത് എന്ന് വേണമെങ്കിൽ പറയാം.. പാരസെറ്റമോൾ, വൈറ്റമിൻ ഗുളികകൾ പോലെ, അത്രയേറെ നിരുപദ്രവകരമായ ഒരു മരുന്നാണെന്ന തെറ്റിദ്ധരിക്കപ്പെട്ട ഒരു പൊതു ബോധം, നമ്മുടെ നാട്ടിലുണ്ട്..സത്യത്തിൽ, നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെങ്ങും ജനങ്ങൾക്കിടയിൽ ഈ പൊതുബോധമുണ്ട്..! പക്ഷേ, വാസ്തവം നേരെ തിരിച്ചാണ്..ശരിക്കു പറഞ്ഞാൽ, അത്ര മാത്രം നിഷ്കളങ്കനായ ഒരു ഔഷധമല്ല ഈ പാരസെറ്റമോൾ എന്ന അസെറ്റാമിനോഫെൻ. ഒരു മരുന്നിന് കരളിനെ പെട്ടെന്ന് നശിപ്പിക്കാൻ ആവുമെങ്കിൽ, ( Acute liver failure) അതിന് പാരസെറ്റമോളിൻ്റെ അമിതമായ ഉപയോഗം മാത്രം മതി. ലോകത്താകമാനം, പാരസെറ്റമോൾ, ദുരുപയോഗത്തിൻ്റെയും…
Read More » -
കുട്ടികളിലെ അമിതവണ്ണം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും
ഇന്ന് കുട്ടികളില്‍ അമിതവണ്ണം കാണുന്നത് കൂടുതലായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇങ്ങനെ കുട്ടികളില്‍ ശരീരഭാരം അധികമാകുന്നതും പ്രത്യേകിച്ച് അത് അമിവണ്ണത്തിലേക്ക് എത്തുന്നതുമെല്ലാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. ചെറുപ്പത്തിലേ വണ്ണം അധികമാകുമ്പോള്‍ പിന്നീടത് കുറയ്ക്കുന്നതിനും ഏറെ പ്രയാസം വരുന്നു. കുട്ടികളില്‍ ഹൃദയാഘാതം കൂടുന്നു, പക്ഷാഘാം കൂടുന്നു, പ്രമേഹം – ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെല്ലാം കൂടുന്നു. ഇതിനെല്ലാം പിന്നില്‍ അമിതവണ്ണം വലിയ കാരണമായി നില്‍ക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അഞ്ച് മുതല്‍ 18 വയസ് വരെ പ്രായം വരുന്ന കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം വരാതിരിക്കാൻ മാതാപിതാക്കള്‍ക്കോ വീട്ടിലെ മുതിര്‍ന്നവര്‍ക്കോ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനാകും. അത്തരത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ഒന്ന്.. ഇന്ന് കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്ല. മുതിര്‍ന്നവര്‍ തന്നെ അനാരോഗ്യകരമായ ഭക്ഷണരീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിലപ്പുറമാവുകയാണ് കുട്ടികള്‍. അതിനാല്‍ ആദ്യം മാതാപിതാക്കളോ വീട്ടിലുള്ള മുതിര്‍ന്നവരോ കുട്ടികള്‍ക്ക് മാതൃകയെന്നോണം ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് എത്തുക. ശേഷം കുട്ടികളുടെ ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുക. മധുരം, മധുരപലഹാരങ്ങള്‍,…
Read More » -
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കുന്നത് ഒഴിവാക്കാം…
അത്യാവശ്യമായ മെഡിക്കൽ സാഹചര്യങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് ഉള്ളത് വളരേയധികം സഹായകരമാണ്. എന്നാൽ ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിച്ചാലോ? വലിയ ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുക എന്ന കാര്യത്തിൽ സംശയമില്ല. പോളിസിബസാറിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 75% ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും നിരസിക്കപ്പെടുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ക്ലെയിം നിരസിക്കുന്നതിലേക്ക് നയിക്കുന്ന പോരായ്മകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു. ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ കാണങ്ങളേതെല്ലാമെന്ന് നോക്കാം. നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. ഈ കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പല പോളിസി ഉടമകളും ക്ലെയിമുകൾ ഫയൽ ചെയ്യുന്നു, 18 ശതമാനം ക്ലെയിമുകളും ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ ഒരു കാരണമിതാണ്. 25% ക്ലെയിം നിരസിക്കലുകളും സംഭവിക്കുന്നത് പരിരക്ഷയില്ലാത്തെ അസുഖങ്ങൾക്കുള്ള അപേക്ഷകളിലാണ്. ഉദാഹരണത്തിന് പ്രമേഹം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ പോലുള്ള മുൻകാല രോഗാവസ്ഥകൾ വെളിപ്പെടുത്താതെ പിന്നീട് ക്ലെയിമിന് വേണ്ടി അപേക്ഷിക്കുന്നവ നിരസിക്കപ്പെടും.…
Read More » -
കരളിനെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം?
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ടോക്‌സിനുകൾ പുറന്തള്ളാൻ കരൽ സഹായിക്കുന്നു. ദോഷകരമായ വസ്തുക്കളിൽ നിന്ന് രക്തം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച് വിഷാംശം ഇല്ലാതാക്കുന്നതിന് കരൾ സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്നവർ കരളിന്റെ ആരോഗ്യം പരിപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് കാരണമായേക്കാം, ആത്യന്തികമായി ഫാറ്റി ലിവർ രോഗത്തിലേക്കും സിറോസിസിലേക്കും നയിക്കുന്നു. കരളിനെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം ശീലമാക്കുക. ചായ, കാപ്പി എന്നിവ ഒഴിവാക്കാം. മദ്യവും പുകയിലയും ഒഴിവാക്കുക. നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസത്തിൽ 7 മണിക്കൂറെങ്കിലും ഉറങ്ങുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഷോട്ട്/ബൂസ്റ്റർ എടുക്കുക. പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണവും (പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ) പരിമിതപ്പെടുത്തുക. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുക. ഭാരം കുറയ്ക്കുക. (കൃത്യമായ ശരീരഭാരം നിലനിർത്തുക. ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ…
Read More » -
‘ഹെഡ് ആൻഡ് നെക്ക്’ ക്യാന്‍സര്‍: കാരണങ്ങള്‍, രോഗലക്ഷണങ്ങൾ അറിഞ്ഞിരിക്കാം…
തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം ക്യാൻസറുകളാണ് ‘ഹെഡ് ആൻഡ് നെക്ക്’ ക്യാൻസർ. വായ, നാവ്, തൊണ്ട, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് ഈ ക്യാൻസർ ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവയാണ് ഈ ക്യാൻസർ പിടിപെടാനുള്ള പ്രധാന കാരണങ്ങൾ. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് , വായിൽ ഉണങ്ങാത്ത മുറിവുകൾ, വായിലെ അൾസർ, മോണയിൽ നിന്ന് രക്തം പൊടിയുക, വായ തുറക്കാൻ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം. നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താൻ വൈകുന്നതാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസറിനെ ഗുരുതരമാക്കുന്നത്. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം…
Read More » -
വിപണിയിൽ പൊന്നുംവില; കാന്താരി മുളകിന്റെ ഗുണങ്ങൾ അറിയാം
തൊടിയിലും പറമ്പിലും സുലഭമായി ലഭിക്കുന്ന കാന്താരിക്ക് ഇന്ന് രാജകീയ പരിവേഷമാണുള്ളത്.ഇതിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയതോടെ വിപണിയിൽ പൊന്നുംവിലയാണ് ഇന്ന് കാന്താരിക്കുള്ളത്. കാന്താരി മുളകിലെ കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ ഇത് കുറയ്ക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി. അയണ്‍ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ…
Read More » -
ഉറക്കമില്ലായ്‌മ പരിഹാരിക്കാർ ഒരു കുറുക്ക് വഴി, ഉറങ്ങുന്നതിനു മുമ്പ് 3 വാഴപ്പഴം തിളപ്പിക്കു…! പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം
ജോലിയും പ്രശ്നങ്ങളും യാത്രകളും നിറഞ്ഞ പകലിന് ശേഷം, ശരീരത്തിനും മനസിനും വിശ്രമം നൽകാൻ ഒടുവിൽ രാത്രിയിലെ ‘ഉറക്കം’ തന്നെയാണ് ആശ്രയം. സാധാരണഗതിയിൽ, ഏകദേശം ഏഴ് – എട്ട് മണിക്കൂർ ഉറങ്ങുന്നത് ജോലിയിലെ സമ്മർദം ഒഴിവാക്കാനും പുതിയ ഊർജത്തോടെ മറ്റൊരുദിവസം വീണ്ടും ആരംഭിക്കാനും സഹായമാകും. എന്നിരുന്നാലും, എല്ലാവർക്കും ഇത് സാധിച്ചെന്ന് വരില്ല. ഉറക്കമില്ലായ്മ അനുഭവിക്കുന്നവരെയും ക്ഷീണിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവരെയും അല്ലെങ്കിൽ രാത്രി നന്നായി വിശ്രമിക്കാനും രാവിലെ എഴുന്നേൽക്കാനും കഴിയാത്തവരുടെയും അവസ്ഥ ചിന്തിച്ച് നോക്കുക. മതിയായ വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും അഭാവം ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അടുക്കളയിൽ പരിഹാരമുണ്ട് രാത്രിയിലെ ഉറക്കം കാര്യക്ഷമമാക്കാൻ പല മാർഗങ്ങളുണ്ട്. വിപണിയിൽ സുലഭമായി ലഭിക്കുന്ന ഉറക്ക ഗുളികകൾ അല്ല, മറിച്ച് വാഴപ്പഴവും കറുവപ്പട്ട ചായയും പോലെയുള്ള തികച്ചും പ്രകൃതിദത്തമായ പ്രതിവിധിയാണ് ഏറ്റവും ഉത്തമം. തലച്ചോറിലെ സെറോടോണിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള അമിനോ ആസിഡായ ട്രിപ്റ്റോഫാൻ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകം മതിയായ…
Read More » -
ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു; ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ കുടിക്കാം ഈ മൂന്ന് ജ്യൂസുകൾ
ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ അനീമിയ ഇന്ന് ആളുകൾക്കിടയിൽ കണ്ട് വരുന്ന ഒരു സാധാരണ പ്രശ്നമാണ്. ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ക്ഷീണം, ശ്വാസതടസ്സം, നെഞ്ചിലെ വേദന, വിളറിയ ചർമ്മം എന്നിവ ഇരുമ്പിന്റെ അഭാവത്തിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ കുറവ് നികത്താൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിനു പുറമേ ചില ജ്യൂസുകളും സഹായിച്ചേക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ… നെല്ലിക്ക ജ്യൂസ്… വൈറ്റമിൻ സിയാൽ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു. കരിമ്പിൻ ജ്യൂസ്… കരിമ്പ് ജ്യൂസ് ഒരു മധുരമുള്ള ഭക്ഷണം മാത്രമല്ല, ഇരുമ്പിന്റെയും മറ്റ് അവശ്യ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ്. അതിന്റെ സ്വാഭാവിക മധുരം ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. മാതളം ജ്യൂസ്… മാതളനാരങ്ങ ജ്യൂസ് രുചികരവും…
Read More » -
വ്യായാമം നല്ലതാണ്, പക്ഷേ അമിതമായാൽ അപകടകരം; ഇതാണ് കാരണം…
പ്രായമായവരിൽ മാത്രം ബാധിച്ചിരുന്ന രോഗമായിരുന്ന ഹൃദയാഘാതം. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും കണ്ട് വരുന്നു. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കൃത്യമായ വ്യായാമവും ജീവിത ശൈലിയും പിന്തുടർന്നിട്ടും നിരവധി പേർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ആശങ്ക പലരിലും ഉണ്ട്. ഹൃദയാഘാത സാധ്യത കൂട്ടുന്നതിൽ വ്യായാമം വലിയ പങ്ക് വഹിക്കുന്നതായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എത്ര അധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് പലരും. പക്ഷെ അതൊരു തെറ്റായ പ്രവണതയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ വ്യായാമത്തിൽ ഏർപ്പെടരുതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. 30നും 40നും ഇടയിൽ പ്രായമുള്ള ആളുകൾ ശാരീരകമായി യാതെരു പ്രവർത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് അധിക വ്യായാമം ചെയ്യുന്നത് ദോഷം ചെയ്യും. വേഗത്തിൽ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നും വിദഗ്ധർ…
Read More »