HealthLIFE

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം…

ഉയർന്ന രക്തസമ്മർദ്ദം ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം…

ഒന്ന്…

അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രണ്ട്…

പിസ്തയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പിസ്തയും ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

മൂന്ന്…

ബദാം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം കഴിക്കുന്നതും രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

നാല്…

വാൾനട്സ് ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സിങ്ക്, കാത്സ്യം, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവയടങ്ങിയ വാൾനട്സ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്സ് കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്…

ഫിഗ്സ് അഥവാ ഉണക്ക അത്തിപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകളുടെ ഉറവിടമാണ് ഫിഗ്സ്. കൂടാതെ ഇവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് ഇവ. അതിനാൽ ഫിഗ്സ് കഴിക്കുന്നതും രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ ഗുണം ചെയ്യും.

ആറ്…

പ്രൂൺസാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബറും വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പ്രൂൺസ് കഴിക്കുന്നതും രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: