Health
-
ഒരു സ്പൂണ്‍ കാപ്പിപ്പൊടി മതി, രണ്ട് മിനിട്ടില്‍ നര അപ്രത്യക്ഷമാക്കാം!
മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുര്‍വേദ ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ ഗ്രാമ്പു – 1 ടേബിള്‍സ്പൂണ്‍ വയന ഇല ഉണക്കിയത് – 3 എണ്ണം വെള്ളം – 200 മില്ലി കാപ്പിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം വെള്ളത്തില്‍ ഗ്രാമ്പുവും വയനയിലയും ഇട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ച് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം ഷാംപൂ…
Read More » -
ലേശം നെയ്യ് ഇങ്ങനെ പുരട്ടിയാല്‍ നരയില്ല, മുടിയും വളരും
നെയ്യ് കൊഴുപ്പാണെങ്കിലും പൊതുവേ ആരോഗ്യകരമായ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് പല ആയുര്‍വേദ മരുന്നുകളിലും പ്രധാനപ്പെട്ട ചേരുവയാണ്. നെയ്യില്‍ തന്നെ മരുന്നുകള്‍ മരുന്നായിത്തന്നെയും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കാറുണ്ട്. നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്. നെയ്യ് മുടിയില്‍ പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അകാലനര അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ് മുടിയില്‍ ലേശം പുരട്ടുന്നത്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. നെയ്യ് മാത്രമായി അല്‍പമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു. നെയ്യ് ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍…
Read More » -
മലയാളികള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം, പക്ഷേ പതിവായി ഉപയോഗിച്ചാല്‍ പണിയാകും
മലയാളികളില്‍ നല്ലൊരു വിഭാഗവും സ്ഥിരമായി കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥത്തില്‍ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് അകറ്റി തണുപ്പിക്കുകയെന്നതാണ് തൈര് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.എന്നാല്‍ മഴക്കാലത്ത് തൈര് കഴിച്ചാല്‍ എന്തെങ്കിലു കുഴപ്പമുണ്ടാകുമോ എന്ന സംശയവും നിരവധിപേര്‍ക്കുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമായതിനാലാണ് മഴക്കാലത്ത് തൈര് കഴിക്കാമോയെന്ന സംശയം ഉണ്ടാകുന്നതിന് പിന്നില്‍. ആയുര്‍വേദ വിധി പ്രകാരം ഉച്ചഭക്ഷണത്തിനോടൊപ്പം മാത്രമേ തൈര് കഴിക്കാന്‍ പാടുളളൂ. മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആയുര്‍വേദത്തില്‍ പറയുന്നു. പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുകാരണമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളുമാണ് മഴക്കാലത്ത് തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതലായും ഉണ്ടാകുന്നത്. ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ തൊണ്ടവേദന, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം കൈകാലുകളുടെ സന്ധികളില്‍ വേദനയും ഉണ്ടാകുമെന്നും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഒരു കാരണവശാലും രാത്രി കാലങ്ങളില്‍ തൈര്…
Read More » -
മുഖക്കുരു ആണോ പ്രശ്‌നം? റോസ് വാട്ടറും ഗ്രാമ്പുവും മതി, ക്ലെന്‍സര്‍ വീട്ടിലുണ്ടാക്കാം
ചര്‍മ്മ സംരക്ഷണത്തില്‍ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചര്‍മ്മത്തിന് ആവശ്യമായ മോയ്ചറൈസര്‍, സണ്‍ സ്‌ക്രീന്‍ ക്ലെന്‍സര്‍ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി വരെ കൃത്യമായ ചര്‍മ്മ സംരക്ഷണം ഉറപ്പാക്കണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ശരിയായ രീതിയില്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്ലെന്‍സിങ്ങിനും സണ്‍ സ്‌ക്രീനിനുമൊക്കെ ചര്‍മ്മ സംരക്ഷണത്തില്‍ വളരെ പങ്ക് തന്നെയുണ്ടെന്ന് പറയാം. എത്ര നേരമില്ലെങ്കിലും ഇവയൊന്നും ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ക്ലെന്‍സര്‍ ചര്‍മ്മ സംരക്ഷണത്തിന്റെ ആദ്യ പടിയാണ് ക്ലെന്‍സിങ്ങ് എന്ന് തന്നെ പറയാം. ചര്‍മ്മം നല്ല വ്യത്തിയായി കഴുകുന്നതാണ് ക്ലെന്‍സിങ്ങ് പറയുന്നത്. വളരെ മൃദുവായി വേണം ക്ലെന്‍സിങ്ങ് ചെയ്യാന്‍. ചര്‍മ്മത്തിന് അനുയോജ്യമായ ക്ലെന്‍സര്‍ തിരഞ്ഞെടുക്കാനും ശ്രമിക്കണം. അഴുക്കുകളെയും മറ്റ് പൊടി പടലങ്ങളെയുമൊക്കെ കളയാന്‍ ക്ലെന്‍സിങ്ങ് വളരെയധികം സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം കൂട്ടാനും വളരെ മികച്ചതാണ് ക്ലെന്‍സിങ്ങ്. കൂടാതെ ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്. സ്‌കിനിന്റെ…
Read More » -
മുടികൊഴിച്ചില്‍ കുറയ്ക്കും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി
മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും അതിലേറെയും പോഷകങ്ങള്‍ കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്. അരി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തില്‍ ഇനോസിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചില്‍ തടയുന്നു. മുടി തഴച്ച് വളരാന്‍ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കാം. ഉലുവയും കഞ്ഞി വെള്ളവും കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോ?ഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്. വിറ്റാമിന്‍ എ, സി, കെ, ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പിലയും കഞ്ഞി വെള്ളവും കറിവേപ്പില പേസ്റ്റും…
Read More » -
മുടി പെട്ടെന്ന് തഴച്ചു വളരാന്‍ കറിവേപ്പില മാത്രം മതി; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്
ഏതൊരാളുടെയും ആഗ്രഹമാണ് നീളത്തിലുള്ള നല്ല ഉള്ളോടെയുള്ള തലമുടി. എന്നാല്‍ പല പല കാരണങ്ങളാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ മുടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഈ സമയത്ത് മുടിക്കൊഴിച്ചില്‍ , താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുടിയുടെ സ്വഭാവിക ഭംഗി തന്നെ നഷ്ടമാകുന്നു. മുടി സംരക്ഷണത്തിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കൂടിയ സാധനങ്ങള്‍ ഉപയോഗിച്ചാലുംചിലപ്പോള്‍ നല്ല ഫലം ലഭിക്കാറില്ല. മുടിയുടെ സംരക്ഷണത്തിന് കെമിക്കലിനെക്കാള്‍ എപ്പോഴും നല്ലത് വീട്ടില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ്. അത്തരത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു എണ്ണ നോക്കിയാലോ? ആവശ്യമായ സാധനങ്ങള്‍ ഉലുവ കറിവേപ്പില വെളിച്ചെണ്ണ കുരുമുളക് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാനിലേക്ക് കാല്‍ കപ്പ് ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളക് കൂടി ചേര്‍ത്ത് വറുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്കിട്ട് ഒരു ഒരു മൂന്ന് മിനിട്ട് വറുക്കണം ( കൈയില്‍ എടുക്കുമ്പോള്‍ കറിവേപ്പില പൊടിയണം). ശേഷം ഇവ എടുത്ത് തണുപ്പിക്കാന്‍ വയ്ക്കുക.…
Read More » -
വളരെ സാവധാനമാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്
ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഭക്ഷണ ശീലങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവര്‍ത്തനരീതിയും തമ്മില്‍ ബന്ധമുള്ളതായി ?ഗവേഷകര്‍ പറയുന്നു. ഏത് രീതിയിലാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെയും പെരുമാറ്റ പ്രവണതകളുടെയും വശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്ന് ?ഗവേഷകര്‍ പറയുന്നു. നിങ്ങള്‍ പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ? സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി അവര്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യാറുള്ളത്. സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ അവരുടെ കഴിവുകളില്‍ ആത്മവിശ്വാസമുള്ളവരാണ്. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്നാണ് ?ഗവേഷകര്‍ പറയുന്നത്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ആളാണോ? വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സാധാരണയായി മികച്ച മള്‍ട്ടി ടാസ്‌ക്കര്‍മാരാണ്. എല്ലാം നേടാനുള്ള…
Read More » -
ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി, നരച്ച മുടിയെല്ലാം കറുപ്പിക്കാം; ഫലം മിനിട്ടുകള്‍ക്കുള്ളില്‍
പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് നര. ഒരു പ്രായം കഴിയുമ്പോള്‍ നര വരുന്നത് പതിവാണെങ്കിലും ചിലരിത് അഭംഗിയായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, മുടി കറുപ്പിക്കാനായി ഇവര്‍ പല തരത്തിലുള്ള ഡൈകള്‍ വാങ്ങി ഉപയോഗിക്കുന്നു. പ്രായം കുറഞ്ഞവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഇങ്ങനെ കെമിക്കലുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല, മുടി പൊട്ടിപ്പോകാനും കാരണമില്ലാതെ കൊഴിയാനും സാദ്ധ്യതയുണ്ട്. അതിനാല്‍, വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതും പാര്‍ശ്വഫലങ്ങള്‍ ഒട്ടുംതന്നെയില്ലാത്തതുമായ ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങളും തയ്യാറാക്കേണ്ട രീതിയും അറിയാം. ആവശ്യമായ സാധനങ്ങള്‍ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – 4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ക്രീം രൂപത്തിലാകണം. ശേഷം 15 മിനിട്ട് മാറ്റി വയ്ക്കുക. ഉപയോഗിക്കേണ്ട വിധം മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി എണ്ണ മുഴുവന്‍ കളയുക.…
Read More » -
ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശീലം അത്ര നല്ലതാണോ? ‘കിടപ്പുവശ’ത്തിന്റെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഏതൊരു ജീവിക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശരിയായി ചെയ്യാന്‍ കൃത്യമായി ഉറക്കം കിട്ടിയേ തീരൂ. പിറ്റേന്നത്തേക്ക് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനും ഉറക്കം വേണം. എന്നാല്‍ ഓരോരുത്തരുടെയും ഉറക്കം പലതരത്തിലാണ്. ചിലര്‍ വലത്തേക്ക് തിരിഞ്ഞുകിടന്ന് സുഖമായുറങ്ങും. മറ്റുചിലര്‍ നേരെ കിടന്നുറങ്ങും ചിലര്‍ക്കാകട്ടെ ഇടത് വശത്തേക്കാണ് കിടപ്പ്. എന്നാല്‍ ഏതൊരാളും അറിയേണ്ട കാര്യം കൃത്യമായ കിടപ്പുവശം ശീലമാക്കിയില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയാക്കും എന്നതാണ്. പ്രത്യേകിച്ച് കമിഴ്ന്ന് കിടന്ന് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുന്നത് പലവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ധിവേദനക്കും പേശീവേദനകള്‍ക്കും ഇത് ഇടയാക്കും. മാത്രമല്ല കിടക്കുമ്പോള്‍ നല്ല മൃദുവായ തലയിണയല്ലെങ്കില്‍ അതും പ്രശ്നം സൃഷ്ടിക്കും. വലതുവശത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് അത് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും. അതുവഴി ദഹനവും ശ്വസനവുമടക്കം പ്രശ്നം നേരിടും അതിനാല്‍ വലത്തേക്ക് തിരിഞ്ഞുകിടക്കരുത്. എന്നാല്‍ ഇടത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ശരീരത്തിന്റെ രക്തയോട്ടം വര്‍ദ്ധിക്കും ഇതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പ്രശ്നങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരാതിരിക്കാനും ഇടത് വശം തിരിഞ്ഞ്…
Read More » -
നൈറ്റ് ഷിഫ്റ്റുകാര്‍ക്ക് വരുന്ന മൂന്ന് രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട് പുറത്ത്
നൈറ്റ് ഷിഫ്റ്റ് ജോലി ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഐ.ടി മേഖല, മാദ്ധ്യമ സ്ഥാപനങ്ങള്‍, ആരോഗ്യമേഖല തുടങ്ങി നിരവധി ഇടങ്ങള്‍ പകല്‍ പോലെ തന്നെ രാത്രിയിലും ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പുതിയതായി പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള നൈറ്റ് ഷിഫ്റ്റ് ജോലികള്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. യുഎസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. തുടര്‍ച്ചയായി മൂന്ന് രാത്രികളിലെ ഉറക്കമിളച്ചുള്ള ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രോട്ടോം റിസര്‍ച്ച് എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്‌കത്തിലെ ജൈവ ഘടികാരം രാവും പകലും ചക്രങ്ങളുമായി സമന്വയിപ്പിച്ച് നമ്മുടെ ശരീരത്തിന്റെ താളങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചാണ് പഠനം നടന്നത്. രാത്രി ഷിഫ്റ്റുകള്‍ മൂലം ഈ അതിലോലമായ സന്തുലിതാവസ്ഥ തകരാറിലാകുമ്പോള്‍, ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവും ഊര്‍ജ്ജ ഉപാപചയവുമായി ബന്ധപ്പെട്ടതുമായ ഒരു ശൃംഖലയെ…
Read More »