HealthNEWS

ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശീലം അത്ര നല്ലതാണോ? ‘കിടപ്പുവശ’ത്തിന്റെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

തൊരു ജീവിക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശരിയായി ചെയ്യാന്‍ കൃത്യമായി ഉറക്കം കിട്ടിയേ തീരൂ. പിറ്റേന്നത്തേക്ക് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനും ഉറക്കം വേണം. എന്നാല്‍ ഓരോരുത്തരുടെയും ഉറക്കം പലതരത്തിലാണ്. ചിലര്‍ വലത്തേക്ക് തിരിഞ്ഞുകിടന്ന് സുഖമായുറങ്ങും. മറ്റുചിലര്‍ നേരെ കിടന്നുറങ്ങും ചിലര്‍ക്കാകട്ടെ ഇടത് വശത്തേക്കാണ് കിടപ്പ്.

എന്നാല്‍ ഏതൊരാളും അറിയേണ്ട കാര്യം കൃത്യമായ കിടപ്പുവശം ശീലമാക്കിയില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയാക്കും എന്നതാണ്. പ്രത്യേകിച്ച് കമിഴ്ന്ന് കിടന്ന് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുന്നത് പലവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ധിവേദനക്കും പേശീവേദനകള്‍ക്കും ഇത് ഇടയാക്കും. മാത്രമല്ല കിടക്കുമ്പോള്‍ നല്ല മൃദുവായ തലയിണയല്ലെങ്കില്‍ അതും പ്രശ്നം സൃഷ്ടിക്കും.

Signature-ad

വലതുവശത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് അത് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും. അതുവഴി ദഹനവും ശ്വസനവുമടക്കം പ്രശ്നം നേരിടും അതിനാല്‍ വലത്തേക്ക് തിരിഞ്ഞുകിടക്കരുത്. എന്നാല്‍ ഇടത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ശരീരത്തിന്റെ രക്തയോട്ടം വര്‍ദ്ധിക്കും ഇതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പ്രശ്നങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരാതിരിക്കാനും ഇടത് വശം തിരിഞ്ഞ് ഉറക്കം ശീലമാക്കണം.

മാത്രമല്ല ഫീറ്റല്‍ പൊസിഷന്‍ എന്ന പ്രത്യേക പൊസിഷന്‍ ശീലമാക്കുന്നതും നല്ലതാണ്. കൈകാലുകള്‍ നെഞ്ചുവരെ ചേര്‍ത്തുവച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ നന്നാണ്. ഇത്തരത്തിലെ ഉറക്കം നടുവേദന കുറയാനും കൂര്‍ക്കം വലി ശക്തികുറയ്ക്കാനും ഇതിലൂടെ കഴിയും.

 

Back to top button
error: