കടകളില്‍ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടില്‍ തന്നെ തയാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ചേരുവകള്‍
•മുന്തിരി ജ്യൂസ് – 1 കപ്പ്
•ഉണങ്ങിയ പപ്പായ (അരിഞ്ഞത്) – 1/4 കപ്പ്
•ഉണങ്ങിയ ബ്ലൂബെറി – 1/4 കപ്പ്
•ഉണക്കമുന്തിരി – 1/4 കപ്പ്
•കറുത്ത മുന്തിരി – 1/4 കപ്പ്
•ഉണങ്ങിയ പൈനാപ്പിള്‍ (അരിഞ്ഞത്) – 1/4 കപ്പ്
•ഉണങ്ങിയ ക്രാൻബെറി – 1/4 കപ്പ്
•ഉണങ്ങിയ ആപ്രിക്കോട്ട് (അരിഞ്ഞത്) – 1/4 കപ്പ്
•ഉണങ്ങിയ ചെറി (അരിഞ്ഞത്) – 1/4 കപ്പ്
•ഓറഞ്ച് മാര്‍മലേഡ് – 1 ടീസ്പൂണ്‍
•മിക്സഡ് ഫ്രൂട്ട് ജാം – 1 ടീസ്പൂണ്‍
•ഓറഞ്ച് സെസ്റ്റ് – 1 ടീസ്പൂണ്‍
•നാരങ്ങ സെസ്റ്റ് – 1 ടീസ്പൂണ്‍
•അണ്ടിപ്പരിപ്പ് – 1/4 കപ്പ്
•ബ്രൗണ്‍ ഷുഗര്‍ – 3/4 കപ്പ് (150 ഗ്രാം)
•മൈദ / ഗോതമ്ബ് പൊടി – ഒന്നര കപ്പ്
•പൊടിച്ച കറുവപ്പട്ട, ഗ്രാമ്ബൂ, ജാതിക്ക, ഏലക്ക – 1 ടീസ്പൂണ്‍
•ഉപ്പില്ലാത്ത വെണ്ണ – 220 ഗ്രാം
•മുട്ട-3
•ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
•ബേക്കിംഗ് സോഡ – 1/4 ടീസ്പൂണ്‍
•വാനില എസ്സൻസ് – 1 ടീസ്പൂണ്‍
•ഉപ്പ് – ¼ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എല്ലാ ഡ്രൈ ഫ്രൂട്ട്സും, ബ്രൗണ്‍ ഷുഗറും, മുന്തിരി ജ്യൂസും, വെണ്ണയും, മിക്സഡ് ഫ്രൂട്ട് ജാമും, ഓറഞ്ച് മര്‍മലൈടും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. കുറുകി വരുമ്ബോള്‍ തീ ഓഫ് ചെയ്യാം.
• ശേഷം ഇത് ചൂടാറാനായി മാറ്റി വെക്കുക. ചൂടാറിയ ഈ കൂട്ടിലേക്ക് 3 മുട്ട നന്നായി ബീറ്റ് ചെയ്തു ചേര്‍ക്കുക നട്സ് കൂടെ ചേര്‍ക്കാം.
• ഒരു അരിപ്പയിലേക്കു മൈദ പൊടി, ബേക്കിംഗ് പൌഡര്‍, ജാതിക്ക പൊടിച്ചത്, കരയാമ്ബൂ പൊടിച്ചത്, പട്ട പൊടിച്ചത്, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇടഞ്ഞെടുക്കുക. ഇതിലേക്ക് ഓറഞ്ചിന്റെ തൊലിയും നാരങ്ങയുടെ തൊലിയും ഗ്രേറ്റ് ചെയ്തത് ചേര്‍ക്കാം. ഇനി നേരത്തെ മിക്സ് ചെയ്തു വെച്ച ഫ്രൂട്സ്കൂട്ടിലേക്ക് ഇത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
•മയം പുരട്ടിയ കേക്ക് ടിന്നില്‍ ബട്ടര്‍ പേപ്പര്‍ വെച്ച് ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂര്‍ ചെറിയ തീയില്‍ വെച്ച് വേവിച്ചെടുക്കാം.