FoodLIFE

ക്രിസ്തുമസിന് ബട്ടര്‍ചിക്കൻ ബിരിയാണി ആയാലോ ?

നാവില്‍ കൊതിയൂറിപ്പിക്കുന്ന  ബിരിയാണികളുടെ കൂട്ടത്തിൽ രാജാവായ ബട്ടര്‍ചിക്കൻ ബിരിയാണി ഉണ്ടാക്കുന്ന വിധം.

ബട്ടര്‍ചിക്കൻ ചേരുവകള്‍:

.ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമായത്

  • ചിക്കൻ(എല്ല് ഇല്ലാത്തത്) -½ കിലോ
  • ഉപ്പ് – ½ ടീസ്പൂണ്‍
  • നാരങ്ങാ നീര്- 1 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-½ ടീസ്പൂണ്‍
  • ഗരം മസാല – 1 ടീസ്പൂണ്‍
  • തൈര്- ¼ കപ്പ്
  • (ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്) പേസ്റ്റ് – 1ടീസ്പൂണ്‍
Signature-ad

ബട്ടര്‍ ചിക്കൻ മസാലയ്ക്ക് ആവശ്യമായവ

  • സവാള – 2 എണ്ണം
  • തക്കാളി- 1 എണ്ണം
  • ബട്ടര്‍/ റിഫൈൻഡ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
  • (പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി) പേസ്റ്റ് – 2 ടീസ്പൂണ്‍
  • ജാതിപത്രി- 1
  • കറുകപ്പട്ട- 1ഇഞ്ച് നീളത്തില്‍ ഒരെണ്ണം
  • കറുകഇല- 2 എണ്ണം
  • ഏലക്ക-2 എണ്ണം
  • ഗ്രാമ്ബു – 4 എണ്ണം
  • പെരുംജീരകം- ½ ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- ½ ടീസ്പൂണ്‍
  • മുളകുപൊടി- 1 ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
  • ഗരംമസാലപ്പൊടി- 1 ടിസ്പൂണ്‍
  • വെള്ളം – ½ കപ്പ്
  • ഫ്രഷ്ക്രീം- 2 ടേബിള്‍സ്പൂണ്‍
  • ബിരിയാണി റൈസ് ചേരുവകള്‍:
  • ബിരിയാണി അരി – ½ കിലോഗ്രാം
  • വെള്ളം – പാകം ചെയ്യാൻ ആവശ്യത്തിന്
  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍
  • ജാതിപത്രി- 1
  • കറുകപ്പട്ട- 1ഇഞ്ച് നീളത്തില്‍ ഒരെണ്ണം
  • കറുകഇല- 2 എണ്ണം
  • ഏലക്ക-2 എണ്ണം
  • ഗ്രാമ്ബു – 4 എണ്ണം
  • പെരുംജീരകം- ½ ടീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ബസ്മതി അരി കഴുകി വൃത്തിയാക്കി, ചെറിയ ചൂട് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
  • ചിക്കൻ കഴുകി വൃത്തിയാക്കി ഒന്നാമത്തെ ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി അരമണിക്കൂര്‍ വയ്ക്കുക.
  • കുതിര്‍ന്ന അരി വെള്ള വാര്‍ന്നു കളഞ്ഞു എടുക്കുക, ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച്‌ ചൂടാവുമ്ബോള്‍ ബാക്കി സ്‌പൈസസ് എല്ലാം ചേര്‍ക്കുക, അതിലേക്കു അരിയും ചേര്‍ത്തു പാകം ചെയ്തുഎടുക്കുക.
  • മസാല പുരട്ടി വച്ച ചിക്കൻ ഏതെങ്കിലും റിഫൈൻഡ് ഓയിലില്‍ വറുത്തു എടുക്കുക, അതിനുശേഷം ഫ്രൈ ചെയ്യാനെടുത്ത പാത്രത്തില്‍ തന്നെ കുറച്ചു ബട്ടര്‍ ചേര്‍ത്ത്, സവാളയും മറ്റുചേരുവകളും ചേര്‍ത്ത് വഴറ്റുക.
  • സവാള നന്നായി വഴറ്റിയശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേര്‍ത്തിളക്കുക, അതിലേക്കു ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക, അതിനു ശേഷം ചിക്കൻ കഷണങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
  • അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച്‌ തിളപ്പിക്കുക, നന്നായി കുറുകി വരുമ്ബോള്‍ ഒരു സ്പൂണ്‍ ഉണങ്ങിയ ഉലുവയില ചേര്‍ത്ത് കൊടുക്കുക, രണ്ടു സ്പൂണ്‍ ഫ്രഷ് ക്രീം ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യുക, ഒടുവില്‍ ചെറുതായി അരിഞ്ഞെടുത്ത മല്ലിയില ചേര്‍ത്തിളക്കുക.
  • ചുവടുകട്ടിയുള്ള പാത്രത്തില്‍ ചോറ് വേവിച്ചതും ബട്ടര്‍ ചിക്കൻ മസാലയും ഇടവിട്ടു അടുക്കുകളായി ഇടുക, ഓരോ അടുക്കിലും
  • ചെറുതായി അരിഞ്ഞെടുത്ത മല്ലിയിലയും പുതിനയിലയും ചേര്‍ത്തു കൊടുക്കുക, ആവി പുറത്തു പോകാതെ അടച്ചുവച്ചു, 15 മിനിട്ടു ചെറിയ തീയില്‍ ദം ചെയ്യുക.
  • നെയ്യില്‍ വറുത്തെടുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഇവകൊണ്ട് അലങ്കരിച്ചു വിളമ്ബാവുന്നതാണ്, സ്വാദിഷ്ടമായ ബട്ടര്‍ ചിക്കൻ ബിരിയാണി റെഡി.

Back to top button
error: