FoodLIFE

ക്രിസ്തുമസ് സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത്

ക്രിസ്തുമസിന്  അടിപൊളി  ബീഫ് ഉലര്‍ത്തിയത് ഉണ്ടാക്കാം.

ചേരുവകള്‍:
1. ബീഫ് -1 കിലോ

2. ഇഞ്ചി -1 1/2 ഇഞ്ച് കഷണം, അരിഞ്ഞത്

Signature-ad

●വെളുത്തുള്ളി- 10-12 അല്ലി, അരിഞ്ഞത്

കുരുമുളക് -1 1/2-2 ടീസ്പൂണ്‍

●പെരുംജീരകം -1 1/2 ടീസ്പൂണ്‍

●ഏലക്ക -3

●കറുവ -1/2 ഇഞ്ച്

●തക്കോലം -1

●ഗ്രാമ്ബൂ -5

●മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍

●മുളകുപൊടി -2 ടീസ്പൂണ്‍

●മല്ലിപ്പൊടി -1 ടേബ്ള്‍ സ്പൂണ്‍

●ഉപ്പ് -പാകത്തിന്

3. വെളിച്ചെണ്ണ -1 ടേബ്ള്‍ സ്പൂണ്‍

●സവാള -1/2 കപ്പ്

●തേങ്ങാപ്പാല്‍ -1/4 കപ്പ്

●കറിവേപ്പില -1 തണ്ട്

4. വെളിച്ചെണ്ണ -4-5 ടേബ്ള്‍ സ്പൂണ്‍

●സവാള/ചെറിയുള്ളി -3 കപ്പ്, നീളത്തില്‍ അരിഞ്ഞത്

●കറിവേപ്പില -1 തണ്ട് കനം കുറച്ചരിഞ്ഞത്

●തേങ്ങാക്കൊത്ത് -1/2 കപ്പ്

●പെരുംജീരകം ചതച്ചത് -3/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
1. രണ്ടാം ചേരുവകള്‍ എല്ലാംകൂടി മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അരച്ച മിശ്രിതം ബീഫിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് മാറ്റിവെച്ചശേഷം മൂന്നാം ചേരുവകള്‍കൂടി ചേര്‍ത്ത് 4-5 വിസില്‍ വരെ അല്ലെങ്കില്‍ ബീഫ് വേവുംവരെ വേവിക്കുക.

2. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ തേങ്ങാക്കൊത്ത് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള, കുറച്ച്‌ ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ഗോള്‍ഡൻ നിറം വരെ വഴറ്റുക. ഇതിലേക്ക് വേവിച്ച ബീഫ് ചാറോടുകൂടി ചേര്‍ക്കുക. ബീഫ് 20-25 മിനിറ്റ് നന്നായി റോസ്റ്റ് ചെയ്യുക. ആവശ്യമെങ്കില്‍ കൂടുതല്‍ വെളിച്ചെണ്ണ ചേര്‍ക്കാം. ബീഫ് റോസ്റ്റായതിനു ശേഷം 3/4 ടീസ്പൂണ്‍ ചതച്ച പെരുംജീരകവും കറിവേപ്പിലയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി തീ ഓഫ് ചെയ്യുക.

Back to top button
error: