മുഗൾ പാചകരീതിയിൽ നിന്ന് ഉത്ഭവിച്ച ലോകപ്രശസ്ത വിഭവമാണ് കബാബ്. ലോകമെമ്പാടും ഇതിന് നിരവധി വകഭേദങ്ങളുണ്ട്. ചിക്കൻ, ബീഫ്, ടർക്കി മുതലായവ ഉപയോഗിച്ച് കബാബ് ഉണ്ടാക്കുന്നു.
ഉപയോഗിക്കുന്ന ചേരുവകളുടെ തരങ്ങളും കബാബ് തയ്യാറാക്കുന്ന രീതിയും പ്രദേശങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്തമാണ്.
ആവശ്യമായ സാധനങ്ങൾ
യോഗര്‍ട്ട് – 250 മില്ലി
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
മുളക്പൊടി – ഒരു ടീസ്പൂണ്‍
ജീരകപ്പൊടി – അര ടീസ്പൂണ്‍
ബോണ്‍ലെസ് ചിക്കൻ ലെഗ് – 250 ഗ്രാം
ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക.
ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം.
നന്നായി ഗ്രില്‍ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്ബാം