Food
-
ഞെട്ടരുത്…! നമ്മൾ ഭക്ഷിക്കുന്ന ഗോതമ്പിലും അരിയിലും നിറയെ വിഷം, പോഷകമൂല്യത്തിൽ വൻ ഇടിവ്; രോഗങ്ങൾ ബാധിക്കുമെന്നു മുന്നറിയിപ്പ്
ഇന്ത്യയിലെ ജനങ്ങൾ കഴിക്കുന്ന അരിയിലും ഗോതമ്പിലും വിഷാംശം കൂടുതലാണെന്നും പോഷകമൂല്യം വളരെ കുറവാണെന്നും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഗവേഷണ റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം ‘ഡൗൺ ടു എർത്ത്’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭക്ഷ്യധാന്യങ്ങളിൽ സിങ്ക്, ഇരുമ്പ് തുടങ്ങിയവയിൽ ഗണ്യമായ കുറവുള്ളതായി ഐസിഎആർ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. അരിയിൽ സിങ്കും ഇരുമ്പും യഥാക്രമം 33 ശതമാനവും 27 ശതമാനവും ഗോതമ്പിൽ 30 ശതമാനവും 19 ശതമാനവും കുറഞ്ഞു. മറ്റൊരു ഭയാനകമായ കാര്യം, അരിയിൽ ആഴ്സനിക്കിൻ്റെ വളരെ വലിയ സാന്ദ്രതയും (1493 ശതമാനം) ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ രണ്ട് ഭക്ഷ്യവിളകൾക്കും അവയുടെ പോഷകമൂല്യത്തിൻ്റെ 45 ശതമാനം വരെ നഷ്ടപ്പെട്ടതായി പഠനം ചൂണ്ടിക്കാട്ടി. അരിയുടെയും ഗോതമ്പിൻ്റെയും ഗുണനിലവാരം ഈ നിരക്കിൽ കുറയുന്നത് തുടർന്നാൽ, 2040 ആകുമ്പോഴേക്കും അത് രാജ്യത്ത് മനുഷ്യന് ഉപയോഗിക്കാൻ കഴിയാല്ലെന്നും പഠനം വെളിപ്പെടുത്തി. 1980കൾക്കുശേഷം, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതും ലവണാംശം, ഈർപ്പം,…
Read More » -
ചൂടുകാലമാണ്; സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്ന് ആരോഗ്യവിദഗ്ധർ; ഈ രോഗമുള്ളവർ നാരങ്ങ ഉപയോഗിക്കാനേ പാടില്ല
ചൂടുകാലത്ത് ക്ഷീണം മാറാൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. നാരങ്ങാവെള്ളം എന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പാനീയമാണ്. ചേരുവകളും കുറച്ചുമതി. വെള്ളവും അരമുറി നാരങ്ങയും പിന്നെ അൽപം പഞ്ചസാരയോ ഉപ്പോ ചേർന്നാൽ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യവും ചെറുതല്ല. നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെൽത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണു നാരങ്ങാവെള്ളം.പ്രത്യേകിച്ച് വേനൽക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കു പ്രതിവിധിയാണ് ഈ പാനീയം. ശരീരത്തിൽനിന്ന് ഏറ്റവും കൂടുതൽ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനൽക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും മറ്റു സൂക്ഷ്മമൂലകങ്ങളുമാണു നാരങ്ങയെ ഗുണമുള്ളതാക്കുന്നത്. ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്. മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങൾ സഹായിക്കും. നാരങ്ങയിലെ പെക്ടിക്…
Read More » -
ഉള്ളിത്തീയല്‍ വേറെ ലവലാണ് ! ഇതാ കിടിലൻ രുചിയില്‍ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം
ചോറിനൊപ്പം ഒരു തൊടുകറിയുണ്ടെങ്കിൽ ചോറ് ഇറങ്ങിപ്പോകുന്നതു പോലും നമ്മൾ അറിയുകയില്ല.ഇതാ പച്ചക്കറികൾ അധികം വേണ്ടാത്ത ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം. വേണ്ട സാധനങ്ങൾ ചെറിയുള്ളി- 500 ഗ്രാം കടുക്- അര ടീസ്പൂണ്‍ വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത്- ഒരു കപ്പ് പെരുംജീരകം- അരടീസ്പൂണ്‍ കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍ വറ്റല്‍മുളക്- ആറെണ്ണം മുരിങ്ങക്കോല്‍- മൂന്നെണ്ണം ജീരകം- അരടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ശര്‍ക്കര- രണ്ട് ടേബിള്‍സ്പൂണ്‍ പുളിപിഴിഞ്ഞത്- അരക്കപ്പ് തയ്യാറാക്കുന്ന വിധം പാന്‍ചൂടാക്കി വറ്റല്‍മുളകും മല്ലിയും കുരുമുളകും കടുകും പെരുംജീരകവും വറുത്തെടുക്കുക. മറ്റൊരു പാനില്‍ തേങ്ങ വറുത്ത് നേരത്തെ ചൂടാക്കിയ കൂട്ട് ചേര്‍ത്ത് അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകവും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ഇടണം. ഇതിലേക്ക് നുറുക്കിയ ഉള്ളി, മുരിങ്ങക്കോല്‍, പുളിവെള്ളം എന്നിവ ചേര്‍ത്തോളൂ. ഇത് ഇളംതീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഒടുവില്‍ ശര്‍ക്കരയും അരപ്പും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ചൂടാക്കി അടുപ്പില്‍ നിന്ന് ഇറക്കാം.
Read More » -
വിറ്റാമിനുകളുടെ കലവറ; മാറ്റി നിര്‍ത്തപ്പെടേണ്ടവയല്ല താളും തടയും
മഴക്കാലത്ത് ചേമ്ബിന്റെ ഇലകളില്‍ തുള്ളി തുള്ളികളായി മഴത്തുള്ളികള്‍ നില്‍ക്കുന്നത് കാണാൻ പ്രത്യേക രസമാണ്.എന്നാല്‍ തോടിന്റെ വക്കിലും പാടവരമ്ബുകളിലും തഴച്ചു വളരുന്ന താളിനെ പൊതുവെ ആരും ഇന്ന് ശ്രദ്ധിക്കാറുപോലുമില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകള്‍ക്ക് പുറകെ പായുന്ന പുതു തലമുറയ്‌ക്ക് താളും ചേമ്ബുമെല്ലാം ഭക്ഷ്യവസ്തുക്കളാണെന്ന കാര്യം പോലും ചിലപ്പോള്‍ അറിയുകയുണ്ടാവില്ല. തേങ്ങ പത്ത് അരച്ചാലും താളല്ലേ കറിയെന്നും, ചൊറിയൻ ചേമ്ബെന്നും പറഞ്ഞ് താളിനെ മാറ്റി നിര്‍ത്തുകയാണ് നാം അധികവും ചെയ്യുന്നത്. പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായ താളിന്റെ ഗുണങ്ങള്‍ അനവധിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല ചേമ്ബിന്റെ തളിരിലയെന്ന് ഇനിയെങ്കിലും അറിഞ്ഞോളൂ. ചേമ്ബിന്റെ തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. പ്രോട്ടീൻ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടങ്ങളാണ് താളില്‍ അടങ്ങിയിട്ടുള്ളത്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താള് കറിയായും തോരനായും കഴിക്കാം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകള്‍ ഇതില്‍…
Read More » -
തൈരൊഴിച്ച അവിയലിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്; വളരെപ്പെട്ടെന്ന് അവിയൽ ഉണ്ടാക്കാം
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ.തനി മലയാളി. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. നമുക്കു സുലഭമായ പച്ചക്കറികൾ ഉപയോഗിച്ചു തൈരൊഴിച്ച അവിയൽ ഉണ്ടാക്കാം ചേരുവകൾ 1. ചേന, പടവലം, ഇളവൻ, മുരിങ്ങക്കായ, കാരറ്റ്, പച്ചക്കായ – ഓരോ കപ്പ് വീതം (2 ഇഞ്ച് നീളത്തില്‍ മുറിച്ചത്) 2. പച്ചപ്പയർ, ബീൻസ് – 3-4 എണ്ണം വീതം (നീളത്തില്‍ അരിഞ്ഞത്) 3. മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ 4. മുളകുപൊടി – 1/2 ടീസ്പൂണ്‍ 5. തേങ്ങ ചിരകിയത് – 2 കപ്പ് 6. ജീരകം – 1/2 ടീസ്പൂണ്‍ 7. പച്ചമുളക് – 7-8 എണ്ണം 8. ഇഞ്ചി – ഒരു കഷണം 9. കറിവേപ്പില – ഒരു പിടി 10. കട്ടത്തൈര് – 2 1/2 കപ്പ് 11. വെളിച്ചെണ്ണ – 1/4 കപ്പ് 12. ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം: അരിഞ്ഞുവെച്ച പച്ചക്കറികള്‍ അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും…
Read More » -
താളിന്റെ ഗുണങ്ങള്‍ അനവധിയാണ്; മാറ്റി നിര്‍ത്തപ്പെടേണ്ടവയല്ല ചേമ്പും താളും
മഴക്കാലത്ത് ചേമ്പിന്റെ ഇലകളില്‍ തുള്ളി തുള്ളികളായി മഴത്തുള്ളികള്‍ നില്‍ക്കുന്നത് കാണാൻ പ്രത്യേക രസമാണ്.എന്നാൽ തോടിന്റെ വക്കിലും പാടവരമ്ബുകളിലും തഴച്ചു വളരുന്ന താളിനെ പൊതുവെ ആരും ഇന്ന് ശ്രദ്ധിക്കാറുപോലുമില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകള്‍ക്ക് പുറകെ പായുന്ന പുതു തലമുറയ്‌ക്ക് താളും ചേമ്ബുമെല്ലാം ഭക്ഷ്യവസ്തുക്കളാണെന്ന കാര്യം പോലും ചിലപ്പോള്‍ അറിയുകയുണ്ടാവില്ല. തേങ്ങ പത്ത് അരച്ചാലും താളല്ലേ കറിയെന്നും, ചൊറിയൻ ചേമ്ബെന്നും പറഞ്ഞ് താളിനെ മാറ്റി നിര്‍ത്തുകയാണ് നാം അധികവും ചെയ്യുന്നത്. പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായ താളിന്റെ ഗുണങ്ങള്‍ അനവധിയാണ്. മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല ചേമ്ബിന്റെ തളിരിലയെന്ന് ഇനിയെങ്കിലും അറിഞ്ഞോളൂ. ചേമ്ബിന്റെ തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. പ്രോട്ടീൻ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടങ്ങളാണ് താളില്‍ അടങ്ങിയിട്ടുള്ളത്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന താള് കറിയായും തോരനായും കഴിക്കാം. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ വിറ്റാമിൻ എ പോലുള്ള വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.…
Read More » -
വളരെ സിംപിൾ; കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം
കപ്പലണ്ടി മിഠായിയുടെ കാര്യം ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.ഇനി കടയിൻ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ നല്ല പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം.നോക്കാം എങ്ങനെയെന്ന്.. ചേരുവകൾ: • കപ്പലണ്ടി (കടല) – 2 കപ്പ് • പഞ്ചസാര -1 കപ്പ് തയാറാക്കുന്ന വിധം: • ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാൽ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്. • അടുത്തതായി നമുക്ക് ഏത് പാത്രത്തിൽ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം. • അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗൺ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കി കൊടുക്കുക. ഇപ്പോള്‍ തീ ഓഫ് ചെയ്യാം. • നന്നായി…
Read More » -
അവഗണിക്കരുത്, ശ്രദ്ധാപൂർവ്വം വായിക്കുക: സ്വന്തം ആരോഗ്യമാണ് ജീവിതത്തിലെ മുഖ്യ സമ്പാദ്യം, ആരോഗ്യം സംരക്ഷിക്കാൻ പുതുവർഷത്തിൽ ഈ 5 കാര്യങ്ങൾ ഉറപ്പാക്കുക
പലരും സ്വന്തം ആരോഗ്യ തീരുമാനങ്ങൾ കൈവരിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. പക്ഷേ സ്വന്തം ആരോഗ്യമാണ് ജീവിതത്തിലെ മുഖ്യ സമ്പാദ്യം എന്ന് മനസിലാക്കുക. പുതുവർഷം സമാഗതമായി. 2024 ൽ സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള നല്ല സമയമാണിത്. പ്രായോഗികവും നേടിയെടുക്കാവുന്നതും മാനസികമായും ശാരീരികമായും നമ്മെ മികച്ചതാക്കുന്നതുമായ 5 കാര്യങ്ങൾ ഇതാ. ഇടയ്ക്ക് വഴുതിപ്പോയാലും കുഴപ്പമില്ല, ട്രാക്കിൽ തിരിച്ചെത്തുക എന്നതാണ് പ്രധാനം. 1. സമീകൃതാഹാരവും ശ്രദ്ധാപൂർവമായ ഭക്ഷണവും പാലിക്കുക മികച്ച പ്രവർത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം. കടുത്ത ഭക്ഷണ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിനുപകരം, വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീന പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കാൻ തീരുമാനിക്കുക. സാവധാനം ചവയ്ക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഗാഡ്‌ജെറ്റുകളൊന്നും ഉപയോഗിക്കരുത്. ഇത് മികച്ച ദഹനത്തിനും സംതൃപ്തി വർധിപ്പിക്കുന്നതിനും അതിലും പ്രധാനമായി വിശപ്പിനെയും സംതൃപ്തിയെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഇടയാക്കും. പ്രോസസ് ചെയ്ത…
Read More » -
കാച്ചിലാകാം കാലത്ത്, ആരോഗ്യ ഗുണങ്ങൾ ഏറെ
ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങളൊക്കെ മുൻപ് നാം ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തിയിരുന്നു. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും.ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. തൊലിക്ക് ചാരം കലർന്ന തവിട്ടു നിറം ആയിരിക്കും. വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകളും കാച്ചിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകള്‍ വരാനുള്ള…
Read More » -
ഐസ്ക്രീമും ബിരിയാണിയും രാത്രിയിൽ ഒഴിവാക്കണമെന്ന് പറയുന്നതിനു പിന്നിൽ
ഭക്ഷണത്തിനു ശേഷം ഉറങ്ങുകയാണ് എന്നതിനാൽ രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അതിനാൽ തന്നെ ഒന്നോരണ്ടോ ചപ്പാത്തിയോ അൽപ്പം സാലഡോ അല്ലെങ്കിൽ കഞ്ഞിയോ കഴിക്കുന്നതാണ് രാത്രിയിൽ കൂടുതൽ ഉത്തമം. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ശരീരഭാരം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിന് പ്രശ്നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. രാത്രി ഭക്ഷണം വൈകി കഴിക്കുമ്ബോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു. അത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത,…
Read More »